Malayalam
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ദിലീപും കുടുംബവും; ആശംസകളുമായി ആരാധകര്‍
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ദിലീപും കുടുംബവും; ആശംസകളുമായി ആരാധകര്‍
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്‍പം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.
2016 നവംബര്‍ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്നേ മാത്രമാണ് ഇവര്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതല്‍ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയില്‍ പ്രേക്ഷകര്‍ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് താരങ്ങള്‍ ഇപ്പോള്‍. മഹാലക്ഷ്മി എന്നൊരു മകളും ഇവര്‍ക്കുണ്ട്.
വിവാഹത്തിന് ശേഷം കാവ്യ മാധവന്‍ സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. മകള്‍ മഹാലക്ഷ്മിയുടെ കാര്യങ്ങളിലാണ് ഇപ്പോള്‍ കാവ്യയുടെ പൂര്‍ണ ശ്രദ്ധ. മകള്‍ ജനിച്ച ശേഷം പൊതു വേദികളില്‍ നിന്നടക്കം കാവ്യ മാറിനിന്നിരുന്നു. മാമാട്ടിയേയും ക്യാമറ കണ്ണുകളില്‍ നിന്നെല്ലാം അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ അടുത്തിടെയായി പൊതുവേദികളിലടക്കം മകളുമായി കാവ്യ എത്തുന്നുണ്ട്.
ഇപ്പോഴിതാ ദിലീപിന്റെ പുതിയ കുടുംബ ചിത്രം എത്തിയിരിക്കുകയാണ്. ദിലീപ് കാവ്യ ഫാന്‍സ് പേജുകളിലൂടെ ചിത്രം പ്രചരിക്കാനും തുടങ്ങി. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുക്കാനാണ് കുടുംബത്തിനൊപ്പം ദിലീപ് എത്തിയത്. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്ന വീഡിയോയില്‍ നാലുപേരും തമ്മിലുള്ള ബോണ്ടിങ് വളരെ മനോഹരമായി കാണാം.
അമ്മയുടെയും ചേച്ചിയുടെയും അച്ഛന്റെയും കൈ പിടിച്ചും അല്ലാതെയുമൊക്കെയായി ഓടിക്കളിക്കുകയാണ് മഹാലക്ഷ്മി. അനിയത്തിയുടെ കാര്യത്തില്‍ മീനാക്ഷിയ്ക്ക് ഭയങ്കര ശ്രദ്ധയാണെന്നും വീഡിയോയില്‍ കാണാം. ദിലീപ് ഫോട്ടോ എടുക്കാനായി പോയപ്പോഴും മക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു കാവ്യ.
പുതിയ സിനിമയായ ഭദ്രയുടെ പ്രമോഷന്‍ തിരക്കുകളിലാണ് ദിലീപ്. അതിന് ശേഷം ചെയ്യുന്ന തങ്കമണിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തതും വൈറലായിരുന്നു. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും കാവ്യ ബിസിനസ്സും മറ്റുകാര്യങ്ങളുമായി തിരക്കിലാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സജീവം. ചെന്നൈയില്‍ എം ബി ബി എസ്സിന് പഠിക്കുന്ന മീനാക്ഷി നവമി അവധിയ്ക്ക് നാട്ടിലെത്തിയപ്പോഴാണ് നവരാത്രി ആഘോഷത്തിന് കുടുംബത്തിനൊപ്പം പങ്കെടുത്തത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലെ വസതിയില്‍ നവരാത്രി ആഘോഷിക്കുന്ന കാവ്യയുടെ ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു. ദീപ്തമായ മുറിയില്‍ ബൊമ്മക്കൊലു ഒരുക്കിവച്ച ദൃശ്യം കാവ്യാ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കൂടുതലും തമിഴ് ആചാരപ്രകാരമാണ് ബൊമ്മക്കൊലു തയാറാക്കുക എങ്കിലും കാവ്യയും വീട്ടില്‍ ബൊമ്മക്കൊലു തയ്യാറെടുക്കുകയായിരുന്നു. നാല് തട്ടുകളായി ബൊമ്മകളും, അതിനു താഴെ ഒത്തനടുവിലായി ദുര്‍ഗാ ദേവിയുടെ ശില്‍പ്പവും ഓട്ടുരുളിയില്‍ പുഷ്പദളങ്ങളും കാണാം കാവ്യയുടെ ചിത്രത്തില്‍.
ഇരുവശങ്ങളിലും ദീപങ്ങളും ഒരുക്കിയിട്ടുണ്ട്. കാവ്യയും മകള്‍ മഹാലക്ഷ്മിയും ചെന്നൈയില്‍ ആണെന്ന് ദിലീപ് ഒരിക്കല്‍ പറഞ്ഞിരുന്നു. മീനാക്ഷിയുടെ പഠനവും ഇവിടെയാണ്, ഒരുപക്ഷെ അതുകൊണ്ടാവണം ഇക്കുറി നവരാത്രി ആഘോഷം നടത്താന്‍ കാവ്യാ മാധവന്‍ തീരുമാനിച്ചതും. മുന്‍പെങ്ങും നവരാത്രി കൊണ്ടാടിയ വിശേഷം കാവ്യ എങ്ങും പറഞ്ഞിട്ടില്ല.
നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. കാവ്യ ആളാകെ മാറി, തനി തമിഴ് നാട്ടുകാരിയായി, കേരളം വിട്ട് പോയത് ഇതിനായിരുന്നോ, കാവ്യയ്ക്കും കുടുംബത്തിനും നവരാത്രി ആശംസകള്‍ എന്ന് ഇങ്ങനെ പോകുന്നു കമന്റുകള്‍. അടുത്തിടെയാണ് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ അംഗത്വം എടുത്തത്. അപ്പോള്‍ മുതല്‍ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം പങ്കുവയ്ക്കുന്നുണ്ട്. ലക്ഷ്യയുടെ പേജിലൂടെയും മറ്റ് ഫാന്‍ പേജുകലിലൂടെയും ആവശ്യത്തിലധികം ഫോട്ടോസും വരുന്നു. ഇതുവരെ എട്ട് പോസ്റ്റുകളാണ് താരം പങ്കുവെച്ചത്. തന്റെ സ്വന്തം ബ്രാന്റായ ലക്ഷ്യയില്‍ നിന്നുള്ള കസവ് സാരിയില്‍ സുന്ദരിയായി നില്‍ക്കുന്ന ഫോട്ടോയായിരുന്നു ആദ്യത്തെ പോസ്റ്റ്.
പിന്നീട് തിരുവോണ ദിവസം ദിലീപിനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം ഓണാശംസ നേരുന്ന ചിത്രമാണ് കാവ്യ പങ്കിട്ടത്. കൂടാതെ ദിലീപിനൊപ്പമുള്ള കപ്പിള്‍ ഫോട്ടോയും താരം പങ്കിട്ടിരുന്നു. അമ്പതിനായിരത്തിനോട് അടുത്ത് ആളുകളാണ് കാവ്യയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. മൂന്ന് പേരെ മാത്രമാണ് താരം തിരിച്ച് ഫോളോ ചെയ്യുന്നത്. അത് ദിലീപും മീനാക്ഷിയും ലക്ഷ്യ ബൊട്ടീക്കിന്റെ സോഷ്യല്‍മീഡിയ പേജുമാണ്.
