ഡിവോഴ്‌സ് വാർത്തകൾ പ്രചരിക്കുന്നതിനിടെ പ്രിയാമണിയും മുസ്തഫയും ഒന്നിച്ച് നല്‍കിയ മറുപടി!
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി.സത്യം എന്ന ചിത്രമാണ് താരം മലയാളത്തില്‍ ആദ്യമായി അഭിനിയിച്ച ചിത്രം. ഒറ്റനാണയം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സൈന്റ, ഗ്രാന്‍ഡ് മാസ്റ്റര്‍, തുടങ്ങിയ മലയാളചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രിയാമണിയും മുസ്തഫ രാജും വേര്‍പിരിയലിന്റെ വക്കിലാണെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്.
നാളുകളായി ഇരുവരും അകന്നാണ് കഴിയുന്നതെന്നും പ്രിയാമണിയുടെ പോസ്റ്റുകളിലൊന്നും മുസ്തഫയെ കാണാനില്ലെന്നുമൊക്കെയായിരുന്നു പ്രചാരണങ്ങള്‍. പുതിയ പോസ്റ്റിലൂടെയായി പാപ്പരാസികള്‍ക്ക് മറുപടിയേകിയിരിക്കുകയാണ് ഇരുവരും.
കുടുംബസമേതമായി ദീപാവലി ആഘോഷിച്ചതിനെക്കുറിച്ച് പ്രിയാമണി പറഞ്ഞിരുന്നു. എല്ലാവര്‍ക്കും സന്തോഷവും ഐശ്വര്യപൂര്‍ണ്ണവുമായ ദീപാവലി നേരുന്നു. മിസ് യൂ എന്ന് പറഞ്ഞ് മുസ്തഫയേയും പ്രിയാമണി മെന്‍ഷന്‍ ചെയ്തിരുന്നു. മിസ് യൂ ടൂ എന്ന കമന്റുമായാണ് മുസ്തഫ എത്തിയത്. ലൈലയും എലീന പടിക്കലും ശന്തനുവുമുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്.
2017 ലായിരുന്നു പ്രിയാമണിയുടെ ജീവിതത്തിലേക്ക് മുസ്തഫ എത്തിയത്. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. മുസ്തഫ തന്റെ ഭാഗ്യമാണെന്നും അദ്ദേഹം വന്നതിന് ശേഷമാണ് സിനിമയില്‍ നിന്നും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ച് തുടങ്ങിയതെന്നും പ്രിയാമണി പറഞ്ഞിരുന്നു. വിവാഹശേഷം മതം മാറാനൊന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ലെന്നും എല്ലാ വിശേഷങ്ങളും ഞങ്ങള്‍ ആഘോഷിക്കാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ വെച്ചായിരുന്നു മുസ്തഫയും പ്രിയാമണിയും കണ്ടുമുട്ടിയത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പ്രിയ ഇഷ്ടം പറഞ്ഞപ്പോള്‍ ആദ്യം മുസ്തഫ വിശ്വസിച്ചിരുന്നില്ല. ഇത്രയും വലിയൊരു നടിക്ക് തന്നോട് പ്രണയം തോന്നുന്നത് അദ്ദേഹത്തിന് വിശ്വസിക്കാനായിരുന്നില്ല. ഇമോഷണലി ഇതേക്കുറിച്ച് പറഞ്ഞതോടെയാണ് സംഭവം സീരിയസാണെന്ന് അദ്ദേഹം മനസിലാക്കിയതെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു.
വിവാഹശേഷം താന്‍ അഭിനയിക്കുന്നതില്‍ ഭര്‍ത്താവിനോ വീട്ടുകാര്‍ക്കോ പ്രശ്‌നമില്ല. ഇന്റിമേറ്റ് രംഗങ്ങളും ലിപ് ലോക്കുമൊക്കെ ചെയ്യുന്നതില്‍ നിന്നും മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. അഭിനയമാണെന്ന് അദ്ദേഹത്തിന് മനസിലാവും, എന്നാല്‍ എല്ലാവര്‍ക്കും അത് മനസിലാക്കി ഉള്‍ക്കൊള്ളാന്‍ പറ്റിയെന്ന് വരില്ല. അതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്ന് പ്രിയ അന്ന് പറഞ്ഞിരുന്നു. റിയാലിറ്റി ഷോയും അഭിനയവുമൊക്കെയായി പ്രിയ സജീവമാണ്.
