Malayalam Breaking News
ചലനശേഷി നഷ്ടപെട്ട ആരാധകന് ഏറ്റവും ആവശ്യമുള്ള സമ്മാനവുമായി നേരിട്ടെത്തിയ ദുൽഖർ സൽമാൻ.!!!
ചലനശേഷി നഷ്ടപെട്ട ആരാധകന് ഏറ്റവും ആവശ്യമുള്ള സമ്മാനവുമായി നേരിട്ടെത്തിയ ദുൽഖർ സൽമാൻ.!!!
By
ചലനശേഷി നഷ്ടപെട്ട ആരാധകന് ഏറ്റവും ആവശ്യമുള്ള സമ്മാനവുമായി നേരിട്ടെത്തിയ ദുൽഖർ സൽമാൻ.!!!
യുവാക്കളുടെ ഹരമാണ് ദുൽഖർ സൽമാൻ. ആരാധകരോടുള്ള പെരുമാറ്റത്തിലെ വിനയവും സംസാര രീതിയും ദുല്ഖര് സൽമാനെ പ്രിയങ്കരനാക്കി. ആരാധകർക്ക് വേണ്ടി സമയം ചിലവഴിക്കാറുള്ള ദുല്ഖര് ഇപ്പോൾ മറ്റൊരു കാര്യം ഒരു ആരാധകനു വേണ്ടി ചെയ്തിരിക്കുകയാണ്.
സെറിബ്രല്‍ പാള്‍സി ബാധിച്ച് അരയ്ക്കു കീഴെ ചലനശേഷി നഷ്ടപ്പെട്ട പ്രവീണ്‍ എന്ന തന്റെ ആരാധകന് വീല്‍ ചെയര്‍ സമ്മാനിച്ച് ദുൽഖർ വീണ്ടും കൈയ്യടി നേടുന്നു.തൃപ്പൂണിത്തുറ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിയാണ് എം.പ്രവീണ്‍. മനോരമയാണ് പ്രവീണിനെ കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നത്. ഇതറിഞ്ഞാണ് ദുല്‍ഖര്‍ പ്രവീണിനെ കാണാന്‍ എത്തുന്നത്. ഓട്ടോമാറ്റിക് വീല്‍ ചെയറാണ് അദ്ദേഹം പ്രവീണിന് സമ്മാനിച്ചത്.
മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ ഇതുപയോഗിച്ച് പ്രവീണിന് സഞ്ചരിക്കാം എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ദുല്‍ഖര്‍ നേരിട്ടെത്തിയാണ് സമ്മാനം നല്‍കിയത്. മുംബൈയില്‍ സോയാ ഫാക്ടര്‍ എന്ന തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ദുല്‍ഖര്‍.
dulquer salmans gift to his fan