Malayalam
നൃത്ത സംവിധായകന്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു
നൃത്ത സംവിധായകന്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു
തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയനായ നൃത്ത സംവിധായകനായ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. കൊച്ചി സ്വദേശിയാണ്. ഫെഫ്ക ഡാന്‍സേഴ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്ന അദ്ദേഹം ‘ഇലക്ട്രോ ബാറ്റില്‍സ്’ എന്ന ഡാന്‍സ് സംഘത്തിന്റെ സ്ഥാപകന്‍ കൂടിയാണ്.
സിനിമാ മേഖലയിലെ നിരവധി പേരാണ് രാജേഷിന് ആദരാഞ്ജലി അര്‍പ്പിച്ചത്. ‘വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്, ഒരു നിമിഷത്തെ വികല്‍പ്പമായ ചിന്തകള്‍ നമ്മുടെ ജീവിതം തകര്‍ത്ത് കളയുന്നു,’ എന്നാണ് ബീന ആന്റണി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.
‘ശരിക്കും ഷോക്കായിപ്പോയി. രാജേഷ് മാസ്റ്റര്‍ നമ്മളെ വിട്ട് പോയെന്ന് വിശ്വസിക്കാനാവുന്നില്ല. എന്റെ നൃത്തത്തില്‍ ബോളിവുഡ് മൂവ്‌മെന്‍സ് കൊണ്ടുവന്നത് നിങ്ങളാണ്. ഇന്നലെ ലഭിച്ചത് നിങ്ങളുടെ അവസാനത്തെ സന്ദേശമാണെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല,’ എന്നും ദേവി ചന്ദന കുറിച്ചു.
