Connect with us

മരണത്തിനു തൊട്ടു മുൻപും ഇൻസ്റ്റയിൽ ആ പോസ്റ്റ്; അപർണയുടെ വിയോഗം വിശ്വസിക്കാനാവാതെ ആരാധകർ

serial news

മരണത്തിനു തൊട്ടു മുൻപും ഇൻസ്റ്റയിൽ ആ പോസ്റ്റ്; അപർണയുടെ വിയോഗം വിശ്വസിക്കാനാവാതെ ആരാധകർ

മരണത്തിനു തൊട്ടു മുൻപും ഇൻസ്റ്റയിൽ ആ പോസ്റ്റ്; അപർണയുടെ വിയോഗം വിശ്വസിക്കാനാവാതെ ആരാധകർ

ഒട്ടനവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അപർണ്ണ നായർ. കഴിഞ്ഞദിവസമാണ് താരത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയായ അപർണയെ കരമന തളിയിലെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.മരണത്തിനു തൊട്ടു മുൻപ് പോലും അപർണയുടെ പേജിൽ സന്തോഷത്തിന്റെ ചിത്രങ്ങൾ മാത്രംതീർത്തും സജീവമല്ലാത്ത ഫേസ്ബുക്ക് പേജും, വളരെയേറെ സജീവമായ ഇൻസ്റ്റഗ്രാം പേജുമാണ് അപർണ നായരുടെ പേരിലുള്ളത്. ഇൻസ്റ്റഗ്രാമിൽ നോക്കിയാൽ ഒരു അഭിനേത്രി എന്ന നിലയിലല്ല, ഒരു ഭാര്യയും അമ്മയും എന്ന നിലയിൽ മാത്രമേ അപർണയെ കാണാൻ സാധിക്കൂ

കരമനയിലെ വീട്ടിലാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ആത്മസഖി, ചന്ദനമഴ, ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലൻ വക്കീൽ, കല്‍ക്കി, മേഘതീർഥം, അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും അപർണ അഭിനയിച്ചു. സഞ്ജിതാണ് അപർണയുടെ ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്.ഭർത്താവും രണ്ട് പെൺകുഞ്ഞുങ്ങളും അടങ്ങുന്നതാണ് അപർണയുടെ കുടുംബം. പോസ്റ്റുകളിൽ എല്ലാം കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുന്ന വ്യക്തി എന്ന് മാത്രമേ തോന്നാൻ ഇടയുള്ളൂ. ഇളയ കുഞ്ഞിന് പ്രായം തീരെ കുറവാണ്
​’എന്റെ ഉണ്ണി കളി പെണ്ണ്’ എന്ന് ക്യാപ്‌ഷൻ നൽകിയ ഇളയമകളുടെ മുഖമുള്ള പോസ്റ്റാണ് അപർണ അവസാനമായി ഇട്ടിട്ടുള്ളത്. അതിനു തൊട്ടു മുൻപായി കാണുന്നത് പ്രസന്നവദനയായി, സാരി ചുറ്റി നിൽക്കുന്ന അപർണയുടെ കുറച്ചേറെ ചിത്രങ്ങളുള്ള ഒരു റീൽസ് വീഡിയോയും
ഈ കുഞ്ഞുങ്ങളെ തനിച്ചാക്കി പോകാൻ അവരുടെ അമ്മയ്ക്ക് എങ്ങനെ സാധിച്ചു എന്നാണ് പലരും ക്യാപ്‌ഷനിൽ ചോദിക്കുന്നത്. മറ്റുള്ളവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അല്ലാതെ മറ്റൊന്നിനും സാധിക്കുന്നില്ല. സീരിയൽ നടി എങ്കിലും, ചില ചിത്രങ്ങളിലും അപർണ മുഖം കാണിച്ചിട്ടുണ്ട് .കുടുംബത്തിന് ഒപ്പമുള്ള സ്നേഹനിമിഷങ്ങൾ ആണ് അപർണ്ണ പങ്കിടുന്നവയിൽ അധികവും. ലൊക്കേഷൻ കാഴ്ചകളും, കുഞ്ഞുങ്ങളുടെ ചിത്രങ്ങളും എല്ലാം പങ്കിടുന്ന അപർണ്ണ കുറച്ചു ദിവസങ്ങളായി പങ്കിടുന്ന പോസ്റ്റുകളിൽ ഏറെ നിരാശ നിറഞ്ഞ പോസ്റ്റുകളുമുണ്ട്. എന്നാൽ എന്താണ് ആ സങ്കടം എന്ന് അപർണ്ണ തന്റെ പ്രിയപ്പെട്ടവരോട് പോലും പറഞ്ഞിട്ടില്ലെന്ന് വ്യക്തം.ആത്മസഖി എന്നീ സീരിയലുകളിലും അഭിനയിച്ച അപർണ്ണ ചെയ്ത പോലീസ് വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വില്ലത്തി വേഷങ്ങൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന അപർണ്ണ മോഡലിങ്ങിലും ശ്രദ്ധ വച്ചിരുന്നു
.എന്റെ സ്ട്രെങ്ത് എന്റെ ഭർത്താവാണ് എന്ന് കാണിച്ചുകൊണ്ടും സ്വയം മോട്ടിവേറ്റ് ചെയ്യുന്നതുമായ ഒട്ടനവധി പോസ്റ്റുകളും അപർണ്ണ പങ്കിട്ടിട്ടുണ്ട്. ത്രയയും കൃതികയും ആണ് അപർണ്ണയുടെ മക്കൾ. കുഞ്ഞുങ്ങളെ എങ്ങനെ തനിച്ചാക്കാൻ സാധിച്ചു എന്നാണ് ആരാധകർ കമന്റുകളിടുന്നത്.ഇന്നലെദിവസം വൈകിട്ട് ഏഴ് മണിയോടെ കരമനയിലെ സ്വന്തം വീട്ടിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മയും സഹോദരിയും വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് സംഭവമെന്നാണ് റിപ്പോർട്ട്.
മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ട് ഉള്‍രപ്പടേയുള്ള നടപടികള്‍ ഇന്ന് നടക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംഭവത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളിൽ നിന്ന് ഉള്‍പ്പെടെ പൊലീസ് മൊഴിയെടുത്തു.

More in serial news

Trending