Connect with us

ജീവിതത്തില്‍ അടിക്കേണ്ട സിറ്റുവേഷന്‍ വന്നാല്‍ നമ്മള്‍ ആളെ എണ്ണിയല്ലല്ലോ അടിക്കുന്നത്, വീഴുന്നത് വരെ അടിക്കും; ദിലീപ്

Actor

ജീവിതത്തില്‍ അടിക്കേണ്ട സിറ്റുവേഷന്‍ വന്നാല്‍ നമ്മള്‍ ആളെ എണ്ണിയല്ലല്ലോ അടിക്കുന്നത്, വീഴുന്നത് വരെ അടിക്കും; ദിലീപ്

ജീവിതത്തില്‍ അടിക്കേണ്ട സിറ്റുവേഷന്‍ വന്നാല്‍ നമ്മള്‍ ആളെ എണ്ണിയല്ലല്ലോ അടിക്കുന്നത്, വീഴുന്നത് വരെ അടിക്കും; ദിലീപ്

എത്ര വലിയ താരമായാലും ഫാന്‍സിനെ വെച്ച് മാത്രം ഒരു സിനിമയും വിജയിപ്പിക്കാന്‍ പറ്റില്ല. കുടുംബപ്രേക്ഷകരാണ് ചിത്രത്തെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കുടുംബപ്രേക്ഷകരാണ്. ഇത്തരത്തില്‍ മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ നടനാണ് ദിലീപ്. എന്നാല്‍ മോശം അഭിപ്രായം ലഭിച്ച ദിലീപ് സിനിമകള്‍ പോലും സാമ്പത്തികമായി വിജയിക്കാരുണ്ട്. ജനപ്രിയന്‍ എന്ന ലേബലില്‍ ദിലീപ് അറിയപ്പെടുമ്പോള്‍ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്.

ദിലീപ് ചിത്രങ്ങളില്‍ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകര്‍ക്കുണ്ട്. മിനിമം ഗ്യാരണ്ടി നല്‍കാന്‍ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ദിലീപ്. കുടുംബപ്രേക്ഷകരുടെ പണം തന്നെയാണ് ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയെന്നത് താരങ്ങളും സമ്മതിക്കുന്ന കാര്യമാണ്. എന്നാല്‍ വിവാദത്തിലും കേസിലും ഉള്‍പ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകള്‍ തിയേറ്ററുകളില്‍ എത്തുന്നുള്ളു.

അവസാനം തിയേറ്ററുകളിലെത്തിയ വോയ്‌സ് ഓഫ് സത്യനാഥനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഒരു കാലത്ത് റണ്‍വേ, ചെസ്, ഡോണ്‍ പോലുള്ള മാസ് സിനിമകളും കുടുംബചിത്രങ്ങള്‍ക്കൊപ്പം ദിലീപ് ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അത്തരമൊരു സിനിമ ദിലീപില്‍ നിന്നും വന്നിട്ടില്ല. അതുകൊണ്ട് തന്നെ ബാന്ദ്ര സിനിമയുടെ പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ത്രില്ലിലാണ്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന സിനിമ കൂടിയാണ് ബാന്ദ്ര.

തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയ നായികയാകുന്നുവെന്നതും ബാന്ദ്രയ്ക്കായി കാത്തിരിക്കാന്‍ ആരാധകരെ പ്രേരിപ്പിച്ചു. ദിലീപ്-തമന്ന ചിത്രം നവംബര്‍ 10ന് തിയറ്ററുകളിലെത്തും. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദിലീപും ബാന്ദ്ര ടീമും നടത്തിയ പ്രസ്മീറ്റില്‍ ദിലീപ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സിനിമയിലെ ഫൈറ്റ് സീനുകളെ കുറിച്ചും അലക്‌സാണ്ടര്‍ ഡൊമിനിക്ക് എന്ന തന്റെ കഥാപാത്രത്തെ കുറിച്ചും ദിലീപ് സംസാരിച്ചു. സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ചിത്രത്തിലെ ഫൈറ്റ് സീനുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അന്‍പറിവാണ് സ്റ്റണ്ട് കൊറിയോഗ്രഫി സിനിമയ്ക്കായി ചെയ്തിരിക്കുന്നത്.

സ്റ്റണ്ട് സീനുകളില്‍ ഒറ്റയ്ക്ക് നിന്ന് മുപ്പതോളം ആളുകളുമായി ഫൈറ്റ് ചെയ്യുന്ന രംഗങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ജീവിതത്തില്‍ തന്നെ അടിക്കേണ്ട സിറ്റുവേഷന്‍ വന്നാല്‍ നമ്മള്‍ ആളെ എണ്ണിയല്ലല്ലോ അടിക്കുന്നത് എന്നാണ് മറുപടിയായി ദിലീപ് പറഞ്ഞത്.

‘ഒരു അവസ്ഥയുണ്ടാകുമ്പോള്‍ അത് നമ്മുടെ ജീവിതത്തില്‍ തന്നെ ഒരു അവസ്ഥയുണ്ടാകുമ്പോള്‍ അടിക്കേണ്ട സിറ്റുവേഷന്‍ വന്നാല്‍ നമ്മള്‍ ആളെ എണ്ണിയല്ല അടിക്കുന്നത്. അതുകൊണ്ട് തന്നെ അടിച്ചുപോകും. വീഴുന്നത് വരെ അടിക്കും. അത്രയേയുള്ളു ബാന്ദ്രയിലും. അതൊരു സിനിമയാകുമ്പോള്‍ കുറച്ച് സിനിമാറ്റിക്കാകും. അല്ലെങ്കില്‍ നാടന്‍ അടി കാണാന്‍ പോയതുപോലെയാകും. നാടന്‍ അടി ടിവി തുറന്ന് കഴിഞ്ഞാല്‍ നമുക്ക് കാണാം.’

‘ഓടിച്ചിട്ട് അടി അടക്കം കാണാം. ബാന്ദ്രയിലെ ഒരു ഫൈറ്റ് തന്നെ പത്ത് പതിനഞ്ച് ദിവസം എടുത്താണ് ഷൂട്ട് ചെയ്തത്. അന്‍പറിവാണ് സ്റ്റണ്ട് കൊറിയോഗ്രാഫ് ചെയ്തത്. തിയേറ്ററില്‍ ഇരുന്ന് കാണുമ്പോള്‍ ആളുകള്‍ക്ക് അത് ഫീല്‍ ചെയ്യാന്‍ വേണ്ടിയാണ്.’ ‘ഇതൊരു റിയലിസ്റ്റിക്ക് സിനിമയല്ല. സിനിമാറ്റിക്കാണ്. രണ്ടര മണിക്കൂര്‍ ഇന്‍വസ്റ്റ് ചെയ്ത് ആളുകള്‍ സിനിമ കാണാന്‍ തിയേറ്ററില്‍ വരുമ്പോള്‍ അവര്‍ക്ക് ഹരമുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. ബാന്ദ്രയില്‍ റിയലിസ്റ്റിക്കായിട്ടുള്ള ഇമോഷന്‍സുണ്ട്. പഞ്ച് ഡയലോഗ് പറയുന്ന ഹീറോ എന്ന തരത്തിലൊന്നുമല്ല ബാന്ദ്രയിലെ കഥാപാത്രം എത്തുന്നത്.’

‘ആ കഥാപാത്രം ഒരോ സാഹചര്യം ഫേസ് ചെയ്ത് പോകുമ്പോള്‍ ആവശ്യമായ ഇടങ്ങളില്‍ പറയേണ്ടത് പറഞ്ഞ് പോകുന്നുവെന്ന് മാത്രമെന്നാണ്’, അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിച്ച് ദിലീപ് പറഞ്ഞത്. മുടി നീട്ടി വളര്‍ത്തി മുബൈ ഡോണ്‍ സ്‌റ്റൈലിലാണ് ബാന്ദ്രയില്‍ ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രണയത്തിനും ബാന്ദ്ര സിനിമയില്‍ വലിയൊരു പ്രാധാന്യമുണ്ടെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. ഏറ്റവും മോശമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും രാംലീല പോലുള്ള സിനിമ ചെയ്ത് സൂപ്പര്‍ ഹിറ്റാക്കിയ കൂട്ടുകെട്ടാണ് ദിലീപും അരുണ്‍ ഗോപിയും അതുകൊണ്ട് തന്നെയാണ് ബാന്ദ്രയുടെ റിലീസിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുന്നതും.

ദിലീപും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് തങ്കമണി. 1986 കാലഘട്ടത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയിരുന്നു. ‘തങ്കമണി’ സംഭവം നടന്ന് 37 വര്‍ഷങ്ങള്‍ പൂര്‍ത്തിയായ വേളയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. വേറിട്ട ലുക്കിലാണ് ദിലീപ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top