Connect with us

കഴിഞ്ഞ ജന്മത്തില്‍ താനൊരു ബുദ്ധസന്യാസി ആയിരുന്നു, 63 വയസില്‍ താന്‍ മരിച്ചു, ആ ജീവിതം മുഴുവന്‍ തനിക്ക് ഓര്‍മയുണ്ട്; മോഹന്‍ലാല്‍ തന്റെ ആത്മീയ ഗുരു

Malayalam

മലയാളികള്‍ക്കേറെ പ്രിയങ്കരിയാണ് ലെന. ഇപ്പോഴിതാ ാെരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ആത്മീയ യാത്രയില്‍ തന്നെ സഹായിച്ചത് നടന്‍ മോഹന്‍ലാലാണെന്നാണ് ലെന പറയുന്നത്. മോഹന്‍ലാലിനെ തന്റെ ആത്മീയ ഗുരുവായിട്ടാണ് കാണുന്നതെന്നും അഭിമുഖത്തില്‍ താരം പറഞ്ഞു.

മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ആഗ്രഹമായിരുന്നു. 2008ല്‍ തനിക്ക് അതിന് അവസരം ലഭിച്ചു. ഭഗവാന്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഞാന്‍ ഓഷോയുടെ കറേജ് എന്ന പുസ്തകം വായിക്കുകയായിരുന്നു.

മോഹന്‍ലാല്‍ എന്നോട് എന്താണ് വായിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് പുസ്തകമെടുത്ത് തുറന്നുനോക്കി. ഓഷോയുടെ ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാന്‍ ആവശ്യപ്പെട്ടു. ആ ദിവസം തന്നെ ആ പുസ്തകം വാങ്ങി. രണ്ടര വര്‍ഷം കൊണ്ട് എന്റെ ജീവിതം തന്നെ മാറി എന്നും ലെന പറഞ്ഞു.

കഴിഞ്ഞ ജന്മത്തില്‍ താനൊരു ബുദ്ധസന്യാസി ആയിരുന്നെന്നും ലെന അവകാശപ്പെട്ടു. 63 വയസില്‍ താന്‍ മരിച്ചു. ആ ജീവിതം മുഴുവന്‍ തനിക്ക് ഓര്‍മയുണ്ടെന്നുമാണ് താരം പറയുന്നത്.

നടി എന്ന നിലയില്‍ മാത്രമല്ല എഴുത്തുകാരിയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. ദി ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്നാണ് പുസ്തകത്തിന് പേര് നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിനെ തന്റെ ആത്മീയ ഗുരുവായാണ് കാണുന്നതെന്നും അദ്ദേഹത്തിന് പുസ്തകം കൈമാറിയെന്നും താരം പറഞ്ഞു.

More in Malayalam

Trending

Recent

To Top