Connect with us

തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തന്നെ; സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷ പദവിയില്‍ അതൃപ്തിയില്ലെന്ന് കെ സുരേന്ദ്രന്‍

News

തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തന്നെ; സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷ പദവിയില്‍ അതൃപ്തിയില്ലെന്ന് കെ സുരേന്ദ്രന്‍

തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തന്നെ; സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷ പദവിയില്‍ അതൃപ്തിയില്ലെന്ന് കെ സുരേന്ദ്രന്‍

സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷ പദവി നല്‍കിയതില്‍ സുരേഷ് ഗോപിയ്ക്ക് അതൃപ്തി ഉണ്ടെന്ന വാര്‍ത്തകള്‍ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തന്നെ ആയിരിക്കുമെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സത്യജിത് റായ് ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂറാണ് നിയമന വിവരം പുറത്തുവിട്ടത്. സുരേഷ് ഗോപിയുടെ പരിചയ സമ്പത്ത് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

അതേസമയം, സത്യജിത് റായ് ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷന്‍ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്നാണ് പുറത്ത് വരുന്ന സൂചന. മുന്നറിയിപ്പ് നല്‍കാതെയാണ് അധ്യക്ഷനാക്കിയത് എന്നാണ് വിവരം.

വിഷയത്തില്‍ സുരേഷ് ഗോപി അമര്‍ഷത്തിലാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കരുവന്നൂരില്‍ പദയാത്ര നടത്താനിരിക്കെയാണ് സുരേഷ് ഗോപിക്ക് പുതിയ പദവി നല്‍കിയത്.

തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗാന്ധി ജയന്തി ദിനത്തില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്താനിരിക്കെയാണ് നിയമനം. പദയാത്രയുടെ ബോര്‍ഡുകള്‍ വരെ സ്ഥാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പുതിയ ചുമതല ഏറ്റെടുക്കാന്‍ സാദ്ധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചുമതല നല്‍കിയതിലും സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് അദ്ധ്യക്ഷനായി മൂന്ന് വര്‍ഷത്തേക്കാണ് സുരേഷ് ഗോപിയെ നിയമിച്ചത്.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയുടെ നിയമന വാര്‍ത്ത എക്‌സിലൂടെ പങ്കുവച്ചത്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്നത്.

More in News

Trending