Connect with us

തല വെ ട്ടലിന്റെയും ചോ ര തെറിപ്പിച്ചു മനുഷ്യരെ കൊ ന്ന് തള്ളുന്നതിന്റെയും ശ ത്രുവിനെ പീ ഡിപ്പിച്ചു നോ വിക്കുന്നതിന്റെയുമൊക്കെ ഡോക്യുമെന്ററി, തിന്മ പ്രചരിപ്പിക്കുന്ന സിനിമയാണ് ജയിലര്‍; ചിത്രത്തിനെതിരെ മാനസികാരോഗ്യ വിദഗ്ധന്‍

Tamil

രജനീകാന്ത് നായകനായി എത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു ജയിലര്‍. തമിഴ്‌നാട്ടിലെ മാത്രമല്ല കേരളത്തില്‍ ഉള്‍പ്പടെയുള്ള തിയേറ്ററുകള്‍ നിറയ്ക്കാന്‍ ചിത്രത്തിനായി. 600 കോടിയില്‍ അധികമാണ് ചിത്രം ബോക്‌സ് ഓഫിസില്‍ നിന്ന് വാരിയതെന്നാണ് വിവരം. എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാനസികാരോഗ്യ വിദഗ്ധനായ ഡോ. സിജെ. ജോണ്‍. തിന്മ പ്രചരിപ്പിക്കുന്ന സിനിമയാണ് ജയിലര്‍ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

തല വെ ട്ടലിന്റെയും ചോ ര തെറിപ്പിച്ചു മനുഷ്യരെ കൊ ന്ന് തള്ളുന്നതിന്റെയും ശ ത്രുവിനെ പീ ഡിപ്പിച്ചു നോവിക്കുന്നതിന്റെയുമൊക്കെ ഡോക്യുമെന്ററിയാണ് ഈ സിനിമ. ഈ സിനിമയിലെ സൂപ്പര്‍ സ്റ്റാറുകള്‍ ക്രൂരതയും, കൊലയും, അക്രമവും, നെറികേടുകളുമൊക്കെയാണ് എന്നാണ് ജോണ്‍ കുറിച്ചത്.

സിജെ ജോണിന്റെ കുറിപ്പ് വായിക്കാം;

ശത കോടികളുടെ ക്ലബ്ബിലേക്ക് കയറുന്ന മാസ്സ് സിനിമകളുടെ ഗതി അറിയാന്‍ വേണ്ടിയാണ് സ്‌റ്റൈല്‍ മന്നന്‍ രജനി കാന്തിന്റെ ജയ്‌ലര്‍ കഷ്ടപ്പെട്ട് കണ്ടത്.
തല വെ ട്ടലിന്റെയും, ചോ ര തെറിപ്പിച്ചു മനുഷ്യരെ കൊ ന്ന് തള്ളുന്നതിന്റെയും, ശ ത്രുവിനെ പീ ഡിപ്പിച്ചു നോ വിക്കുന്നതിന്റെയുമൊക്കെ ഡോക്യൂമെന്ററിയാണ് ഈ സിനിമ. ഒരു മയവുമില്ലാത്ത ആവിഷ്‌കാരങ്ങള്‍. ഇതിനായി ഉണ്ടാക്കിയ ഒരു കഥാഭാസമുണ്ട്.

സോറി.. ഈ സിനിമയിലെ സൂപ്പര്‍ സ്റ്റാറുകള്‍ ക്രൂ രതയും, കൊ ലയും, അ ക്രമവും, നെ റികേടുകളുമൊക്കെയാണ്. വിനോദ നിര്‍മ്മിതിക്കായി ഇതിനെയൊക്കെയാണ് ആശ്രയിക്കുന്നത്. ചോ ര തെറിക്കുമ്പോഴും മനുഷ്യന്‍ കൊ ല്ലപ്പെട്ട് വീഴുമ്പോഴും നിസ്സംഗമായി പ്രതികരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സീനുകള്‍ പോലുമുണ്ട്. ഇത് തിന്മ പ്രചരിപ്പിക്കുന്ന സിനിമയാണ്. ഹിംസാത്മക പ്രവണതകളെ ശരിവല്‍ക്കരിക്കുന്ന ചലച്ചിത്രമാണ്. ബോറടിക്കാതെ ഇത് കാണുന്ന മുതിര്‍ന്നവരെ സമ്മതിക്കണം. അങ്ങനെ ഒത്തിരിപ്പേര്‍ കണ്ടത് കൊണ്ടാണല്ലോ ഇത് ഹിറ്റ് സിനിമയായത്.

More in Tamil

Trending

Recent

To Top