Connect with us

പേളിമാണിയുടെ മുഖത്തെ തിളക്കത്തിനുള്ള കാരണം വെളിപ്പെടുത്തി ശ്രീനിഷ് അരവിന്ദ്!

Social Media

പേളിമാണിയുടെ മുഖത്തെ തിളക്കത്തിനുള്ള കാരണം വെളിപ്പെടുത്തി ശ്രീനിഷ് അരവിന്ദ്!

പേളിമാണിയുടെ മുഖത്തെ തിളക്കത്തിനുള്ള കാരണം വെളിപ്പെടുത്തി ശ്രീനിഷ് അരവിന്ദ്!

മലയാളികളുടെ ഇഷ്ട്ട താരദമ്പതികളാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും.മലയാളികൾ ഒന്നടങ്കം ആഘോഷമാക്കിയ താര വിവാഹങ്ങളിൽ ഒന്നായിരുന്നു ശ്രീനിഷ്-പേര്‍ളി വിവാഹം.തിരക്കുകൾക്കിടയിലും പ്രേക്ഷകർക്കായി മനോഹരമായ തങ്ങളുടെ പ്രണയ നിമിഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.അങ്ങനെ ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ച വിഷയം.

പേളി മാണിയെ ചേര്‍ത്ത് പിടിച്ച് ശ്രീനിഷ് എടുത്ത സെല്‍ഫിയാണ് വൈറലാകുന്നത് ഒപ്പം താരത്തിന്റെ കുറിപ്പും. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ പേളി മാണിയുടെ മുഖം നന്നായി തിളങ്ങുന്നുണ്ട് എന്നാണ് പറയുന്നത്. ആ തിളക്കം ‘അവള്‍ക്ക് വേണ്ടി തിളങ്ങുന്ന തന്റെ ഹൃദയത്തിന്റെ പ്രതിബിംബമാണെ’ന്ന് ശ്രീനിഷ് പറയുന്നു. ഇരുവരുടെയും പ്രണയം ശ്രീനിഷിന്റെ ആ വാക്കുകളില്‍ വ്യക്തവുമാണ്.ഇന്ന് മലയാളത്തിൽതന്നെ റൊമാന്റിക് കപ്പിൾ എന്നറിയപെടുന്നതും,അസൂയതോന്നുന്നതുമായ ദമ്പതികളും ഒരുപക്ഷേ ഇവരായിരിക്കും.

നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിമിന്റെ വിവാഹ റിസപ്ഷന് വേണ്ടി ഒരുങ്ങിയപ്പോഴാണ് ശ്രീനിഷ് പേളിയെ ചേര്‍ത്ത് നിര്‍ത്തി ഈ സെല്‍ഫി എടുത്തത്.ഡിസൈനിങ് സാരിയില്‍ സുന്ദരിയായിട്ടാണ് പേളിയെത്തിയത്.കഴുത്തില്‍ താലിയില്ലെങ്കിലും നെറ്റിയില്‍ ശീമന്തരേഖയുണ്ട്. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോ പേളിയും ആദിലും ഒരുമിച്ചാണ് അവതരിപ്പിച്ചത്.

about pearle maaney srinish aravind

More in Social Media

Trending

Recent

To Top