Connect with us

ഞാൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത് നിർമ്മിക്കുന്ന ചിത്രം ഉടൻ വരും ; നായിക ആരതി പൊടി ; വെളിപ്പെടുത്തി റോബിൻ!

TV Shows

ഞാൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത് നിർമ്മിക്കുന്ന ചിത്രം ഉടൻ വരും ; നായിക ആരതി പൊടി ; വെളിപ്പെടുത്തി റോബിൻ!

ഞാൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത് നിർമ്മിക്കുന്ന ചിത്രം ഉടൻ വരും ; നായിക ആരതി പൊടി ; വെളിപ്പെടുത്തി റോബിൻ!

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. വലിയൊരു ആരാധകവൃന്ദത്തെ തന്നെ ഷോയിലൂടെ സ്വന്തമാക്കാൻ റോബിനു സാധിച്ചിരുന്നു.ഷോ അവസാനിച്ചിട്ടും റോബിൻ തീർത്ത അലയൊലികൾ അവസാനിച്ചിട്ടില്ല . എഴുപത് ദിവസം മാത്രമാണ് റോബിൻ ബി​ഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ എഴുപത് ദിവസം കൊണ്ടു തന്നെ ബിഗ് ബോസ് വിജയിയുടേതായി പ്രശസ്‌തി താരം നേടിയെടുത്തു.

ബിഗ് ബോസിൽ നിന്ന് പുറത്തായി നാട്ടിൽ തിരിച്ചെത്തിയ റോബിനെ സ്വീകരിക്കാൻ വലിയ ജനക്കൂട്ടമാണ് വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. അവിടെ നിന്നിങ്ങോട്ട് റോബിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലെ പ്രമുഖ നിർമാതാക്കളുടെ അടക്കം സിനിമകളിൽ നിന്ന് അവസരങ്ങൾ താരത്തെ തേടിയെത്തി.

എന്നാൽ ഇപ്പോഴിതാ, മറ്റൊരു വലിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് റോബിൻ. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് റോബിൻ. മികച്ച റിയാലിറ്റി ഷോ എന്റര്ടെയ്നർക്കുള്ള രാജ നാരായൺ ജി പുരസ്‌കാരം ഏറ്റവാങ്ങിയ ശേഷം പുരസ്‌കാര വേദിയിൽ വെച്ചായിരുന്നു റോബിന്റെ പ്രഖ്യാപനം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.കുട്ടിക്കാലം മുതലുള്ള എന്റെ ആഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കണം ബിഗ് സ്‌ക്രീനിൽ വരണം എന്നൊക്കെയുള്ളത്. അതിന് വേണ്ടി കുറെ ഹാർഡ് വർക്ക് ചെയ്തിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് എനിക്ക് സിനിമയിൽ എത്താൻ പറ്റാതെയിരിക്കാം അറിയില്ല. ഒരുപാട് പേർ അതിനു എതിരെ നിൽക്കുന്നുണ്ട്. ഒരുപാട് പേർ പിന്തുണയ്‌ക്കുന്നുണ്ട്‌,’

ഇവിടെ ഈ വേദിയിൽ ചെറിയ ഒരു പ്രഖ്യാപനം കൂടി നടത്താമെന്ന് വിചാരിക്കുന്നു. ഒരു രണ്ടു വർഷം കഴിഞ്ഞ് ഒരു സിനിമ പ്രൊഡക്ഷൻ കമ്പനി തുടങ്ങി സിനിമ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ഞാൻ ഇപ്പോൾ ഡി ആർ ആർ ഫിൽമി പ്രൊഡക്ഷൻസ് എന്നൊരു പ്രൊഡക്ഷൻ കമ്പനി തുടങ്ങി. ഞാൻ എന്റെ സിനിമ രജിസ്റ്റർ ചെയ്തു. ഞാൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത് നിർമ്മിക്കുന്ന ചിത്രമാണ്. അതിലെ പ്രധാന കഥാപാത്രം ഞാൻ തന്നെ അവതരിപ്പിക്കാമെന്ന് കരുതിയാണ്. അതിനുള്ള തയ്യാറെടുപ്പിലാണ്,”ഈ സിനിമയ്ക്ക് ഉള്ളിലും പുറത്തും ഒരുപാട് ചലഞ്ചസ് ഉണ്ട്.

ഈ സിനിമയ്ക്ക് വേണ്ടി ഞാൻ തിരുവനന്തപുരം മുതൽ ചെന്നൈ വരെ ഓടുന്നുണ്ട്. ഏകദേശം 800 കിലോമീറ്റർ. ഏകദേശം നാൽപത് ദിവസം കൊണ്ട് 800 മീറ്റർ ഈ സിനിമയ്ക്ക് വേണ്ടി ഓടാമെന്ന് വിചാരിക്കുന്നുണ്ട്. അതിനായി വെയ്റ്റ് കൂട്ടികൊണ്ട് ഇരിക്കുകയാണ്. എന്റെ ആഗ്രഹമാണ് സിനിമ. എന്നെ സ്നേഹിക്കുന്ന സപ്പോർട്ട് ചെയ്യുന്ന എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഉണ്ടാവണം,’ റോബിൻ വേദിയിൽ പറഞ്ഞു.പ്രഖ്യാപനത്തിന് ശേഷം വേദിക്ക് പുറത്ത് യൂട്യൂബ് മാധ്യമങ്ങളെ കണ്ട റോബിൻ ചിത്രത്തിൽ ആരതി പൊടിയാണ് നായികയാവുക എന്നും ‘എന്റെ വീഴ്ചകൾ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നും വെളിപ്പെടുത്തി. വളരെ സിംപിൾ ആയ സിനിമയാണ്. എല്ലാവർക്കും ഇഷ്ടപ്പെടും എന്നാണ് കരുതുന്നതെന്നും റോബിൻ പറഞ്ഞു.

More in TV Shows

Trending

Recent

To Top