Connect with us

വിവേചനം ആണ് നടക്കുന്നതെങ്കില്‍ ഭക്ഷണത്തിലും അത് കാണണം, ഇവിടെ പുരുഷന് നല്‍കുന്ന അതേ ഭക്ഷണം തന്നെയാണ് സ്ത്രീകള്‍ക്കും നല്‍കുന്നത്; എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയ

Malayalam

വിവേചനം ആണ് നടക്കുന്നതെങ്കില്‍ ഭക്ഷണത്തിലും അത് കാണണം, ഇവിടെ പുരുഷന് നല്‍കുന്ന അതേ ഭക്ഷണം തന്നെയാണ് സ്ത്രീകള്‍ക്കും നല്‍കുന്നത്; എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയ

വിവേചനം ആണ് നടക്കുന്നതെങ്കില്‍ ഭക്ഷണത്തിലും അത് കാണണം, ഇവിടെ പുരുഷന് നല്‍കുന്ന അതേ ഭക്ഷണം തന്നെയാണ് സ്ത്രീകള്‍ക്കും നല്‍കുന്നത്; എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയ

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം താരം പറഞ്ഞ ചില വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വഴിതെളിച്ചത്.

കണ്ണൂരിലെ മുസ്ലിം വിവാഹങ്ങള്‍ക്കിടയില്‍ സ്ത്രീകളെ അടുക്കള ഭാഗത്ത് ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നതിനെതിരെ നടി നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഈ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയ.

വിശ്വാസത്തിന്റെ പേരിലുള്ള വേര്‍തിരിവുകളെ വിവേചനമെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശിക്കുന്നത് ശരിയല്ലെന്നാണ് ഫാത്തിമ തഹലിയയുടെ മറുപടി. ഇത്തരം രീതികള്‍ എല്ലായിടത്തും നിലവിലുണ്ട്. നിഖില സംസാരിക്കുന്നത് അവരുടെ ജീവിത സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണ്. സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ അടുക്കളപ്പുറത്തിരുത്തുന്ന രീതി വിശ്വാസത്തിന്റെ പുറത്തുള്ള വേര്‍തിരിവാണ്.

വിവേചനം ആണ് നടക്കുന്നതെങ്കില്‍ ഭക്ഷണത്തിലും അത് കാണണം. ഇവിടെ പുരുഷന് നല്‍കുന്ന അതേ ഭക്ഷണം തന്നെയാണ് സ്ത്രീകള്‍ക്കും നല്‍കുന്നത്. സൗകര്യത്തിന് അനുസരിച്ചായിരിക്കും സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്ത് ഭക്ഷണം നല്‍കുന്നതെന്നും ഫാത്തിമ തഹലിയ പ്രതികരിച്ചു.

മലബാറില്‍ മാത്രമാണ് ഇത്തരം വേര്‍തിരിവ് നടക്കുന്നതെന്നാണ് നിഖിലയുടെ പരാമര്‍ശം. അത് തെറ്റാണ്. കൂടിച്ചേരലുകള്‍ ഒഴിവാക്കുന്ന രീതി തന്നെ മുസ്ലിം വിശ്വാസത്തിനിടയിലുണ്ട്. കേരളത്തിന് അകത്തും പുറത്തും ഈ രീതി നിലവിലുണ്ടെന്നും ഫാത്തിമ തഹലിയ കൂട്ടിച്ചേര്‍ത്തു.

കണ്ണൂരിലെ മുസ്ലിം കല്യാണങ്ങളില്‍ പങ്കെടുക്കാന്‍ വരുന്ന സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്ത് ഇരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഇന്നും നിലവിലുണ്ടെന്നായിരുന്നു നിഖില വിമലിന്റെ പരാമര്‍ശം.

ആണുങ്ങള്‍ക്കൊക്കെ മുന്‍വശത്താണ് ഭക്ഷണം കൊടുക്കുന്നത്. അക്കാര്യത്തില്‍ മാറ്റം വന്നിട്ടില്ല. കണ്ണൂരിലെ വീടുകളില്‍ കല്യാണച്ചെക്കന്‍ എന്നും പുത്യാപ്ലയാണ്. മരിക്കുന്നത് വരെ അവര്‍ പുത്യാപ്ലയായിരിക്കും. കല്യാണം കഴിക്കുന്ന പെണ്ണുങ്ങളുടെ വീട്ടിലാണ് അവര്‍ നില്‍ക്കുന്നത്.. നടി പറഞ്ഞു.

More in Malayalam

Trending