Social Media
ഈ ക്വാറന്റെെന്‍ സമയം ഞാന്‍ അതിനായി മാറ്റി വയ്ക്കുന്നു; തുറന്ന് പറഞ്ഞ് പൂർണ്ണിമ ഇന്ദ്രജിത്ത്
ഈ ക്വാറന്റെെന്‍ സമയം ഞാന്‍ അതിനായി മാറ്റി വയ്ക്കുന്നു; തുറന്ന് പറഞ്ഞ് പൂർണ്ണിമ ഇന്ദ്രജിത്ത്
അഭിനേത്രി, അവതാരക, ഫാഷന്‍ ഡിസൈനര്‍ എന്നീ മേഖലകളിലെല്ലാം തൻറേതായ സ്ഥാനം ഉറപ്പിച്ച താരമാണ് പൂർണിമ ഇന്ദ്രജിത്ത്. തന്റെ എല്ലാം വിശേഷങ്ങളും ആരാധകരുമായി പൂർണ്ണിമ പങ്കുവെയ്ക്കാറുണ്ട്. രാജ്യവും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീടിനുള്ളിൽ തന്നെയാണ്. ക്വാറന്റെെന്‍ സമയം വിനോദത്തിൽ ഏർപ്പെട്ടും പാചകം പരീക്ഷിച്ചും സമയം ചിലവഴിക്കുകയാണ് പലരും . ‘ഈ ക്വാറന്റെെന്‍ സമയം താൻ മാറ്റിവെക്കുന്നത് എന്തിനൊക്കെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പൂർണിമ.
സാരിയുടുത്ത് അതിസുന്ദരിയായി കാണപ്പെടുന്ന ഒരു ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
ലോകത്തുള്ളതിനേക്കാള്‍ നാടകീയത നമ്മളില്‍ തന്നെയുണ്ട്. ഈ ക്വാറന്റെെന്‍ സമയം ഞാന്‍ അതിനായി മാറ്റി വയ്ക്കുകയാണ്. സ്വയം പരിശോധിക്കാനും തിരിച്ചറിയാനുമായി. എന്റെ ഭയങ്ങളെ നേരിടാനും എന്റെ തോന്നലുകള്‍ക്ക് ചെവി കൊടുക്കാനും. നിങ്ങളുടേതെങ്ങനെയാണെന്നും പൂർണ്ണിമ ചോദിക്കുന്നുണ്ട്.
poornnima indrajith