ഷുഗറിന്റെ ഗുളിക അഞ്ചാറെണ്ണം എടുത്ത് കഴിക്കും, ഭക്ഷണവും കഴിക്കില്ല വെള്ളവും കുടിക്കില്ല, അതോടെ തളര്‍ന്ന് കിടക്കുമല്ലോ; ചാവില്ലെന്ന് എനിക്ക് അറിയാമായിരുന്നു; തുറന്ന് പറഞ്ഞ് ബീന കുമ്പളങ്ങി
ഷുഗറിന്റെ ഗുളിക അഞ്ചാറെണ്ണം എടുത്ത് കഴിക്കും, ഭക്ഷണവും കഴിക്കില്ല വെള്ളവും കുടിക്കില്ല, അതോടെ തളര്‍ന്ന് കിടക്കുമല്ലോ; ചാവില്ലെന്ന് എനിക്ക് അറിയാമായിരുന്നു; തുറന്ന് പറഞ്ഞ് ബീന കുമ്പളങ്ങി
ഷുഗറിന്റെ ഗുളിക അഞ്ചാറെണ്ണം എടുത്ത് കഴിക്കും, ഭക്ഷണവും കഴിക്കില്ല വെള്ളവും കുടിക്കില്ല, അതോടെ തളര്‍ന്ന് കിടക്കുമല്ലോ; ചാവില്ലെന്ന് എനിക്ക് അറിയാമായിരുന്നു; തുറന്ന് പറഞ്ഞ് ബീന കുമ്പളങ്ങി
കഴിഞ്ഞ ദിവസമായിരുന്നു ആശ്രയത്തിന് ആരുമില്ലാതെ സഹോദരിയില്‍ നിന്നുമേറ്റ ദുരനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി ബീന കുമ്പളങ്ങി രംഗത്ത് വന്നിരുന്നത്. സഹോദരിയും ഭര്‍ത്താവും കൂടി വീട്ടില്‍ നിന്നും ഇറക്കിവിട്ടു എന്നാണ് ബീന വെളിപ്പെടുത്തിയത്. ഇപ്പോള്‍ നടി സീമ ജി നായരുടെ നേതൃത്വത്തില്‍ നടിയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ഈ വേളയില്‍ താന്‍ നേരിട്ട ദുരിതങ്ങളെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ബീന കുമ്പളങ്ങി. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
‘പേടിച്ചാണ് അവിടെ കഴിഞ്ഞത്. ആരാണ് എപ്പോഴാണ് എന്താണ് പറയുക എന്നറിയില്ല. ഫോണ്‍ വിളിക്കാനൊന്നും പറ്റില്ല. അതൊക്കെ പിന്നീട് വേറെ കഥകളായി മാറും. ഒത്തിരി പ്രശ്നങ്ങളായിരുന്നു. ആദ്യമൊക്കെ ഞാന്‍ ഷുഗറിന്റെ ഗുളിക അഞ്ചാറെണ്ണം എടുത്ത് കഴിക്കും.’
‘ഭക്ഷണവും കഴിക്കില്ല വെള്ളവും കുടിക്കില്ല. അതോടെ തളര്‍ന്ന് കിടക്കുമല്ലോ. അങ്ങനെയൊരു അഞ്ചെട്ട് ദിവസം കിടന്നു. അങ്ങനെയാണ് അവിടെ ജീവിച്ചത്. മനസ് വിഷമിച്ചിട്ട് ചെയ്തതാണ്. പിന്നീട് ഒരു ദിവസം എന്റെ നേരാങ്ങളുടെ അടുത്ത് ചെന്നപ്പോള്‍ ഞാന്‍ ആ കോലായില്‍ മറിഞ്ഞു വീണു. അവന് ഓടിപ്പോയി എല്ലാവരേയും വിളിച്ചു കൊണ്ടു വന്നു.’
‘ചാവില്ലെന്ന് എനിക്ക് അറിയാമായിരുന്നു. തളര്‍ന്ന് കിടക്കുകയായിരുന്നു. സീമയുണ്ടായിരുന്നു എനിക്കൊപ്പം പൊലീസിനെ കാണാന്‍. ഇനി പൊലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ല. തെളിവൊന്നുമില്ല. ആദ്യമൊക്കെ അനിയന് കുറേ യുദ്ധം വെട്ടി. അവര്‍ക്ക് രണ്ട് മാസം അവധി കൊടുക്കാമെന്ന് പറഞ്ഞു, മാറാന്‍. അവര്‍ക്ക് കൊടുത്തില്ലെങ്കിലും വീട് ഞാന്‍ ആ മക്കള്‍ക്ക് കെടുക്കും.’
‘ഞാനത് എല്ലാവരോടും പറഞ്ഞിട്ടുണ്ട്. എന്റെ കാല ശേഷം ഈ വീട് അവര്‍ക്ക് കൊടുക്കാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. പക്ഷെ ഇവര്‍ എന്നോട് ചെയ്തത് എനിക്ക് അറിയാമല്ലോ. അതിനാല്‍ ഞാന്‍ മരിച്ച ശേഷം ആ മക്കള്‍ക്ക് കൊടുക്കാം എന്നാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്’ എന്നാണ് ബീന പറയുന്നത്.
പ്രശസ്ത തമിഴ് നടൻ ഷിഹാൻ ഹുസൈനി(60) അന്തരിച്ചു. കാൻസർ ബാധിച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം. ചെന്നൈ ബസന്ത് നഗറിലെ...
ബോളിവുഡ് സിനിമാ ഇൻഡസ്ട്രി ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ വഴിത്തിരിവായെന്ന് നടൻ പൃഥ്വിരാജ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ...
പ്രേക്ഷർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ചിത്രത്തിന് വിജയാശംസകൾ നേർന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. എമ്പുരാൻ ഒരു ചരിത്ര...
മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ദൃശ്യം. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ നിർമാണം പ്രാരംഭഘട്ടത്തിലാണെന്ന്...