Connect with us

വെള്ളച്ചാട്ടത്തിനരികെ ചിലങ്ക കെട്ടിയ കാലുകളും ചുവപ്പ് സാരിയിലും മലയാളികളുടെ പ്രിയ നായിക; വൈറലായി ദിവ്യയുടെ ഫോട്ടോ ഷൂട്ട്!

Social Media

വെള്ളച്ചാട്ടത്തിനരികെ ചിലങ്ക കെട്ടിയ കാലുകളും ചുവപ്പ് സാരിയിലും മലയാളികളുടെ പ്രിയ നായിക; വൈറലായി ദിവ്യയുടെ ഫോട്ടോ ഷൂട്ട്!

വെള്ളച്ചാട്ടത്തിനരികെ ചിലങ്ക കെട്ടിയ കാലുകളും ചുവപ്പ് സാരിയിലും മലയാളികളുടെ പ്രിയ നായിക; വൈറലായി ദിവ്യയുടെ ഫോട്ടോ ഷൂട്ട്!

വെള്ളച്ചാട്ടത്തിനരികെ ചിലങ്ക കെട്ടിയ കാലുകളും ചുവപ്പ് സാരിയണിഞ്ഞ് മലയാളികളുടെ പ്രിയ നായിക ദിവ്യ ഉണ്ണി. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് . മലയാളികളുടെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായിരുന്നു നടി ദിവ്യാ ഉണ്ണി. ഗുരുവായൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ നിഥിന്‍ നാരായണ്‍ ആണ് താരത്തിന്റെ ചിത്രങ്ങള്‍ പകർത്തിയത് . നിഥിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ട ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുന്നു

ഒരു മികച്ച നർത്തകി കൂടിയായ താരം മലയാളം, തമിഴ്,ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രണയവർണ്ണങ്ങൾ, ചുരം (സം‌വിധായകൻ ഭരതന്റെ അവസാന ചിത്രം), ആകാശഗംഗ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.

എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. രണ്ടാം തരത്തിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ എന്ന മലയാളചലച്ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. പത്താം തരത്തിൽ പഠിക്കുമ്പോൾ കല്യാണ സൗഗന്ധികം എന്ന സിനിമയിൽ ആദ്യമായി നായികയായി . കൂടെ അഭിനയിച്ച അന്നത്തെ മിക്കവാറും എല്ലാ നായകന്മാരെക്കാളും ഉയരമുണ്ടായിരുന്ന ഈ നടിയുടെ ഉയരം ആറടിയോളം ആയിരുന്നു. ദിവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു. എന്നാൽ നൃത്ത രംഗത്ത് താരം സജീവമാണ്.

ദിവ്യ ആദ്യമായി നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ദിലീപ്, കലാഭവൻ മണി എന്നിവരോടൊപ്പം അഭിനയിച്ച കല്യാണ സൗഗന്ധികം ആയിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഈ ചിത്രത്തിൽ കേവലം 14 വയസുകാരിയായി അവർ അഭിനയിച്ചത്. പിന്നീട് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളോടൊപ്പം വിവിധ ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിച്ചു .

പ്രമുഖ സംവിധായകരായിരുന്ന ഭരതൻ, ഐ.വി. ശശി, സിബി മലയിൽ, ലോഹിതദാസ് എന്നീ സംവിധായകരുടെ ചിത്രങ്ങളിലും അഭിനിയക്കുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഇതിന് മുൻപ് സഹോദരി വിദ്യ ഉണ്ണിയുടെ വിവാഹത്തിനെത്തിയ ദിവ്യയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു.

Divya Unni

More in Social Media

Trending

Recent

To Top