Connect with us

പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡിന്റെ ഡേവിഡ് ഒ സെല്‍സ്‌നിക്ക് അവാര്‍ഡ്; സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസിന്

Hollywood

പ്രശസ്ത സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസിന് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡിന്റെ ഡേവിഡ് ഒ സെല്‍സ്‌നിക്ക് അവാര്‍ഡ്. പിജിഎ അവാര്‍ഡ് ചടങ്ങില്‍ വെച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചു. ആദം സാന്‍ഡ്‌ലെര്‍ അഭിനയിച്ച ‘അണ്‍കട്ട് ജെംസ്’ മുതല്‍ ‘വണ്‍സ് വെയര്‍ ബ്രദേഴ്‌സ്’ വരെയുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് മാര്‍ട്ടിന്‍. കരിയറിന്റെ ആദ്യ മൂന്ന് പതിറ്റാണ്ടുകളില്‍ സ്‌കോര്‍സെസ് ഒരു നിര്‍മ്മാതാവായിരുന്നില്ല.

ഡികാപ്രിയോ പ്രധാന കഥാപാത്രമായി എത്തിയ ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണ്‍’ എന്ന ചിത്രമാണ് അവസാനമായി മാര്‍ട്ടിന്റേതായി പുറത്തിറങ്ങിയത്. െ്രെകം ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.

റോബര്‍ട്ട് ഡെ നീറോ, ലിലി ഗ്ലാഡ്സ്റ്റണ്‍, ബ്രെന്‍ഡന്‍ ഫ്രേസര്‍ എന്നിവര്‍ ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 1920കളിലെ ഒക്‌ലഹോമയുടെ പശ്ചാത്തലത്തിലാണ് കില്ലേഴ്‌സ് ഓഫ് ദ് ഫ്‌ലവര്‍ മൂണ്‍ ഒരുക്കിയിരിക്കുന്നത്. ഒസാജ് നേഷന്‍ എന്ന സമ്പന്ന സംഘത്തിലെ അംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

More in Hollywood

Trending

Recent

To Top