News
ബ്രിട്ടനിലെ ചാൾസ് രാജകുമാരന് കൊവിഡ് 19
ബ്രിട്ടനിലെ ചാൾസ് രാജകുമാരന് കൊവിഡ് 19
ബ്രിട്ടനിലെ ചാൾസ് രാജകുമാരന് കൊവിഡ് 19 സ്ഥിരീകരിച്ചു.. ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചത്. ബ്രിട്ടനിലെ അടുത്ത കിരീടാവകാശിയാണ് ചാൾസ് രാജകുമാരൻ.
കഴിഞ്ഞ ദിവസം കൊട്ടാരത്തിലെ ജീവനക്കാരിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിൽ നിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ചാൾസ് ഹോം ഐസൊലേഷനിൽ സ്വയം പ്രവേശിച്ചിരുന്നുവെന്നു. എന്നാൽ രോഗം എവിടെ നിന്നാണ് പിടിപെട്ടത് എന്നത് വ്യക്തമല്ല
സ്കോട്ട്ലൻഡിലെ കൊട്ടാരത്തിനകത്ത് തന്നെ കർശനമായ ഐസൊലേഷനിലാണ് ചാൾസ് രാജകുമാര നുള്ളത്. ആരോഗ്യ നില തൃപ്തികരമാണ്. അദ്ദേഹത്തെ പരിപാലിക്കാനായി ഒരു സംഘം വിദഗ്ധ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്നും കൊട്ടാരം അധികൃതർ പറയുന്നു
കൊവിഡ് രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലൊന്ന് കൂടിയാണ് ബ്രിട്ടൻ. ഏതാണ്ട് ആറ് കോടിയോളം പേരാണ് നിലവിൽ ബ്രിട്ടനിൽ ഹോം ക്വാറന്റൈനിൽ കഴിയുന്നത്
covid 19