Connect with us

വീണ്ടും സംവിധാന കുപ്പായമണിയാന്‍ ധനുഷ്

Tamil

വീണ്ടും സംവിധാന കുപ്പായമണിയാന്‍ ധനുഷ്

വീണ്ടും സംവിധാന കുപ്പായമണിയാന്‍ ധനുഷ്

വീണ്ടും സംവിധായകനാകാന്‍ ധനുഷ് ഒരുങ്ങുന്നു. ഡിഡി3 എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ചിത്രത്തിന്റെ കണ്‍സപ്റ്റ് പോസ്റ്ററും തീയതിയും മാത്രമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ധനുഷിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കണ്‍സപ്റ്റ് പോസ്റ്ററില്‍ 24-12-2023 എന്ന് മാത്രമാണ് നല്‍കിയിരിക്കുന്നത്. കൃത്യം ഒരു വര്‍ഷം കഴിഞ്ഞ് അതായത് ഡിസംബര്‍ 2024 ന് ചിത്രം റിലീസ് ചെയ്യുമെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ചിത്രം ഒരു റൊമാന്റിക് ഡ്രാമയായിരിക്കുമെന്ന് സൂചന നല്‍കുന്നതാണ് പോസ്റ്റര്‍.

2017ല്‍ പാ പാണ്ടി എന്ന ചിത്രത്തിലൂടെയാണ് ധനുഷ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. രണ്ടാമത് റയാന്‍ എന്ന ചിത്രമായിരുന്നു സംവിധാനം ചെയ്തത്. റയാനില്‍ വിഷ്ണു വിശാല്‍, കാളിദാസ് ജയറാം എന്നിവരോടൊപ്പം ധനുഷും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

More in Tamil

Trending

Recent

To Top