Connect with us

ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഭാര്യയും വേര്‍പിരിഞ്ഞുവെന്ന് വാര്‍ത്തകള്‍

Social Media

ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഭാര്യയും വേര്‍പിരിഞ്ഞുവെന്ന് വാര്‍ത്തകള്‍

ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഭാര്യയും വേര്‍പിരിഞ്ഞുവെന്ന് വാര്‍ത്തകള്‍

2020 മെയ് 31ന് വിവാഹാതിരായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഭാര്യ നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിക്കും പിരിഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ മോശം പ്രകടനംകാഴ്ച വെച്ച പാണ്ഡ്യയുടെ പേരില്‍ സൈബര്‍ ബുള്ളിയിംഗ് നേരിടേണ്ടി വന്നിരുന്നു നടാഷയ്ക്ക്.

ഹാര്‍ദ്ദിക്കും നടാഷയും പിരിഞ്ഞു എന്ന റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇത് ചെറിയൊരു ഊഹം മാത്രമാണ്. പക്ഷേ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളിലൊന്നും ഇരുവരും പങ്കാളിയുടെ ചിത്രങ്ങളൊന്നും പങ്കുവയ്ക്കുന്നില്ല.

നടാഷ സ്റ്റാന്‍കോവിക് പാണ്ഡ്യ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നും പാണ്ഡ്യയുടെ പേര് ഒഴിവാക്കിയിട്ടുണ്ടെന്നാണ് പോസ്റ്റില്‍ പറയുന്നത്.

മാര്‍ച്ച് നാലിനായിരുന്നു നടാഷയുടെ ജന്മദിനം, അന്ന് ഹാര്‍ദ്ദിക്ക് ഒരു പോസ്റ്റും പങ്കുവച്ചതുമില്ല. മകന്‍ അഗസ്ത്യയ്‌ക്കൊപ്പമുള്ള പോസ്റ്റല്ലാതെ ഇരുവരും ഒന്നിച്ചുള്ള പുതിയതായി അപ്പ്‌ലോഡ് ചെയ്ത മറ്റ് പോസ്‌റ്റെല്ലാം ഡിലീറ്റ് ചെയ്‌തെന്നാണ് വിവരം.

More in Social Media

Trending

Recent

To Top