Connect with us

അദ്ദേഹം സംസാരിക്കുന്നുണ്ട്, കുഴപ്പമൊന്നുമില്ല! പുള്ളി ആക്ടീവാണ്…ചേട്ടൻ ശിവയൊക്കെ വന്നിട്ടുണ്ട്; അനൂപ് പന്തളം

Actor

അദ്ദേഹം സംസാരിക്കുന്നുണ്ട്, കുഴപ്പമൊന്നുമില്ല! പുള്ളി ആക്ടീവാണ്…ചേട്ടൻ ശിവയൊക്കെ വന്നിട്ടുണ്ട്; അനൂപ് പന്തളം

അദ്ദേഹം സംസാരിക്കുന്നുണ്ട്, കുഴപ്പമൊന്നുമില്ല! പുള്ളി ആക്ടീവാണ്…ചേട്ടൻ ശിവയൊക്കെ വന്നിട്ടുണ്ട്; അനൂപ് പന്തളം

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാൻ സിനിമാ രം​ഗത്ത് നിന്നും എൻ. എം ബാദുഷ, ഉണ്ണി മുകുന്ദൻ, ബാബു രാജ്, സുരേഷ് കൃഷ്ണ അടക്കമുള്ളവർ ബാലയുടെ അസുഖ വിവരം അറിഞ്ഞതോടെ താരത്തെ കാണാനായി അമൃത ആശുപത്രിയിൽ എത്തിയിരുന്നു. ബാലയുടെ മുൻ ഭാര്യ അമൃത സുരേഷും മകളും അൽപ സമയം മുൻപാണ് ബാലയെ കണ്ടത്.

ബാല അവസാനമായി അഭിനയിച്ച ഷെഫീക്കിന്റെ സന്തോഷമെന്ന മലയാള സിനിമയുടെ സംവിധായകൻ അനൂപ് പന്തളവും ബാലയെ കാണാനായി എത്തിയിരുന്നു. ബാലയെ സന്ദർശിച്ച് തിരികെ വരവെ താരത്തിന്റെ ഇപ്പോഴത്തെ ആരോ​ഗ്യസ്ഥിതിയെ കുറിച്ച് അനൂപ് സംസാരിക്കുകയും ചെയ്തു.

‘പുള്ളി ഓക്കെയാണ് സെറ്റാണ്… അദ്ദേഹം സംസാരിക്കുന്നുണ്ട്. കുഴപ്പമൊന്നുമില്ല. പുള്ളി ആക്ടീവാണ്. ഡോക്ടർമാരോട് സംസാരിക്കുന്നുണ്ട്. ചേട്ടൻ ശിവയൊക്കെ വന്നിട്ടുണ്ട്. ഞാൻ രാവിലെ അറിഞ്ഞതാണ്. വേറെ പ്രശ്നങ്ങളൊന്നുമില്ല’ എന്നാണ് അനൂപ് പന്തളം പറഞ്ഞത്.

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ ഉണ്ണി മുകുന്ദന്റെ സുഹൃത്തായിട്ടാണ് ബാല അഭിനയിച്ചത്. അനൂപ് പന്തളം ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്. സിനിമ റിലീസ് ആയി സക്സസായ ശേഷം നിർമാതാവ് ഉണ്ണി മുകുന്ദൻ തനിക്ക് പ്രതിഫലം തന്നില്ലെന്ന് ആരോപിച്ച് ബാല രം​ഗത്തെത്തുകയും പിന്നീട് നിരവധി വിവാദങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ആ സംഭവത്തിന് ശേഷം ബാല ഉണ്ണി മുകുന്ദൻ അടക്കമുള്ളവരുമായി അകൽച്ചയിലായിരുന്നു. ബാല എത്രയും ​വേ​ഗം സുഖം പ്രാപിക്കട്ടെയെന്നാണ് ആരാധകരും താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.

വീണ്ടും സിനിമാ തിരക്കുകളിലേക്ക് നീങ്ങുന്നതിനിടെ ബാലയെ കരൾ, ഹൃദയം സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരാധകർക്കും സിനിമാ പ്രേമികൾക്കും വലിയ ഷോക്ക് നൽകിയ വാർത്ത കൂടിയായിരുന്നു ബാല ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന തരത്തിൽ വന്ന റിപ്പോർട്ട്. സോഷ്യൽമീഡിയയിൽ സജീവമായ നടനായതുകൊണ്ട് തന്നെ ബാലയുടെ അസുഖ വിവരം അറിഞ്ഞപ്പോൾ മുതൽ‌ പ്രാർഥനകളുമായി കഴിയുകയാണ് ആരാധകർ

More in Actor

Trending

Recent

To Top