Actress
‘മി മൈസെല്‍ഫ് ആന്‍ഡ് ഐ’, അഹാനയുടെ ഫാന്റസി ടൈം ട്രാവല്‍ വെബ് സീരീസ് ഐസ്ട്രീമില്‍
‘മി മൈസെല്‍ഫ് ആന്‍ഡ് ഐ’, അഹാനയുടെ ഫാന്റസി ടൈം ട്രാവല്‍ വെബ് സീരീസ് ഐസ്ട്രീമില്‍
മലയാളികള്‍ക്കേറെ പ്രിയങ്കരിയാണ് അഹാന കൃഷ്ണ. ഇപ്പോഴിതാ അഹാന പ്രധാന വേഷത്തിലെത്തുന്ന ‘മി മൈസെല്‍ഫ് ആന്‍ഡ് ഐ’ ഫാന്റസി ടൈം ട്രാവല്‍ വെബ് സീരീസ് ഒടിടി പ്ലാറ്റ്‌ഫോമായ ഐസ്ട്രീമില്‍ റിലീസ് ചെയ്തു. കഫേ ഉടമയായ മാളവിക എന്ന കഥാപാത്രത്തെയാണ് അഹാന വെബ് സീരീസില്‍ അവതരിപ്പിക്കുന്നത്. ടൈം ട്രാവലാണ് സീരീസിന്റെ പ്രധാന പ്രമേയം.
ഒരു ടോക്‌സിക് റിലേഷന്‍ഷിപ്പും അത് മാറ്റാന്‍ വേണ്ടി ഒരാളുടെ ഭാവിയും ഭൂതവും വര്‍ത്തമാന കാലവും ഒരുമിച്ച് അവരുടെ കഫെയില്‍ എത്തുന്നതുമാണ് വെബ്‌സീരീസിന്റെ കഥ. പ്രധാനമായും ഇവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവ വികാസങ്ങളാണ് കഥയുടെ ഇതിവൃത്തം. സീരീസില്‍ മാ കഫേ എന്ന കഫേ നടത്തുന്ന മാളു എന്ന കഥാപാത്രമായി ആണ് അഹാന കൃഷ്ണ എത്തുന്നത്.
ഇതാണ് വര്‍ത്തമാന കാലം. ഈ കാലത്തിലാണ് കഥ നടക്കുന്നത്. ഈ കഫേയിലേക്ക് മാളൂട്ടി എന്ന ഭൂതവും, മാളവിക എന്ന ഭാവിയും എത്തുകയാണ്. ഇടയ്ക്ക് മാള്‍സ് എന്ന കഥാപാത്രമായി അഹാന കൃഷ്ണ തന്നെയും ഇവരെ സഹായിക്കാന്‍ എത്തുന്നുണ്ട്. ഈ സീരീസിന്റെ പ്രധാന പശ്ചാത്തലവും ഈ കഫേ തന്നെയാണ്.
അഹാന കൃഷ്ണയെ കൂടാതെ മീരാ നായര്‍, കാര്‍ത്തി വി എസ്, അനൂപ് മോഹന്‍ദാസ്, അരുണ്‍ പ്രദീപ്, രാഹുല്‍ രാജഗോപാല്‍, പ്രദീപ് ജോസഫ് തുടങ്ങിയവരും വെബ് സീരിസില്‍ അഭിനയിക്കുന്നു. അഭിലാഷ് സുധീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് അഭിലാഷ് സുധീഷും അഭിജിത്ത് സൈന്തവും ചേര്‍ന്നാണ്. നിമിഷ് രവി ക്യാമറയും അതുല്‍ കൃഷ്ണന്‍ എഡിറ്റിംഗും ധീരജ് സുകുമാരന്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു.