Connect with us

പെരുമാറിയത് വാത്സല്യത്തോടെ, മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ്; ക്ഷമ ചോദിച്ച് സുരേഷ് ഗോപി

Malayalam

പെരുമാറിയത് വാത്സല്യത്തോടെ, മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ്; ക്ഷമ ചോദിച്ച് സുരേഷ് ഗോപി

പെരുമാറിയത് വാത്സല്യത്തോടെ, മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ്; ക്ഷമ ചോദിച്ച് സുരേഷ് ഗോപി

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ക്ഷമ ചോദിച്ച് സുരേഷ് ഗോപി. പെരുമാറിയത് വാത്സല്യത്തോടെയാണെന്നും ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ

‘മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം.. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു SORRY..’

സുരേഷ് ഗോപി മാപ്പ് ചോദിച്ചതോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ എത്തി. സെലിബ്രിറ്റികളില്‍ ചിലര്‍ അടക്കം സുരേഷ് ഗോപി ചെയ്ത പ്രവൃത്തിയില്‍ തെറ്റുള്ളതായി തോന്നിയെന്ന് പറഞ്ഞാണ് കമന്റ് കുറിച്ചത്. സ്റ്റാര്‍ മാജിക്കിലൂടെയും സീരിയലിലൂടെയും ശ്രദ്ധനേടിയ അനുമോള്‍ അറിയാവുന്നവര്‍ക്ക് അറിയാം… സുരേഷേട്ടന്‍… എന്നായിരുന്നു അനുമോളുടെ കമന്റ്. റെസ്‌പെക്ട് എന്നാണ് സാന്ത്വനം സീരിയില്‍ താരം ഗിരീഷ് കുറിച്ചത്.

സാറിനെ ഞങ്ങള്‍ക്കെല്ലാം അറിയാം, അദ്ദേഹം തെറ്റായ രീതിയില്‍ ആ കുട്ടിയോട് പെരുമാറിയെന്ന് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹത്തിനെ അറിയാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. ഒരു മോളെ പോലെയാണ് കണ്ടത് തെറ്റായ രീതിയില്‍ ചിന്തിക്കുന്നത് കൊണ്ടാണ് മോശമായി തോന്നിയത് എന്നായിരുന്നു ഒരാള്‍ സുരേഷ് ഗോപിയെ അനുകൂലിച്ച് കുറിച്ചത്.

മനുഷ്യനാവുമ്പോള്‍ തെറ്റ് ഉണ്ടാവും അത് തിരുത്തുന്നിടത്താണ് മഹത്വം, മോശമായി കണ്ടത് ആ മാധ്യമപ്രവര്‍ത്തകയാണ് ഞങ്ങള്‍ക്ക് തോന്നിയില്ല, സുരേഷേട്ടനെ അറിയുന്നവര്‍ക്ക് സത്യം മനസിലാവും. എങ്കിലും ക്ഷമ ചോദിക്കാന്‍ കാട്ടിയ നല്ല മനസിന് അഭിനന്ദനം. കിട്ടിയ സമയം കൊണ്ട് തറ രാഷ്ട്രീയം കളിക്കുന്നവരെ പൊതുജനം വിലയിരുത്തും. ഒരുപാട് പേരുടെ കണ്ണീരിന് സാന്ത്വനമായ സുരേഷേട്ടാ ധൈര്യമായി മുന്നോട്ട് പോവുക എന്നെല്ലാമാണ് മാപ്പ് ചോദിച്ച് സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പിന് വന്ന കമന്റുകള്‍.

More in Malayalam

Trending

Recent

To Top