News
അര്‍ജുന്‍ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വരന്‍ താരപുത്രന്‍
അര്‍ജുന്‍ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വരന്‍ താരപുത്രന്‍
നടന്‍ അര്‍ജുന്‍ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതായാകാന്‍ പോകുകയാണ്. തമിഴ് നടന്‍ തമ്പി രാമയ്യയുടെ മകന്‍ ഉമാപതിയാണ് വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാമിപ്യത്തിലായിരുന്നു നിശ്ചയം. വിവാഹ നിശ്ചയ ചടങ്ങിന്റെ ഏതാനും ചിത്രങ്ങള്‍ മാത്രമാണ് നിലവില്‍ പുറത്തുവന്നത്.
നിശ്ചയം കഴിഞ്ഞിട്ട് ദിവസങ്ങളായത്രെ. അത് സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ടോടുകൂടെയാണ് നിശ്ചയത്തിന്റെ രണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.വളരെ ലളിതമായിട്ടാണ് വിവാഹ നിശ്ചയം നടന്നത്. രണ്ടു കുടുംബത്തിലെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
മോതിരമാറ്റ ചടങ്ങ്് നടന്നു. വിവാഹം 2024 ഫെബ്രുവരിയില്‍ ഉണ്ടാവും എന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരംവളരെ ലളിതമായിട്ടാണ് വിവാഹ നിശ്ചയം നടന്നത്. രണ്ടു കുടുംബത്തിലെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മോതിരമാറ്റ ചടങ്ങ്് നടന്നു. വിവാഹം 2024 ഫെബ്രുവരിയില്‍ ഉണ്ടാവും എന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.
മൂന്ന് സിനിമകളില്‍ അഭിനയിച്ച പരിചയം ഐശ്വര്യ അര്‍ജുനുമുണ്ട്. 2013 ല്‍ ആണ് പട്ടത്ത് യാനൈ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേമ ഭാര എന്ന കന്നട സിനിമയിലും സൊല്ലിവിടവാ എന്ന തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം ‘അധഗപ്പട്ടത് മഗജനഞ്ജലയ്’ എന്ന ചിത്രത്തിലൂടെയാണ് ഉമാപതി രാമയ്യ സിനിമയിലേക്കെത്തുന്നത്. മണിയാര്‍ കുടുംബം, തിരുമണം, തന്നെ വണ്ടി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.