Tamil
രഹസ്യകാമുകിയുമായി ന്യൂയോര്‍ക്കില്‍ ക്രിസ്മസ് ആഘോഷിച്ച് വിശാല്‍; ക്യാമറ കണ്ടതും മുഖം മറച്ച് ഓടി നടന്‍!
രഹസ്യകാമുകിയുമായി ന്യൂയോര്‍ക്കില്‍ ക്രിസ്മസ് ആഘോഷിച്ച് വിശാല്‍; ക്യാമറ കണ്ടതും മുഖം മറച്ച് ഓടി നടന്‍!
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിശാല്‍. ഇപ്പോഴും അവിവാഹിതനായി തുടരുകയാണ് താരം. നടി അനിഷ റെഡ്ഡിയുമായുള്ള ബന്ധം വിവാഹനിശ്ചയം വരെ എത്തിയിരുന്നുവെങ്കിലും അത് ഉപേക്ഷിക്കുകയായിരുന്നു. വരലക്ഷ്മി ശരത്കുമാര്‍, ലക്ഷ്മി മേനോന്‍ എന്നിവരുടെ പേരുകള്‍ക്കൊപ്പവും ഗോസിപ് കോളങ്ങളില്‍ വിശാലിന്റെ പേര് എത്തിയിരുന്നു. ഇതിനെതിരെ നടന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ന്യൂയോര്‍ക്കില്‍ ഒരു യുവതിക്കൊപ്പം ചുറ്റിക്കറങ്ങുന്ന വിശാല്‍ എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പിന്നാലെ താരത്തിന് ഒരു രഹസ്യ കാമുകി ഉണ്ടെന്നാണ് പലരും പറയുന്നത്.
വീഡിയോ എടുത്തയാള്‍ നടനെ വിളിച്ചപ്പോഴാണ് ക്യാമറ വിശാലിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഇതോടെ മുഖം മറച്ച് പെണ്‍കുട്ടിക്കൊപ്പം വിശാല്‍ ഓടി മറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.
ക്രിസ്മസ് ആഘോഷിക്കാനായി രഹസ്യ കാമുകിക്കൊപ്പം ന്യൂയോര്‍ക്കില്‍ എത്തിയതാകും വിശാല്‍ എന്നിങ്ങനെയുള്ള കമന്റുകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തയോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, 2019ല്‍ ആയിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം.
പിന്നീട് ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയായിരുന്നു. ഇതോടെ ഇരുവരും വിവാഹം വേണ്ടെന്ന് വച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്നും ചിത്രങ്ങളും നീക്കി. പിന്നീട് ഒരു വിവാഹത്തിന് വിശാല്‍ തയാറായിട്ടില്ല. വളരെ ആലോചിച്ച് മാത്രമേ താന്‍ വിവാഹം ചെയ്യൂ എന്ന് വിശാല്‍ തുറന്നു പറഞ്ഞിരുന്നു.
