Connect with us

ലാലേട്ടന്റെ കുട്ടി ആരാധിക; വൈറലായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ..

Social Media

ലാലേട്ടന്റെ കുട്ടി ആരാധിക; വൈറലായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ..

ലാലേട്ടന്റെ കുട്ടി ആരാധിക; വൈറലായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ..

സിനിമ താരങ്ങൾക്ക് പൊതുവെ ആരാധകർ ഏറെയാണ്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരു കുട്ടി ആരാധികയുടെ വീഡിയോയാണ് വൈറലായി മാറിയത് .

ഈ കുട്ടി ആരാധികയ്ക്ക് ആരാധന തോന്നിയതാകട്ടെ മലയാള സിനിമയിലെ താരരാജാവ് മോഹൻലാലിനോട്. ഡിജോ ജോസ് ആന്റണിയുടെ ക്വീൻ എന്ന സിനിമയിലെ നെഞ്ചിന് അകത്ത് ലാലേട്ടാ എന്ന ഗാനത്തിനാണ് ലാലേട്ടാ എന്ന് ഉറക്കെ വിളിക്കുകയാണ് ഈ കുട്ടി ഫാൻ.

മോഹന്‍ലാലിന്റെ പേരും പാട്ടും കേള്‍ക്കുമ്പോള്‍ ആവേശംകൊള്ളുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട് . എന്നാൽ ഈ ചെറു പ്രായത്തിൽ തന്നെ താരത്തോട് ആരാധന തോന്നുന്ന ഈ കൊച്ചു കുട്ടിയാണ് ഇന്ന് മാധ്യമങ്ങളിൽ താരം.

പിച്ച വെച്ച് തുടങ്ങിയപ്പോൾ അവൾ ലാലേട്ടന് ജയ് വിളിക്കുകയാണ്. ജയ് വിളിക്കുന്നതോടൊപ്പം തന്നെ അവളുടേതായ ഡാൻസും പാട്ടിനൊപ്പം ചെയ്യുന്നുണ്ട്. വീഡിയോ കണ്ടവർക്ക് ഈ കുട്ടി ആരാധിക ആരാണെന്ന് അറിയ്യാനുള്ള ആകാംക്ഷയാണ്.

Video of a one-year-old Mohanlal fan is taking the internet by storm

More in Social Media

Trending

Recent

To Top