Connect with us

എനിക്ക് വെളുത്ത് തന്നെ ഇരിക്കണം, അമരത്തിലെ നായിക വേഷം വേണ്ടെന്ന് വെച്ചതിനെ കുറിച്ച് ചാര്‍മിള

Malayalam

എനിക്ക് വെളുത്ത് തന്നെ ഇരിക്കണം, അമരത്തിലെ നായിക വേഷം വേണ്ടെന്ന് വെച്ചതിനെ കുറിച്ച് ചാര്‍മിള

എനിക്ക് വെളുത്ത് തന്നെ ഇരിക്കണം, അമരത്തിലെ നായിക വേഷം വേണ്ടെന്ന് വെച്ചതിനെ കുറിച്ച് ചാര്‍മിള

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് ചാര്‍മിള. തമിഴില്‍ നിന്ന് മലയാളത്തിലെത്തിയ ചാര്‍മിള തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളിലും സജീവമായിരുന്നു. നാല്‍പത്തിയേഴുകാരിയായ ചാര്‍മിള ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. സിനിമകളും സീരിയലുകളുമായി തിരക്കിലാണ് താരം.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ഏറെ വൈറലായി മാറിയിരിക്കുന്നത്. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ അമരത്തിലെ നായികാ കഥാപാത്രം ചെയ്യാന്‍ സംവിധായകന്‍ ഭരതന്‍ തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍ താന്‍ ആ അവസരം നിഷേധിക്കുകയായിരുന്നെന്നും നടി പറയുന്നുണ്ട്.

‘ഭരതന്‍ സാര്‍ എന്നെ ആദ്യം വിളിക്കുന്നത് അമരം എന്ന സിനിമയിലേക്കാണ്. അതില്‍ മാതു ചെയ്ത രാധ എന്ന കഥാപാത്രത്തിലേക്കാണ് വിളിച്ചത്. എന്നാല്‍ ഞാന്‍ വെളുത്തിട്ടാണ് അങ്ങനെ അഭിനയിച്ചാല്‍ മത്സ്യത്തൊഴിലാളി യുവതി ആയി തോന്നില്ല. അപ്പോള്‍ ഈ കഥാപാത്രത്തിന് വേണ്ടി കറുക്കണം. അതിനായി വെയിലത്ത് നിന്ന് ശരീരം കറുപ്പിക്കണം എന്ന് പറഞ്ഞു’.

‘പക്ഷെ ഞാന്‍ പറഞ്ഞു, എനിക്ക് വെളുത്ത് തന്നെ ഇരിക്കണം. അതുകൊണ്ട് ഈ സിനിമ ഞാന്‍ ചെയ്യുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു എങ്കില്‍ വെളുത്ത് തന്നെ ഇരുന്നോളു, അടുത്ത സിനിമയില്‍ ഒരു ടീച്ചര്‍ കഥാപാത്രമുണ്ട്. അത് ചെയ്‌തോളൂവെന്ന്. എനിക്ക് അന്ന് വെളുത്ത് ഇരിക്കണം എന്ന് തന്നെ ആയിരുന്നു.

വലിയ നടിയായി മാറിയിരുന്നെങ്കില്‍ ചിലപ്പോള്‍ സമ്മതിച്ചേനെ, ഞാന്‍ ആ സമയത്ത് മലയാളത്തില്‍ ഒരു സിനിമ അല്ലേ ചെയ്തിട്ടുളളു. ധനം മാത്രം. ഇപ്പോള്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യും,’ എന്നും ചാര്‍മിള പറഞ്ഞു. സിനിമയിലേക്ക് വരുന്ന സമയത്ത് വീട്ടില്‍ നിന്ന് നേരിട്ട എതിര്‍പ്പിനെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്. അച്ഛന്‍ പഠിക്കണം എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. അതുകൊണ്ട് അഭിനയത്തിനിടയില്‍ ബി എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ഡിഗ്രി ചെയ്‌തെന്നും താരം പറഞ്ഞു.

സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന മോഹന്‍ലാല്‍ നായകനായ സിനിമയിലൂടെയാണ് ചാര്‍മിള മലയാളത്തിലേക്ക് എത്തുന്നത്. കാബൂളിവാലയിലെയും കേളിയിലെയും ധനത്തിലെയും ഒക്കെ കഥാപാത്രങ്ങള്‍ ഇന്നും മലയാളികള്‍ക്ക് മറക്കാനാവില്ല. മലയാളത്തില്‍ നിറഞ്ഞു നിന്നിരുന്ന താരം പിന്നീട് സജീവമല്ലാതാവുകയായിരുന്നു.

1995 ല്‍ നടന്‍ കിഷോര്‍ സത്യയെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും താരം പിന്‍വലിഞ്ഞിരുന്നു. എന്നാല്‍ 1999 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് 2006ല്‍ എഞ്ചിനീയറായ രാജേഷിനെ വിവാഹം കഴിച്ചെങ്കിലും 2016 ല്‍ ഈ ബന്ധവും വേര്‍പ്പെടുത്തി. ഒരു മകനാണ് ചാര്‍മിളയ്ക്കുള്ളത്. അമ്മയ്ക്കും മകനുമൊപ്പം ചെന്നൈയിലാണ് നടി ഇപ്പോള്‍ താമസം.

More in Malayalam

Trending

Recent

To Top