Malayalam
ജോണ്‍ പോള്‍ തിരക്കഥ പുരസ്‌കാരം സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്
ജോണ്‍ പോള്‍ തിരക്കഥ പുരസ്‌കാരം സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്
ചാവറ കള്‍ചറല്‍ സെന്റര്‍ പ്രഥമ ജോണ്‍ പോള്‍ തിരക്കഥ പുരസ്‌കാരം സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്. 22ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചാവറ കള്‍ചറല്‍ സെന്റര്‍ സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. പുരസ്‌കാരത്തോടൊപ്പം 25,000 രൂപയും ലഭിക്കും.
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. തിയേറ്ററില്‍ ഏറെ ജനപ്രീതി ലഭിച്ച ചിത്രത്തിന് മറ്റ് സംസ്ഥാനങ്ങളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. കാസര്‍ഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ടായിരുന്നു. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അതേസമയം, രതീഷ് ബാലകൃഷ്ണന്‍ തിരക്കഥ രചിച്ച് പുറത്തിറങ്ങിയ ‘മദനോത്സവം’ നിറഞ്ഞ സദസ്സില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബാബു ആന്റണി, ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിനായക അജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷെഹ്നാദ് ജലാല്‍ ആണ്. എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ജെയ് കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, സംഗീത സംവിധാനം ക്രിസ്‌റ്റോ സേവിയര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു.
