Connect with us

എല്ലാം കര്‍മഫലം; ദിലീപ് ചെന്നൈയിലേയ്ക്ക് താമസം മാറിയ കാരണം; കണ്ടെത്തലുകളുമായി സോഷ്യല്‍ മീഡിയ

Malayalam

എല്ലാം കര്‍മഫലം; ദിലീപ് ചെന്നൈയിലേയ്ക്ക് താമസം മാറിയ കാരണം; കണ്ടെത്തലുകളുമായി സോഷ്യല്‍ മീഡിയ

എല്ലാം കര്‍മഫലം; ദിലീപ് ചെന്നൈയിലേയ്ക്ക് താമസം മാറിയ കാരണം; കണ്ടെത്തലുകളുമായി സോഷ്യല്‍ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയാണ്.

കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസിന്റെ ഓരോ ഘട്ടവും കടന്നുകൊണ്ടിരിക്കുകയാണ്. ഈ വേളയില്‍ ദിലീപിനെതിരെ ഒരു കൂട്ടം പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എത്രയൊക്കെ വെള്ള പൂശാന്‍ ശ്രമിച്ചാലും അതൊന്നും ഇവിടെ ഏല്‍ക്കില്ലെന്നാണ് ഇവരെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. ദിലീപിന്റേതായി പുറത്തെത്താറുള്ള വാര്‍ത്തകളിലെല്ലാം ഇവരുടെ പ്രതിഷേധം കാണാം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോടതി, വക്കീല്‍, പോലീസ് എന്നിങ്ങനെയായിരിക്കുകയാണ് ദിലീപ്.

മികച്ച ചിത്രങ്ങള്‍ പോലും താരത്തിന്റേതായി പുറത്തെത്തിയിരുന്നില്ല. കേസില്‍ നിന്നും രക്ഷപ്പെടാന്‍ ദിലീപ് തന്റെ വീട് തന്നെ ഒരു കോടതിയാക്കിയിരിക്കുകയാണ് ദിലീപ്. കേസിനും ആവശ്യങ്ങള്‍ക്കുമായി പോലീസുകാരും വക്കീലന്മാരും പത്മസരോവരം എന്ന വീട്ടിലേയ്ക്ക് സ്ഥിരം എത്തുക തന്നെ പതിവാണ്. ഇതില്‍ നിന്നെല്ലാം കുടുംബത്തെ മാറ്റി നിര്‍ത്താനാണ് തന്റെ ഇളയമകളെയും കാവ്യയെയും കൊണ്ട് ദിലീപ് ചെന്നൈയിലേയ്ക്ക് താമസം മാറിയതെന്നും പറയപ്പെടുന്നുണ്ട്. മൂത്ത മകള്‍ മീനാക്ഷി അവിടെയാണ് എംബിബിഎസിന് പഠിക്കുന്നത്.

കൊച്ചിയില്‍ നടി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറികാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതില്‍ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ ആണ് ഹൈക്കോടതി സിംഗില്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. അതിജീവിതയുടെ ഹര്‍ജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. അന്വേഷണത്തിന് ഉത്തരവിടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. ജില്ലാ ജഡ്ജി വസ്തുതയെന്തെന്ന് അന്വേഷിക്കണം. ആവശ്യമെങ്കില്‍ പൊലീസിന്റെയോ മറ്റ് ഏജന്‍സികളുടെ സഹായം തേടാം. പരാതി ഉണ്ടെങ്കില്‍ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. അന്വേഷണത്തില്‍ ആരെങ്കിലും കുറ്റം ചെയ്‌തെന്നു കണ്ടെത്തിയാല്‍ ക്രിമിനല്‍ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍, കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അതിജീവിത കോടതിയെ സമീപിച്ചത്. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.

2018 ജനുവരി 9നും ഡിസംബര്‍ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു. മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയുടെ ഹര്‍ജിക്കെതിരെ കേസില്‍ പ്രതിയായ നടന്‍ ദിലീപ് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു.

വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹര്‍ജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. കേസില്‍ തന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും മുന്‍പു പലതവണ കോടതി തള്ളിയതുമാണെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി.

ഹര്‍ജി ജസ്റ്റിസ് പി. ഗോപിനാഥ് 18 നു പരിഗണിക്കാന്‍ മാറ്റി. തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചുവെന്ന് ആരോപിച്ചാണു ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ വിചാരണക്കോടതി 259 പ്രോസിക്യൂഷന്‍ സാക്ഷികളെ ഇതിനകം വിസ്തരിച്ചു കഴിഞ്ഞെന്നും ഇനി വിസ്തരിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍, ഫൊറന്‍സിക് ലാബിലെ ജോയിന്റ് ഡയറക്ടര്‍ എന്നിവരെ താന്‍ സ്വാധീനിക്കുമെന്നു കരുതാന്‍ ന്യായമില്ലെന്നും ദിലീപ് വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top