Connect with us

ഏതാ ഈ ബംഗാളി, കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരുടെ ചെക്കന്മാരെല്ലാം തനി ഊള ലുക്ക് ആയിരിക്കും; മീരാ നന്ദന്റെ വരന് അവഹേളനം

Actress

ഏതാ ഈ ബംഗാളി, കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരുടെ ചെക്കന്മാരെല്ലാം തനി ഊള ലുക്ക് ആയിരിക്കും; മീരാ നന്ദന്റെ വരന് അവഹേളനം

ഏതാ ഈ ബംഗാളി, കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരുടെ ചെക്കന്മാരെല്ലാം തനി ഊള ലുക്ക് ആയിരിക്കും; മീരാ നന്ദന്റെ വരന് അവഹേളനം

കഴിഞ്ഞ ദിവസമാണ് നടി മാര നന്ദന്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. ലണ്ടനില്‍ സ്ഥരതാമസമാക്കിയ ശ്രീജുവാണ് താരത്തിന്റെ ഭാവി വരന്‍. ഇന്നലെയായിരുന്നു താരം തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടതും താന്‍ വിവാഹം കഴിക്കാന്‍ പോവുകായണെന്നും അറിയിച്ചത്. പിന്നാലെ സിനിമാ ലോകത്തും നിന്നും ആരാധകരില്‍ നിന്നുമെല്ലാം നിരവധി പേരാണ് ആശംസകളുമായി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് മീര നന്ദന്റെ വിവാഹം.

താരത്തിന് ആശംസകളുമായാണ് സോഷ്യല്‍ മീഡിയയെത്തുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ താരത്തിനും ഭാവി വരനുമെതിരെ മോശം ഭാഷയിലുള്ള പ്രതികരണങ്ങളുമായി എത്തിയിരിക്കുകയാണ്. താരത്തിന്റെ വിവാഹ ചിത്രങ്ങളുടെ കമന്റ് ബോക്‌സില്‍ ശ്രീജുവിനേയും മീരയേയും അപമാനിക്കുന്ന ധാരാളം കമന്റുകളാണ് നിമിഷ നേരം കൊണ്ട് എത്തിയത്.

‘ഇയാളെ കണ്ടിട്ടു ഒരു പൊട്ടന്റെ ലുക്ക് ഉണ്ട്.. ഇവളുമാര്‍ ഒക്കെ എന്താ ഇങ്ങനെ ഈ ഒരു കാര്യത്തില്‍ മാത്രം എപ്പോഴും തെറ്റായ തീരുമാനം തന്നെ എടുക്കുന്നത്. അമലപോള്‍. മീരാജാസ്മിന്‍…ഇപ്പോ ഇവളും. വലിയ ഡയലോഗ് ഒക്കെ അടിച്ച അവസാനം ഇതുപോലെ ഓരോ കുഴില്‍ പോയി ചാടും’ എന്നായിരുന്നു ഒരു കമന്റ്. അവനൊരു പണക്കാരനാണ്, പണച്ചാക്കാണെന്ന് തോന്നുന്നു, കണ്ടിട്ട് മിസ്റ്റര്‍ ബീനിനെ പോലെയുണ്ട്, ഏതാണ് ഈ ബംഗാളി, കണ്ടിട്ട് എവിടെയോ ശുപ്പാണ്ടിയുടെ കട്ടുണ്ട്, പണം മുഖ്യം ബിഗിലേ, അല്ലേലും കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരുടെ ചെക്കന്മാരെല്ലാം തനി ഊള ലുക്ക് ആയിരിക്കും എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങള്‍. വളരെ മോശമായ ഭാഷയില്‍ കമന്റിട്ടവരും ഏറെയാണ്.

എന്നാല്‍ ഈ പരിഹാസങ്ങള്‍ക്കിടയിലും ധാരാളം പേര്‍ മീരയ്ക്കും ശ്രീജുവിനും പിന്തുണയുമായി എത്തുന്നത്. സമൂഹം എത്ര മാറി ന്ന് പറയണതൊക്കെ വെറുതെയാ. 2 പേര് അവരുടെ സന്തോഷം പങ്കു വക്കുമ്പോള്‍ കുറ്റം കണ്ടുപിടിക്കാണല്ലോ എല്ലാവരും. കമന്റുകള്‍ ഒക്കെ കാണുമ്പോള്‍ അവര്‍ക്കുണ്ടാവണ വിഷമം ആരേലും ആലോചിക്കുന്നുണ്ടോ? എന്നായിരുന്നു ഒരാളുടെ പ്രതികരണം.

എനിക്ക് ഈ ഫോട്ടോ കണ്ടപ്പോ ചിരിച്ച രണ്ട് മുഖങ്ങള്‍ മാത്രേ കാണാന്‍ പറ്റുന്നുള്ളു. അല്ലേലും മറ്റുള്ളവരുടെ ജീവിതത്തില്‍ കേറി ചൊറിയാന്‍ മലയാളിയെ കഴിഞ്ഞിട്ടേയുള്ളൂ. പ്രബുദ്ധ മലയാളീസ്.. കഷ്ടം തന്നെ ഈ കമന്റ്‌സ് ഇടുന്നവര്‍ ഒക്കെ ലോക സുന്ദരിയും സുന്ദരനും ആവും. പിന്നെ സൗന്ദര്യത്തില്‍ അല്ല കാര്യം നല്ല മനസ് ആണ് വേണ്ടത് എന്നിങ്ങനെയാണ് പിന്തുണയുമായി എത്തുന്നവരുടെ പ്രതികരണങ്ങള്‍.

അതേസമയം, തന്റെ വിവാഹത്തെക്കുറിച്ച് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മീര നന്ദന്‍ മനസ് തുറക്കുന്നുണ്ട്. ‘അവസാനം അത് സംഭവിക്കുകയാണ്. ഞാന്‍ വിവാഹിതയാകാന്‍ പോകുന്നു. വിവാഹം ഇപ്പോഴില്ല. എന്‍ഗേജ്‌മെന്റ് മാത്രമാണ് കഴിഞ്ഞത്. ഒരു വര്‍ഷം കഴിഞ്ഞേ വിവാഹമുള്ളൂ. ഒരുപാട് പേര്‍ക്കുണ്ടായിരുന്ന ചോദ്യമായിരുന്നു ഇത്. അതിന് ഒരു ഉത്തരമായിരിക്കുകയാണ്. അത് നടക്കേണ്ട സമയത്ത് നടക്കുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അത് തന്നെയാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. ഇത് ഇപ്പോള്‍ ശരിയായ സമയമാണെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്’,

‘ശ്രീജു എന്നാണ് അദ്ദേഹത്തിന്റെ പേര്. ജനിച്ചു വളര്‍ന്നതെല്ലാം ലണ്ടനിലാണ്. ആള്‍ക്ക് എന്നെ പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാന്‍ സംസാരിച്ചു തുടങ്ങിയത്. സിനിമയില്‍ അഭിനയിച്ചവര്‍ക്ക് എളുപ്പമല്ലേ, ആരെ വേണമെങ്കിലും കിട്ടുമല്ലോ എന്നൊക്കെയുള്ള തെറ്റിദ്ധാരണയുണ്ട്. അങ്ങനെയല്ല കാര്യങ്ങള്‍. ഞങ്ങളെ പോലുള്ളവര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോയത്’.

‘മീഡിയയില്‍ ആണ് നടിയാണ് എന്നൊക്കെ പറയുമ്പോള്‍ തന്നെ ഫോണ്‍ കട്ട് ചെയ്ത് പോയവരുണ്ട്. ശ്രീജു വന്നത് ഭാഗ്യമായി ഞാന്‍ കാണുന്നു. അറേഞ്ചഡ് മാര്യേജ് ആണ്. ആദ്യം ഞങ്ങളുടെ അമ്മമാരാണ് സംസാരിച്ചത്. പിന്നീടാണ് ഞങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നത്. ഞങ്ങള്‍ അങ്ങനെ സംസാരിച്ചു തുടങ്ങി. ആദ്യം എനിക്ക് അത്ര താല്‍പര്യം ഉണ്ടായിരുന്നില്ല. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നൊക്കെയാണ് ചിന്തിച്ചത്. അദ്ദേഹം ലണ്ടനില്‍ ജനിച്ചു വളര്‍ന്നത് കൊണ്ട് തന്നെ അതിന്റെതായ കള്‍ച്ചറല്‍ ഡിഫറന്‍സുകളും ഉണ്ട്’.

‘അതിനുശേഷം ഞങ്ങള്‍ കണ്ടു. ഞാന്‍ എന്റെ ഈ കണ്‍സേണുകള്‍ പറഞ്ഞു. വിവാഹശേഷം ദുബായില്‍ നിന്നും മാറേണ്ട കാര്യമില്ല. അക്കൗണ്ടന്റ് ആയ തനിക്ക് ലോകത്തിന്റെ എവിടെ വേണമെങ്കിലും ജോലി ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെയാണ് എനിക്ക് താല്‍പര്യമായത്, മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. അദ്ദേഹം പിന്നെ ദുബായിലേക്ക് വന്നു.

എന്റെ സുഹൃത്തുക്കളെയെല്ലാം പരിചയപ്പെട്ടു. പുള്ളിക്ക് ദുബായിയും ഇഷ്ടപ്പെട്ടു. വിവാഹനിശ്ചയം വളരെ സ്വകാര്യമായ ഒരു ചടങ്ങായി നടത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും മീര അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം തന്റെ ഭാവി വരന്‍ വിവാഹനിശ്ചയത്തിന് വേണ്ടി പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ വരുന്നതെന്നും മീര നന്ദന്‍ പറഞ്ഞു.

More in Actress

Trending

Recent

To Top