Connect with us

ബാലചന്ദ്രകുമാറിന് അസുഖമല്ലേ, എന്തെങ്കിലും സംഭവിക്കുന്നെങ്കില്‍ സംഭവിച്ചോട്ടെയെന്ന് കരുതിക്കാണും, അതിനൊക്കെ വേണ്ടിയായിരിക്കും ഇവര്‍ കാത്തിരിക്കുന്നത്; ബൈജു കൊട്ടാരക്കര

News

ബാലചന്ദ്രകുമാറിന് അസുഖമല്ലേ, എന്തെങ്കിലും സംഭവിക്കുന്നെങ്കില്‍ സംഭവിച്ചോട്ടെയെന്ന് കരുതിക്കാണും, അതിനൊക്കെ വേണ്ടിയായിരിക്കും ഇവര്‍ കാത്തിരിക്കുന്നത്; ബൈജു കൊട്ടാരക്കര

ബാലചന്ദ്രകുമാറിന് അസുഖമല്ലേ, എന്തെങ്കിലും സംഭവിക്കുന്നെങ്കില്‍ സംഭവിച്ചോട്ടെയെന്ന് കരുതിക്കാണും, അതിനൊക്കെ വേണ്ടിയായിരിക്കും ഇവര്‍ കാത്തിരിക്കുന്നത്; ബൈജു കൊട്ടാരക്കര

കൊച്ചിയില്‍ നമടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് ആണ് എന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിരന്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്ത് കേസ് വൈകിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

വിചാരണ നീട്ടിക്കൊണ്ട് പോയതാരാണ്. ഇത്രയും കാലം ഈ വിചാരണ നീട്ടാന്‍ വേണ്ടി സുപ്രീംകോടതിയില്‍ ഏതാണ്ട് 20 ഓളം ഹര്‍ജികള്‍ ഫയല്‍ ചെയ്തത് ആരാണ്. ഇതിലെ എട്ടാം പ്രതി ദിലീപ് അല്ലേ. ഹൈക്കോടതിയില്‍ എത്ര ഹര്‍ജികള്‍ അവര്‍ ഫയല്‍ ചെയ്തു. ഹൈക്കോടതിയില്‍ ഏതാണ്ട് എണ്ണിയാല്‍ തീരാത്ത ഹര്‍ജികള്‍ ആണ് ഫയല്‍ ചെയ്തിരിക്കുന്നത്.

ബാലചന്ദ്രകുമാറിന്റെ കാര്യം ഒന്നെടുത്ത് നോക്കൂ. ബാലചന്ദ്രകുമാര്‍ രാവിലെ ഡയാലിസിസ് കഴിഞ്ഞിട്ട് പത്ത് മണിക്ക് കോടതിയില്‍ എത്തും. രാവിലെ പ്രാരംഭ നടപടികളൊക്കെ കഴിഞ്ഞിട്ട് 11 മണിക്ക് വിചാരണ തുടങ്ങും. വൈകുന്നേരം ആറ് മണി വരെ. രണ്ട് കിഡ്‌നിയും കംപ്ലെയ്ന്റ് ആയിട്ട് ഇരിക്കുന്ന ഒരു മനുഷ്യനാണ് എന്നോര്‍ക്കണം.

എന്നിട്ട് ഈ ആറ് മണിക്ക് ഇതും കഴിഞ്ഞതിന് ശേഷം വീണ്ടും ഒരു മണിക്കൂറോളം ചില പ്രൊസീഡിംഗ്‌സിനായിട്ട് മാറ്റി നിര്‍ത്തും. അങ്ങനെ ഏഴ് മണി വരെ എത്രയോ ദിവസം. ഏതാണ്ട് 33 ഓളം ദിവസം വിചാരണ കഴിഞ്ഞു. ഈ വിചാരണ കഴിഞ്ഞിട്ടും മാറാട് കേസില്‍പ്പോലും കേരളത്തെ ഏറ്റവും കൂടുതല്‍ പിടിച്ചുലക്കിയ കേസാണല്ലോ മാറാട് കേസ്. ആ കേസിന്റെ ചരിത്രമൊന്ന് എടുത്ത് നോക്കൂ.

അതിലെ പ്രധാന സാക്ഷിയെ 15 ദിവസമാണ് വിചാരണ ചെയ്ത്. ഇത് അതിലും വലിയ കേസൊന്നുമല്ലല്ലോ. ഈ കേസിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. എന്തായാലും ബാലചന്ദ്രകുമാറിന് അസുഖമൊക്കെ ബാധിച്ചു. എന്തെങ്കിലും സംഭവിക്കുന്നെങ്കില്‍ സംഭവിച്ചോട്ടെ എന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അത് പാപമാണ്. അതിനൊക്കെ വേണ്ടിയായിരിക്കും ഇവര്‍ കാത്തിരിക്കുന്നത്.

അവര്‍ക്ക് രണ്ട് പേരെയേ ഉള്ളൂ നോട്ടം, ബാലചന്ദ്രകുമാറും പള്‍സര്‍ സുനിയും. പള്‍സര്‍ സുനിയെ എങ്ങനെയെങ്കിലും ജാമ്യത്തിലിറക്കാന്‍ വേണ്ടി സുപ്രീംകോടതി വരെ പോയി. പള്‍സര്‍ സുനിക്ക് വേണ്ടി ആരാണ് കാശ് മുടക്കിയത്. 200 രൂപ പോലും കൈയില്‍ ഇല്ലാതെ ആ ജിന്‍സണിനൊപ്പം ജയിലില്‍ കിടന്നപ്പോള്‍ പറഞ്ഞതാണ് നീ ജയിലില്‍ നിന്നിറങ്ങുമ്പോള്‍ എനിക്ക് ഒരു 200 രൂപ അയച്ച് തരണം എന്ന്.

അങ്ങനെ പറഞ്ഞ പള്‍സര്‍ സുനി നാല് തവണ ഹൈക്കോടതിയെ സമീപിച്ചു. രണ്ട് തവണ സുപ്രീംകോടതിയെ സമീപിച്ചു. ഈ സുപ്രീംകോടതിയില്‍ അയാള്‍ക്ക് വേണ്ടി വാദിച്ച വക്കീല്‍ ആരായിരുന്നു. ലക്ഷങ്ങള്‍ മണിക്കൂറിന് വില പറയുന്ന വക്കീല്‍ അല്ലേ വാദിച്ചത്. പള്‍സര്‍ സുനിക്ക് വേണ്ടി ആരാണ് കാശ് കൊടുത്തത്. പള്‍സര്‍ സുനിയെ ജയിലില്‍ നിന്ന് ഇറക്കേണ്ടത് ആരുടെ ആവശ്യമാണ്. ഇത്രയും വലിയ ക്രിമിനലിന് ആരെങ്കിലും പണം കടം കൊടുക്കുമോ.

അതോ പലിശക്ക് കൊടുക്കുമോ. എട്ടാം പ്രതി തന്നെയാണ് കേസ് നീട്ടാന്‍ വേണ്ടി കൊണ്ടുപോകുന്നത്. ആര്‍ക്കൊക്കയോ ആരെയൊക്കയോ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന ഡബിള്‍ പ്ലേ ആണ് ഇത് എന്ന് വേണമെങ്കില്‍ പറയാം. സുപ്രീംകോടതിയില്‍ പോയിട്ട് ഈ കേസ് പെട്ടെന്ന് തീര്‍ക്കണം എന്ന് പറയുക.

വിചാരണ കോടതിയില്‍ പോയിട്ട് സാക്ഷികളെ വിസ്തരിക്കാന്‍ സമ്മതിക്കാതിരിക്കുക ഇങ്ങനെയുള്ള പ്രവൃത്തികള്‍ ഈ കേസിന്റെ ആദ്യകാലം മുതല്‍ കാണുന്നുണ്ട്. സാഗര്‍ എന്ന സാക്ഷിയെ രണ്ടാമത് വിസ്തരിക്കാന്‍ പറ്റില്ല, ബാലചന്ദ്രകുമാറിനെ വിസ്തരിക്കാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞ് ഹര്‍ജി കൊടുത്തത് ആരാണ്. എട്ടാം പ്രതിയുടെ വക്കീല്‍ രാമന്‍പിള്ള കൊടുത്ത ഹര്‍ജിയില്‍ ആണ് ഇത് ഇത്രയും കാലം നീണ്ട് പോയത്. ബാലചന്ദ്രകുമാറിന്റെ കാര്യത്തിലും അത് തന്നെയാണ് നടക്കുന്നത് എന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ആറ് വര്‍ഷത്തിലേറെയായി ജയിലില്‍ വിചാരണതടവുകാരനായി തുടരുകയാണെന്നും വിചാരണ അനന്തമായി നീളുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുനി സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തേ ഇതേ കാര്യം ഉന്നയിച്ച് ഹൈക്കോടതിയെ സുനി സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യം തള്ളുകയായിരുന്നു. നടിയുടെ അടക്കം മൊഴികള്‍ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി.

ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് വേണ്ടി ഹാജരാകുന്ന മുംബൈയിലെ പ്രമുഖ അഭിഭാഷക സന റഈസ് ഖാന്‍ ആണ് പള്‍സര്‍ സുനിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. കേസിലെ വിചാരണ അനന്തമായി നീണ്ടുപോവുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായ സന റഈസ് ഖാന്‍, ശ്രീറാം പറക്കാട്, എം.എസ് വിഷ്ണു ശങ്കര്‍ എന്നിവരുടെ വാദം.

സുനിയ്ക്ക് വേണ്ടി സന റഈസ് ഖാന്‍ ഹാജരായി എന്നുള്ള വാര്‍ത്ത വന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരുന്നത്. കേസ് നടത്താന്‍ പോലും പൈസയില്ലെന്ന് പറയുന്ന പള്‍സര്‍ സുനിയ്ക്ക് വേണ്ടി ഇത്രയും പ്രമുഖ അഭിഭാഷക എങ്ങനെ ഹാജരായി എന്നാണ് എല്ലാവരുടെയും സംശയം. സുനിയ്ക്ക് പിന്നില്‍ ഏതോ വമ്പന്‍ ശക്തിയുണ്ടെന്നും എന്നാല്‍ അത് ദിലീപ് ആകാന്‍ സാധ്യതയില്ലെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

More in News

Trending

Recent

To Top