TV Shows
അയാൾ തന്റെ തോളില്‍ കൈ ഇട്ടു… കൈ പതുക്കെ താഴേക്ക് ഇറക്കി, കാല്‍ തോണ്ടിയിട്ട് പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ
അയാൾ തന്റെ തോളില്‍ കൈ ഇട്ടു… കൈ പതുക്കെ താഴേക്ക് ഇറക്കി, കാല്‍ തോണ്ടിയിട്ട് പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ
ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ആര്യ. ബിഗ് ബോസ് സീസണ്‍ 2ലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യ. ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരത്തിന്റെ യഥാര്‍ത്ഥ ക്യാരക്ടറായിരുന്നു ഷോയില്‍ കണ്ടത്. സ്വതസിദ്ധമായ ഹാസ്യവും തന്റേതായ സ്‌റ്റൈല്‍ സ്‌റ്റേമെന്റ് കൊണ്ടും മിനിസ്‌ക്രീനിലെ വേറിട്ടവ്യക്തിത്വമായ ആര്യ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആര്യയ്ക്ക് ഉണ്ട്.
ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തുകയാണ് ആര്യ. ഷോയിൽ താന്‍ നേരിടേണ്ടി വന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി
ആദ്യമായാണ് തനിക്ക് നേരിട്ട ചൂഷണങ്ങളെ കുറിച്ച് ആര്യ മനസുതുറന്നത്. സ്‌പോണസേഴ്‌സില്‍ ഒരാളാണ് തന്നോട് ഇങ്ങനെ പെരുമാറിയത്. ഭയങ്കര വിഷമം തോന്നിയ സംഭമാണിത് എന്നാണ് ആര്യ പറയുന്നത്.
സ്പോണ്‍സേഴ്സിന് ഇടയിലുണ്ടായിരുന്ന ഒരു മനുഷ്യന്‍ ആണ് മോശമായി പെരുമാറിയത്. ഇയാള്‍ വന്ന് തന്റെ തോളില്‍ കൈ ഇട്ടു. കൈ പതുക്കെ താഴേക്ക് ഇറക്കി. കാല്‍ തോണ്ടിയിട്ട് പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കുകയാണ്. ഇത് തനിക്ക് ഭയങ്കര വിഷമം ഉണ്ടാക്കി. ഇപ്പോഴാണ് ആദ്യമായി ഇതേ കുറിച്ച് സംസാരിക്കുന്നത് എന്നാണ് ആര്യ പറയുന്നത്.
ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലാണ് ആര്യ സംസാരിച്ചത്. പരിപാടിയുടെ പ്രമോ വീഡിയോയാണ് വൈറലായത്. തന്റെ ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനെ കുറിച്ചും താരം പ്രൊമോയില്‍ പറയുന്നുണ്ട്. സത്യസന്ധമായിട്ട് പറയുകയാണെങ്കില്‍ തന്റെ ഭാഗത്തായിരുന്നു തെറ്റെന്നാണ് ആര്യ പറയുന്നത്.
തന്റെ പ്രണയ നൈരാശ്യത്തെ കുറിച്ചും ആര്യ സംസാരിക്കുന്നുണ്ട്. തങ്ങളൊരു ലിവിംഗ് റിലേഷനിലായിരുന്നു. ഒരു വര്‍ഷം ഡിപ്രഷനായിരുന്നു. പാനിക്ക് അറ്റാക്ക്. മറുപടി പറയേണ്ടതില്ല തെളിയിച്ച് കാണിക്കുമെന്നും ആര്യ പറയുന്നു. അതേസമയം, സ്റ്റാര്‍ മ്യൂസിക് ആരാദ്യം പാടും എന്നിങ്ങനെയുള്ള ടെലിവിഷന്‍ ഷോകളുമായി തിരക്കിലാണ് ആര്യ. ‘മേപ്പടിയാന്‍’ ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.
