Malayalam
‘നിങ്ങള്‍ക്ക് ഈ രാത്രിയില്‍ ഇതെന്തിന്റെ കേടാ’ എന്ന് കാവ്യ പറയുന്നത് കേള്‍പ്പിക്കണമല്ലേ; ദിലീപ്
‘നിങ്ങള്‍ക്ക് ഈ രാത്രിയില്‍ ഇതെന്തിന്റെ കേടാ’ എന്ന് കാവ്യ പറയുന്നത് കേള്‍പ്പിക്കണമല്ലേ; ദിലീപ്
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്‍പം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.
2016 നവംബര്‍ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്നേ മാത്രമാണ് ഇവര്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതല്‍ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയില്‍ പ്രേക്ഷകര്‍ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് താരങ്ങള്‍ ഇപ്പോള്‍.
ദിലീപ് നായകനായി അഭിനയിച്ച തങ്കമണി എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അടുത്തിടെ നിരവധി അഭിമുഖങ്ങളിലാണ് താരം പങ്കെടുത്തത്. തന്റെ സിനിമാ ജീവിതത്തെ കുറിച്ചും വരാന്‍ പോകുന്ന സിനിമകളെ പറ്റിയുമൊക്കെ നടന്‍ സംസാരിച്ചിരുന്നു. ഇതിനിടയിലാണ് കാവ്യയെ കുറിച്ചുള്ള ചില ചോദ്യങ്ങളും ഉയര്‍ന്ന് വരുന്നത്. നടി കൂടിയായ മീരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിലീപ്.
കാവ്യയെ കൂടി കാണാം എന്ന പ്രതീക്ഷ തനിക്ക് ഉണ്ടായിരുന്നു എന്നും പക്ഷേ ദിലീപിനൊപ്പം കാവ്യ വരാത്തതിന്റെ പരിഭവം മീര പങ്കുവെച്ചിരുന്നു. അതിന്റെ ചോദിച്ചപ്പോള്‍ ‘അഭിമുഖം നടക്കുന്ന സമയത്ത് കാവ്യ നാട്ടില്‍ ഇല്ലെന്നാണ് ദിലീപ് മറുപടിയായി പറഞ്ഞത്. അവള്‍ സഹോദരനൊപ്പം ഓസ്‌ട്രേലിയയിലാണ്. നാട്ടിലില്ലെന്ന് പറഞ്ഞതോടെ എന്നാല്‍ ഒന്ന് ഫോണില്‍ വിളിച്ച് സംസാരിക്കാന്‍ സാധിക്കുമോ എന്നായി അവതാരക.
കാവ്യയെ നേരില്‍ കാണണം എന്നില്ല. ഒരു ഹായ് കേട്ടാല്‍പ്പോലും മതിയെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് വേണ്ടിയാണ് ആ കടുംപിടുത്തമെന്നും താരം പറയുന്നു. എന്നാല്‍ ഈ സമയത്ത് ഫോണില്‍ വിളിച്ചാല്‍ ഉണ്ടാവാന്‍ പോകുന്ന അവസ്ഥ എന്തായിരിക്കുമെന്നാണ് ദിലീപ് മീരയ്ക്ക് വ്യക്തമാക്കി കൊടുത്തത്. ‘അഭിമുഖം നടക്കുമ്പോഴത്തെ ഓസ്‌ട്രേലിയന്‍ സമയം രാത്രി ഒരു മണിയാണ്.
അന്നേരം എങ്ങാനും ഫോണില്‍ വിളിച്ചാല്‍ ‘നിങ്ങള്‍ക്ക് ഈ രാത്രിയില്‍ ഇതെന്തിന്റെ കേടാ’ എന്ന് കാവ്യ പറയുന്നത് കേള്‍പ്പിക്കണമല്ലേ എന്നാണ് ദിലീപ് തമാശയായി അവതാരകയോട് പറഞ്ഞത്. ഇനി കാവ്യയും ദിലീപുമായി ഒരു സിനിമയുണ്ടാകുമോ എന്ന ചോദ്യത്തിന് അത് ഭാവിയില്‍ സംഭവിക്കുമോ എന്നറിയില്ല എന്നായിരുന്നു ദിലീപിന്റെ പ്രതികരണം.
2016 ലാണ് ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. അതിന് മുന്‍പ് ദിലീപിന്റെ നായികയായി അഭിനയിച്ച പിന്നെയും എന്ന സിനിമയാണ് കാവ്യയുടെ അവസാന സിനിമ. ഇതിന് ശേഷം വിവാഹിതയായ നടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. നിലവില്‍ മാമാട്ടിയെന്ന് വിളിക്കുന്ന മകള്‍ മഹാലക്ഷ്മിയെ വളര്‍ത്തുന്നതിന്റെ തിരക്കിലാണ് നടി.
സ്‌കൂളിലേക്ക് ആവശ്യമായിട്ടുള്ള ഹോം വര്‍ക്കുകളൊക്കെ ചെയ്ത് കൊടുത്ത് മാമാട്ടിയുടെ പിന്നാലെയാണ് കാവ്യയെന്നാണ് ദിലീപ് പറയുന്നത്. അത്തരം വിഷയങ്ങളിലൊന്നും താന്‍ ഇടപെടാറില്ലെന്നും അതെല്ലാം കാവ്യയുടെ ഡ്യൂട്ടിയാണെന്നും താരം പറഞ്ഞിരുന്നു. അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്.
ഒരു കാലത്ത് മലയാള സിനിമയില്‍ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാര്‍ഡം ഇന്ന് മലയാളത്തിലെ യുവനടിമാര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ചെറിയ പ്രായത്തിനടയില്‍ ഒട്ടനവധി പക്വതയാര്‍ന്ന കഥാപാത്രങ്ങള്‍ കാവ്യ ചെയ്ത് വെച്ചിട്ടുണ്ട്. ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും വന്നാണ് ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് കാവ്യ ജീവന്‍ നല്‍കിയത്.