News
കേസ് നീട്ടിക്കൊണ്ട് പോവുന്നത് ദിലീപിന്റെ കൃത്യമായ ഇടപെടലുകള്‍ കൊണ്ട് തന്നെയാണ്, ദിലീപാണ് കേസ് വലിച്ച് നീട്ടുന്നതെന്ന ബോധം സുപ്രീം കോടതിക്കും ഉണ്ടായേക്കാം; അഡ്വ. ടിബി മിനി
കേസ് നീട്ടിക്കൊണ്ട് പോവുന്നത് ദിലീപിന്റെ കൃത്യമായ ഇടപെടലുകള്‍ കൊണ്ട് തന്നെയാണ്, ദിലീപാണ് കേസ് വലിച്ച് നീട്ടുന്നതെന്ന ബോധം സുപ്രീം കോടതിക്കും ഉണ്ടായേക്കാം; അഡ്വ. ടിബി മിനി
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ സമയം വീണ്ടും നീട്ടി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാനുള്ള കാലാവധി ജൂലൈ 31 വരെയാണ് സുപ്രീംകോടതി നൽകിയത്.
കേസിലെ വിചാരണ ജുലൈ 31 ന് ഉള്ളില്‍ തീർക്കണമെന്ന സുപ്രീംകോടതി നിർദേശം വളരെയേറെ പ്രധാനപ്പെട്ടതാണെന്ന് പ്രമുഖ അഭിഭാഷക അഡ്വ. ടിബി മിനി പറയുന്നത്.
ചാനൽ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിച്ചത് ഇങ്ങനെ
കേസില്‍ ഇനി വിസ്തരിക്കാനുള്ളത് അന്വേഷണ ഉദ്യേഗസ്ഥനെ മാത്രമാണ്. ബാലചന്ദ്രകുമാറിനെ ഇത്രയധികം ക്രോസ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അധിലും കൂടുതലും വിസ്തരിച്ചേക്കും. ഒരു മാസത്തോളം അതിന് വേണ്ടി വന്നേക്കും. സുപ്രീംകോടതി അവസാനമായി ഒരു സമയ ക്രമം നിശ്ചയിച്ചതിനാല്‍ എല്ലാവരും അതിലേക്ക് എത്തും. ഇരയെ സംബന്ധിച്ചും അത് ഏറെ ഗുണകരമാണ്.
ക്രോസ് വിസ്താരം എന്ന് പറയുന്നത് പ്രതിയുടെ അവകാശമാണ്. എന്നാല്‍ അങ്ങേയറ്റം ക്ഷീണിതനായ ഒരു വ്യക്തിയെയാണ് ഇത്രയധികം വിസ്തരിച്ചുകൊണ്ടിരിക്കുന്നത്. സാക്ഷികളുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടാക്കാനാണ് പ്രതികളുടെ അഭിഭാഷകരായി എത്തുന്ന എല്ലാവരും ശ്രമിക്കുക. അതുകൊണ്ട് തന്നെ ആ അവകാശത്തിന് തടയിടാന്‍ ആരെയും കൊണ്ടും സാധിക്കില്ല. അതിന് ആരും എതിരല്ല, പക്ഷെ എല്ലാത്തിനും ഒരു പരിധിയിട്ടുണ്ടെന്ന് ടിബി മിനി വ്യക്തമാക്കുന്നു.
കേസ് എത്രയും പെട്ടെന്ന് തീർക്കണം എന്ന് പറഞ്ഞ് ദിലീപ് കൊടുത്ത ഹർജിയിലാണ് സുപ്രീംകോടതിയില്‍ നിന്നും ഇപ്പോള്‍ ഇത്തരം നിരീക്ഷണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇത്രയും നാള്‍ നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് വന്നിരിക്കുകയാണ്. കേസ് നീട്ടിക്കൊണ്ട് പോവുന്നത് എട്ടാം പ്രതിയായ ദിലീപിന്റെ കൃത്യമായ ഇടപെടലുകള്‍ കൊണ്ട് തന്നെയാണെന്ന് ഇതിനോടകം തന്നെ നമ്മള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ദിലീപാണ് കേസ് വലിച്ച് നീട്ടുന്നതെന്ന ബോധം സുപ്രീം കോടതിക്കും ഉണ്ടായേക്കാം. രണ്ടര ദിവസമാണ് ഈ കേസിലെ ഏറ്റവും നിർണ്ണായകമായ സാക്ഷിയെ ബ്രീഫ് ആയിട്ട് പ്രോസിക്യൂഷന്‍ വിസ്തരിച്ചിരിക്കുന്നത. ആ രണ്ടര ദിവസം വിസ്തരിച്ചതിനെതിരായ വിസ്തരാമാണ് ഇരുപത്തിയഞ്ച് ദിവസോളം എത്തി നില്‍ക്കുന്നത്. അതിലൂടെ കോടതിക്ക് കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ടാവാമെന്നും ടിബി മിനി പറയുന്നു.
സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കോടതി തന്നെ അത് കൃത്യമായി പറയും. അത് പരിഹരിക്കാനുള്ള ടീമും ഇവിടെ ഉണ്ട്. അങ്ങനെ എന്തെങ്കിലും തടസ്സം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള സംഘവും ഇവിടെയുണ്ട്. എണ്ണൂർ പേജോളമാണ് ഒരു സാക്ഷിയുടെ ക്രോസ് വിസ്താരത്തിന്റെ ഫയല്‍ എഴുതിയിരിക്കുന്നത്. ഇവർ എന്തൊക്കെയാണ് ചോദിച്ച് കൊണ്ടിരിക്കുന്നതെന്ന് എനിക്ക് അറിയാന്‍ പാടില്ല.
സാധാരണ ഗതിയില്‍ ക്രോസ് വിസ്താരം അധികമൊന്നും ഉണ്ടാവാറില്ല. വളരെ കുറച്ച് ചോദ്യങ്ങളിലൂടെ അവർ സാക്ഷി മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടാക്കാന്‍ ശ്രമിക്കും. വളരെ ആത്മാർത്ഥതയോടെയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടർ ഈ കേസ് കൈകാര്യം ചെയ്യുന്നത്. അഡ്വ.അജകുമാറിനെ കേസില്‍ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി കിട്ടിയെന്നത് വളരെ ആശ്വാസമാണ്. ഇരയ്ക്കും അതിന്റെ ആശ്വസമുണ്ട്. കേസിന്റെ വിധി എന്താവുമെന്ന കാര്യം നമുക്ക് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന വിചാരണയില്‍ സന്തോഷമുണ്ട്. വളരെ കൃത്യതയോടെയാണ് വിചാരണ നടപടികള്‍ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. പ്രോസിക്യൂഷനെ സംബന്ധിച്ച് ജുലൈ 31 എന്ന കാലാവധിയില്‍ തീർക്കാന്‍ തയ്യാറാണ്. കേസ് വളറെ പെട്ടെന്ന് തീർക്കണം എന്ന് പറഞ്ഞ് കോടതിയില്‍ പോയ ദിലീപാണ് ഇപ്പോള്‍ കേസ് ഇപ്പോള്‍ നീട്ടിക്കൊണ്ടാന്‍ പോവുന്നത്. ദിലീപ് എപ്പോഴൊക്കെ ഈ കേസില്‍ ഹർജിയുമായി പോയിട്ടുണ്ടോ അപ്പോഴൊക്കെ അദ്ദേഹത്തിന് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഇവിടേയും സംഭവിച്ചു. സുപ്രീം കോടതി മുന്നോട്ട് വെച്ച സമയക്രമത്തിനുള്ളില്‍ കേസ് തീർക്കേണ്ട ഒരു ബാധ്യത ഇപ്പോള്‍ എല്ലാവർക്കും ഉണ്ടായിരിക്കുകയാണ്. അതിലേക്ക് പ്രതിഭാഗം കൂടി എത്തുമെന്നാണ് ഞാന്‍ കരുതുന്നതെന്നും ടിബി മിനി ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കി.