Connect with us

‘എവിടെയാണ് ഷോപ്പ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയാണ്’; ഷോപ്പിംഗിനിടെയുള്ള ചിത്രങ്ങളുമായി ഭാവന

Malayalam

‘എവിടെയാണ് ഷോപ്പ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയാണ്’; ഷോപ്പിംഗിനിടെയുള്ള ചിത്രങ്ങളുമായി ഭാവന

‘എവിടെയാണ് ഷോപ്പ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയാണ്’; ഷോപ്പിംഗിനിടെയുള്ള ചിത്രങ്ങളുമായി ഭാവന

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്.

ഇതിനാല്‍ തന്നെ ഭാവനക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തില്‍ സിനിമകള്‍ ചെയ്ത് തുടങ്ങിയത്.ന്റിക്കാക്കക്കൊരു പ്രേമാണ്ടാര്‍ന്നു എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. നിരവധി പേരാണ് ഹായും വിശേഷങ്ങളും എല്ലാം തിരക്കി കമന്റുകള്‍ ഇടുന്നത്. എല്ലാവര്‍ക്കും താരം മറുപടിയും കൊടുക്കാറുണ്ട്. ഷോപ്പിങിനിടയില്‍ എടുത്ത ഏതാനും ചിത്രങ്ങളാണ് നടി പങ്കുവച്ചിരിയ്ക്കുന്നത്. ‘പണം സന്തോഷം നല്‍കുന്നില്ല എന്നാര് പറഞ്ഞു, എവിടെയാണ് ഷോപ്പ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയാണ്’ എന്നാണ് ചിത്രങ്ങള്‍ക്ക് ഭാവന നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ഷോപ്പിങ് ചെയ്യാന്‍ വളരെ ഇഷ്ടമുള്ള ആളാണ് താന്‍ എന്ന് ചില അഭിമുഖങ്ങളിലൊക്കെ ഭാവന തുറന്ന് പറഞ്ഞിട്ടുണ്ട്. ഷോപ്പിങ് തനിക്ക് എത്രത്തോളം സന്തോഷം തരുന്നുണ്ട് എന്നും ഭാവന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കുന്നു. അതേസമയം, അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരക്കുള്ള ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുന്നത് തനിക്കേറ്റവും പേടി ഉണ്ടാക്കുന്ന കാര്യമാണെന്നാണ് ഭാവന പറയുന്നത്.

അഞ്ച് വര്‍ഷത്തെ ഇടവേളയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ഭാവന തന്റെയുള്ളിലുള്ള വലിയൊരു പേടിയെ കുറിച്ചും സംസാരിച്ചത്. വെയിറ്റിങ് ഫോര്‍ യുവര്‍ കംബാക്ക് എന്നുള്ള മെസേജുകളാണ് തനിക്ക് ഏറ്റവും കൂടുതലായി വന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവായിട്ടുള്ള ആളല്ല ഞാന്‍. എന്തെങ്കിലുമൊന്ന് പോസ്റ്റ് ചെയ്തതിന് ശേഷം ഓഫ് ലൈനില്‍ പോകും. പിന്നീട് അങ്ങോട്ടേക്ക് തിരികെ പോയി നോക്കാറില്ല എന്നാണ് ഭാവന പറയുന്നത്.

പിന്നെ പുറത്തൊക്കെ പോകുമ്പോള്‍ എന്താണ് മലയാളത്തില്‍ സിനിമകളൊന്നും ചെയ്യാത്തതെന്ന് പലരും ചോദിക്കാറുണ്ടെന്ന് ഭാവന പറയുന്നു. ഞാന്‍ ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നും മറ്റൊരു ലൊക്കേഷനിലേക്ക്. അവിടുന്ന് വേറൊന്നിലേക്ക്. ചിലപ്പോള്‍ ഹൈദരബാദിലേക്ക്, അവിടുന്ന് തമിഴിലേക്ക് അങ്ങനെ തിരക്കോട് തിരക്കായിരുന്നു.

ഇതിനിടയില്‍ കുറച്ച് ദിവസം വീട്ടിലിരുന്ന് തുടങ്ങിയപ്പോള്‍ ആദ്യം നല്ല രസമായിട്ടാണ് തോന്നിയത്. ഭയങ്കര സന്തോഷമായിരുന്നു. കാരണം രാവിലെ അലറാം വെച്ച് എഴുന്നേല്‍ക്കണ്ട, മേക്കപ്പിടണ്ട, വീട്ടില്‍ വെറുതേ ഇരിക്കാം. സിനിമകളും വെബ് സീരിസുകളുമൊക്കെ കാണാം, ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കാം, അങ്ങനെ രസകരമായിരുന്നു. അതൊക്കെ ഞാന്‍ മിസ് ചെയ്തല്ലോ എന്നോര്‍ത്ത് എല്ലാം എന്‍ജോയ് ചെയ്തു.

കുറച്ച് കഴിഞ്ഞപ്പോള്‍ ഭയങ്കര പ്രശ്‌നമായി. ഡിപ്രസ്ഡ് ആവാന്‍ തുടങ്ങി. ഇന്നും നെറ്റ്ഫല്‍ക്‌സിലിരുന്ന് കാണേണ്ടി വരുമോ, വേറെന്താണ് ചെയ്യാനുള്ളതെന്ന് ചിന്തിച്ചപ്പോള്‍ ആ തിരക്കുള്ള ജീവിതം മിസ് ചെയ്യാന്‍ തുടങ്ങി. സത്യം പറഞ്ഞാല്‍ കുറച്ച് കഴിഞ്ഞ് ഈ തിരക്കുള്ള ജീവിതമൊക്കെ തീര്‍ന്നാല്‍ ഞാനെന്ത് ചെയ്യുമോന്ന് ഓര്‍ത്ത് എനിക്ക് പേടിയുണ്ട്. അത് ആലോചിക്കാതെ ഇരിക്കുകയാണ്. അങ്ങനൊക്കെ ചിന്തിച്ചാല്‍ എനിക്ക് വീണ്ടും ആകുലതകള്‍ കൂടും.

ചില ആളുകളോട് എനിക്ക് വല്ലാത്ത അസൂയ തോന്നും. കാരണം അവര്‍ എല്ലാത്തില്‍ നിന്നും മാറി, എനിക്ക് ഇതൊക്കെ മതിയെന്ന് പറഞ്ഞിരിക്കുന്നവരുണ്ട്. വീട്ടില്‍ മാറിയിരുന്ന് അവരെങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ഓര്‍ത്ത് എനിക്ക് അവരോട് വല്ലാത്ത അസൂയ തോന്നും. ഒരു മൂന്നാല് മാസം എനിക്കതിന് പറ്റും. അത് കഴിയുമ്പോള്‍ തീരെ പറ്റാതായി. ആ പേടി ഇന്നും ഉണ്ട്.

ഇപ്പോള്‍ സിനിമകളുണ്ട്, പുതിയ സിനിമകളുടെ കഥയൊക്കെ കേള്‍ക്കുന്നുമുണ്ട്. അതൊക്കെ കഴിഞ്ഞാല്‍ പിന്നെ ഞാനെന്ത് ചെയ്യുമെന്ന പേടിയാണ് ഉള്ളതെന്നും ഭാവന പറയുന്നു. മലയാളം സിനിമയില്‍ നിന്നും മാത്രമാണ് ഞാന്‍ മാറിനിന്നത്. ഒരുപാട് മൂഡ്‌സ്വിങ്ങ്‌സൊക്കെയുള്ള ആളായതുകൊണ്ട് തന്നെ കുറച്ചൊക്കെ മനസിനെ അത് ബാധിച്ചിരുന്നു. എല്ലാ മനുഷ്യരെപ്പോലെയും തന്നെ വിഷമങ്ങള്‍ എന്നെയും ബാധിക്കാറുണ്ട് എന്നും താരം പറഞ്ഞിരുന്നു.

More in Malayalam

Trending