Connect with us

‘ഇപ്പോള്‍ ശരിയായ സമയമാണെന്ന് എനിക്ക് തോന്നി’; താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് മീരാ നന്ദന്‍; വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി; ആശംസകളുമായി ആരാധകര്‍

Actress

‘ഇപ്പോള്‍ ശരിയായ സമയമാണെന്ന് എനിക്ക് തോന്നി’; താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് മീരാ നന്ദന്‍; വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി; ആശംസകളുമായി ആരാധകര്‍

‘ഇപ്പോള്‍ ശരിയായ സമയമാണെന്ന് എനിക്ക് തോന്നി’; താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് മീരാ നന്ദന്‍; വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി; ആശംസകളുമായി ആരാധകര്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ ആണ് നായികയായി അഭിനയിച്ചത്. ഏറ്റവുമൊടുവില്‍ 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ശേഷം ദുബായിലേക്ക് പോവുകയായിരുന്നു. അഭിനയത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി.

തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം മീരാ നന്ദന്‍ പങ്കുവെക്കാറുണ്ട്. മീരയുടെതായി വരാറുളള ഗ്ലാമറസ് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും നേരിടേണ്ടി വന്ന താരമാണ് മീരാ നന്ദന്‍. 2015ല്‍ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്‌റ്റേഷനില്‍ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച മീര പിന്നീട് ഗോള്‍ഡ് എഫ്.എം എന്ന സ്‌റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ചു. റേഡിയോ ജോക്കിയായി തുടരവെയാണ് തമിഴില്‍ ശാന്തമാരുതനെന്ന സിനിമയില്‍ അഭിനയിച്ചത്.

ഇപ്പോഴിതാ മീരയുടെ ജീവിതത്തില്‍ പുതിയൊരു സന്തോഷവും വന്നെത്തിയിരിക്കുകയാണ്. വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് താരം. ശ്രീജുവാണ് വരന്‍. സോഷ്യല്‍ മീഡിയയില്‍ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് മീര നന്ദന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് കൊച്ചിയില്‍ നടന്ന ചടങ്ങിനെത്തിയത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറുകയാണ്.

അതിനിടെ ഇപ്പോള്‍ വിവാഹനിശ്ചയം മാത്രമാണ് നടത്തുന്നത്, ഒരു വര്‍ഷം കഴിഞ്ഞേ വിവാഹം ഉള്ളുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചും വരന്‍ ശ്രീജുവിനെ കുറിച്ചുമെല്ലാം മീര അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മീര എന്‍ഗേജ്‌മെന്റ് വിശേഷം പങ്കുവച്ചതിന് പിന്നലെയാണ് അഭിമുഖവും പുറത്തുവിട്ടത്.

‘അവസാനം അത് സംഭവിക്കുകയാണ്. ഞാന്‍ വിവാഹിതയാകാന്‍ പോകുന്നു. വിവാഹം ഇപ്പോഴില്ല. എന്‍ഗേജ്‌മെന്റ് മാത്രമാണ് കഴിഞ്ഞത്. ഒരു വര്‍ഷം കഴിഞ്ഞേ വിവാഹമുള്ളൂ. ഒരുപാട് പേര്‍ക്കുണ്ടായിരുന്ന ചോദ്യമായിരുന്നു ഇത്. അതിന് ഒരു ഉത്തരമായിരിക്കുകയാണ്. അത് നടക്കേണ്ട സമയത്ത് നടക്കുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അത് തന്നെയാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. ഇത് ഇപ്പോള്‍ ശരിയായ സമയമാണെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്’,

‘ശ്രീജു എന്നാണ് അദ്ദേഹത്തിന്റെ പേര്. ജനിച്ചു വളര്‍ന്നതെല്ലാം ലണ്ടനിലാണ്. ആള്‍ക്ക് എന്നെ പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാന്‍ സംസാരിച്ചു തുടങ്ങിയത്. സിനിമയില്‍ അഭിനയിച്ചവര്‍ക്ക് എളുപ്പമല്ലേ, ആരെ വേണമെങ്കിലും കിട്ടുമല്ലോ എന്നൊക്കെയുള്ള തെറ്റിദ്ധാരണയുണ്ട്. അങ്ങനെയല്ല കാര്യങ്ങള്‍. ഞങ്ങളെ പോലുള്ളവര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോയത്’.

‘മീഡിയയില്‍ ആണ് നടിയാണ് എന്നൊക്കെ പറയുമ്പോള്‍ തന്നെ ഫോണ്‍ കട്ട് ചെയ്ത് പോയവരുണ്ട്. ശ്രീജു വന്നത് ഭാഗ്യമായി ഞാന്‍ കാണുന്നു. അറേഞ്ചഡ് മാര്യേജ് ആണ്. ആദ്യം ഞങ്ങളുടെ അമ്മമാരാണ് സംസാരിച്ചത്. പിന്നീടാണ് ഞങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നത്. ഞങ്ങള്‍ അങ്ങനെ സംസാരിച്ചു തുടങ്ങി. ആദ്യം എനിക്ക് അത്ര താല്‍പര്യം ഉണ്ടായിരുന്നില്ല. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നൊക്കെയാണ് ചിന്തിച്ചത്. അദ്ദേഹം ലണ്ടനില്‍ ജനിച്ചു വളര്‍ന്നത് കൊണ്ട് തന്നെ അതിന്റെതായ കള്‍ച്ചറല്‍ ഡിഫറന്‍സുകളും ഉണ്ട്’.

‘അതിനുശേഷം ഞങ്ങള്‍ കണ്ടു. ഞാന്‍ എന്റെ ഈ കണ്‍സേണുകള്‍ പറഞ്ഞു. വിവാഹശേഷം ദുബായില്‍ നിന്നും മാറേണ്ട കാര്യമില്ല. അക്കൗണ്ടന്റ് ആയ തനിക്ക് ലോകത്തിന്റെ എവിടെ വേണമെങ്കിലും ജോലി ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെയാണ് എനിക്ക് താല്‍പര്യമായത്, മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. അദ്ദേഹം പിന്നെ ദുബായിലേക്ക് വന്നു. എന്റെ സുഹൃത്തുക്കളെയെല്ലാം പരിചയപ്പെട്ടു. പുള്ളിക്ക് ദുബായിയും ഇഷ്ടപ്പെട്ടു’, എന്നും മീര നന്ദന്‍ പറയുന്നു.

‘ശ്രീജു വളരെ ഈസി ഗോയിങ് ആണ്. ഞാന്‍ ഒരിക്കലും അങ്ങനെയൊരാള്‍ അല്ല. ഞാന്‍ വളരെ ടെന്‍ഷന്‍ അടിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചാലും അദ്ദേഹം അതിനെ കൂളായി എടുക്കും. അതാണ് എന്നെ ആകര്‍ഷിച്ച ഒരു കാര്യം. ശരിയായ സമയത്ത് എനിക്ക് ശരിയായ ഒരാളെ കിട്ടിയെന്ന് വിശ്വസിക്കുന്നു’, എന്നും മീര നന്ദന്‍ പറഞ്ഞു. വിവാഹനിശ്ചയം വളരെ സ്വകാര്യമായ ഒരു ചടങ്ങായി നടത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും മീര അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം തന്റെ ഭാവി വരന്‍ വിവാഹനിശ്ചയത്തിന് വേണ്ടി പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ വരുന്നതെന്നും മീര നന്ദന്‍ പറഞ്ഞു.

More in Actress

Trending

Recent

To Top