Connect with us

കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ നിങ്ങള്‍ ചിന്തിക്കാത്ത ആളുകളാണ് എന്നെ പിന്തുണച്ചത്, സമൂഹത്തില്‍ അത്രയും പ്രബലരായിട്ടുള്ളവര്‍ വരെയുണ്ട്; ദിലീപ്

Malayalam

കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ നിങ്ങള്‍ ചിന്തിക്കാത്ത ആളുകളാണ് എന്നെ പിന്തുണച്ചത്, സമൂഹത്തില്‍ അത്രയും പ്രബലരായിട്ടുള്ളവര്‍ വരെയുണ്ട്; ദിലീപ്

കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ നിങ്ങള്‍ ചിന്തിക്കാത്ത ആളുകളാണ് എന്നെ പിന്തുണച്ചത്, സമൂഹത്തില്‍ അത്രയും പ്രബലരായിട്ടുള്ളവര്‍ വരെയുണ്ട്; ദിലീപ്

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപിന്റെ വ്യക്തിജീവിതം സമൂഹമാധ്യങ്ങളിലെ സ്ഥിരം ചര്‍ച്ചാവിഷയമായി മാറുന്നത്. വിവാഹബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ നിരവധി ഗോസിപ്പുകള്‍ ദിലീപിന്റെ പേരില്‍ വന്നു. നടി കാവ്യ മാധവനുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളായിരുന്നു ഏറെയും.

ഒടുവില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന അഭ്യൂഹങ്ങള്‍ ശരിയായി. കാവ്യയെ ദിലീപ് വിവാഹം കഴിച്ചു. അതിന് ശേഷമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്റെ പേരും ഉയര്‍ന്ന് വന്നത്. കേസ് അദ്ദേഹത്തിന്റെ കരിയറിലും സാരമായി ബാധിച്ചു. ഇതിന് ശേഷം രണ്ട് ചിത്രങ്ങളാണ് ദിലീപിന്റേതായി പുറത്തെത്തിയത്. കേശു ഈ വീടിന്റെ നാഥനും വോയിസ് ഓഫ് സത്യനാഥനും. എന്നാല്‍ രണ്ട് ചിത്രങ്ങളും സാധാരണ ദിലീപ് ചിത്രങ്ങളെപ്പോലെ ആഘോഷിക്കപ്പെട്ടിരുന്നില്ല.

ഏറെ പ്രതീക്ഷകളോടെ ദിലീപിന്റേതായി നവംബര്‍ പത്തിന് പുറത്തെത്തിയ ബാന്ദ്രയാണ് ഏറ്റവും പുതിയ റിലീസ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാന്ദ്രയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ നടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഞാന്‍ സാധാരണക്കാരനാണ്. ഒരാളുടെ കണ്ണ് നിറഞ്ഞുകഴിഞ്ഞാല്‍ എനിക്കും സങ്കടമാകും. അതെന്റെ വ്യക്തിപരമായ വിഷയങ്ങളാണ്.

എന്നെ ഒരുപാട് പേര്‍ പല രീതിയില്‍ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ നിങ്ങള്‍ ചിന്തിക്കാത്ത ആളുകളാണ് എന്നെ പിന്തുണച്ച് എന്നെ നോര്‍മല്‍ അവസ്ഥയിലേയ്ക്ക് എത്തിച്ചത്. എന്റെ കൂടെ നിന്ന് പിന്തുണച്ചവരില്‍ സമൂഹത്തില്‍ അത്രയും പ്രബലരായിട്ടുള്ളവര്‍ വരെയുണ്ട്. പേരെടുത്ത് പറയാനാകില്ല. എല്ലാ തരത്തിലും പിന്തുണച്ചവരുണ്ട്. നിയമവിരുദ്ധമായി സഹായിച്ചവര്‍ അല്ല, അവര്‍ അങ്ങനത്തെ ആളുകള്‍ അല്ല. അവര്‍ക്കെന്നെ അത്ര വിശ്വാസമാണ്. എത്രയോ വര്‍ഷങ്ങളായി എന്നെ കണ്ടോണ്ടിരിക്കുന്നവരാണ്.

സിനിമ എന്ന് പറയുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരുന്നത് ജയറാമേട്ടനാണ്. അങ്ങനെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോരുത്തരുണ്ട്. എന്നെ അഭിനയിക്കാന്‍ കൊണ്ടുപോയ രണ്ടാമത്തെ ആള്‍ എവര്‍ഷൈന്‍ മണിയേട്ടനാണ്. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ എന്റെ കുടുംബത്തിന് ഒപ്പം നിന്നൊരാള്‍ സത്യേട്ടനാണ്. പ്രിയന്‍സാറും ജോഷി സാറും എല്ലാം ഇക്കൂട്ടത്തില്‍ ഉണ്ട്. സ്വന്തം ഭാവി പോലും നോക്കാതെ ഒപ്പം നിന്നവരാണ് ഗണേശേട്ടനും സിദ്ധിഖ് ഏട്ടനുമെല്ലാം. അങ്ങനെ ഒരുപാട് പേരുണ്ട്. അവര്‍ക്കൊന്നും വേണമെങ്കില്‍ ഇടപെടാതിരിക്കാമായിരുന്നു. കുറെ പേര്‍ സൈലന്റായി മാറി നിന്നിട്ടുണ്ട്.

ഇതൊരു ഗിവ് ആന്റ് ടെയ്ക്ക് ആണ്. ഞാനൊരാളെ സഹായിച്ചിട്ടുണ്ടെങ്കില്‍ മറ്റൊരാളില്‍ നിന്ന് ഏതെങ്കിലും രീതിയില്‍ എനിക്ക് സഹായം ലഭിക്കും. ദിലീപ് എന്ന കലാകാരനെ സൃഷ്ടിച്ചത് ഇവിടുത്തെ ജനങ്ങളാണ്. ബാന്ദ്ര എന്റെ 141ാമത്തെ സിനിമയാണ്. എന്നെ അവിടെ വരെ എത്തിച്ചത് ജനങ്ങളാണ്. ‘, എന്നും ദിലീപ് പറഞ്ഞു.

മകള്‍ മീനാക്ഷിക്ക് ഒരുപദേശവും കൊടുക്കാനാകില്ല. ഞാന്‍ അമ്മാതിരി തോന്ന്യവാസം കാണിച്ചിട്ടുള്ള ആളായത് കൊണ്ട്. എന്റെ കാര്യങ്ങളൊക്കെ ഇവിടുത്തെ ആള്‍ക്കാര്‍ക്കൊക്കെ അറിയാവുന്നതാണ്, അതോണ്ട് ഉപദേശിക്കാനൊന്നും സാധിക്കില്ല. മീനാക്ഷിയോട് ശരിയാണോ തെറ്റാണോ എന്നേ പറയാന്‍ പറ്റൂ. അല്ലാതെ ഇന്നയാളെ വിവാഹം കഴിക്കാനെ പറ്റുള്ളൂവെന്നൊന്നും എനിക്ക് പറയാനാകില്ല.

മീനാക്ഷിയെന്റെ സുഹൃത്താണ്. അവള്‍ ആഗ്രഹിക്കുന്നതെല്ലാം അവള്‍ക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാന്‍ പറ്റില്ല. എന്റെ അച്ഛന് എന്നെ അഭിഭാഷകനാക്കാനായിരുന്നു താത്പര്യം. പക്ഷേ ഞാന്‍ വേറെ വഴിക്കല്ലേ പോയത്. മീനാക്ഷി ഇപ്പോള്‍ പഠിക്കുകയാണ്. അവള്‍ ഡോക്ടര്‍ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാല്‍ ചെയ്യട്ടെ. മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്‌നം അഭിമുഖീകരിച്ചത്.

എനിക്കവളോടുള്ള ബഹുമാനമെന്തെന്നാല്‍ ആ സമയത്താണ് അവള്‍ നല്ല മാര്‍ക്കോടെ പാസായത്. ഒരു വര്‍ഷമാണ് നീറ്റിന് വേണ്ടി പഠിക്കേണ്ടത്. മൂന്ന് മാസം ക്രാഷ് കോഴ്‌സ് ചെയ്ത് അവള്‍ എന്‍ട്രന്‍സ് പാസായി. അവള്‍ക്കറിയാത്ത വഴിയിലൂടെയാണ് പോയത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു.

കുഴപ്പമില്ല, പോയി നോക്കെന്ന് ഞാന്‍ പറഞ്ഞു. പതുക്കെ പരീക്ഷകളാെക്കെ പിടിക്കാന്‍ തുടങ്ങി. ഒരിക്കല്‍ പോലും അവളോട് പഠിക്ക് എന്ന് പറയേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ദിവസം അവള്‍ സര്‍ജറി ചെയ്യുന്ന ഫോട്ടോയിട്ടു. അതൊക്കെ കാണുമ്പോള്‍ അഭിമാനമാണ്. എന്റെ മകള്‍ മാത്രമല്ല, ഇതുപോലെ ഒരുപാട് കുട്ടികള്‍ പഠിക്കുന്നുണ്ട്. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കള്‍. നമ്മള്‍ ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top