Connect with us

ഗൂഗിള്‍ പേയില്‍ നിന്ന് നമ്പര്‍ എടുത്ത് വാട്‌സാപ്പ് വഴി സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു; നടിയുടെ പരാതിയില്‍ പ്രതി പിടിയില്‍

News

നടി ജിപ്‌സ ബീഗത്തിന് അ ശ്ലീല മെസേജുകളും ചിത്രങ്ങളും അയച്ച കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെയാണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിള്‍ പേയില്‍ നിന്ന് നമ്പര്‍ എടുത്ത് വാട്‌സാപ്പ് വഴി അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. കൊച്ചിയിലെ റെസ്‌റ്റോ കഫെയിലെ ജീവനക്കാരനാണ് നിഷാന്ത്. അതേസമയം പ്രതിയുടെ അറസ്റ്റില്‍ പ്രതികരണവുമായി നടി രംഗത്തെത്തി.

നടിയുടെ ഫെയ്‌സ്ബുക് കുറിപ്പ്;

ചെറിയ ധൈര്യമൊന്നും പോരായിരുന്നു… കാരണം വാദിയെ പ്രതിയാക്കുന്ന പോലെ നമ്മളെ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത തരത്തില്‍ അപകീര്‍ത്തി പ്രചരണവും ഭീഷണിയും തൊട്ട്ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞു മനസികമായി തകര്‍ക്കാന്‍ നോക്കി…എല്ലാം തരണം ചെയ്തു… അതിന് എന്റെ സോഷ്യല്‍ മീഡിയ കൂട്ടുകാരാണ് ധൈര്യം നല്‍കിയത്… കമന്റില്‍ക്കൂടെ അവര്‍ അവരുടെ പിന്തുണ അറിയിച്ചു… ഒരു പട തന്നെ. കൂടെ നിന്നു ധൈര്യം തന്നു.. ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല സത്യത്തില്‍ അവരാണ് എനിക്ക് ധൈര്യം നല്‍കിയത്.. അവരില്ലായിരുന്നെങ്കില്‍ ഞാന്‍ തളര്‍ന്നേനെ. ഒപ്പം മാധ്യമ സുഹൃത്തുക്കളും പിന്നെ പോലീസും. നിങ്ങളാണെന്റെ ധൈര്യം

നന്ദി

More in News

Trending

Recent

To Top