Connect with us

നമ്മുടെ എല്ലാ ഊർജവും ചോർത്തിയെടുക്കുന്ന വില്ലൻ…. അതുകൊണ്ട് എല്ലാവരും സ്വയം ശ്രദ്ധിക്കൂ. …ഫോൺ വിളിച്ചും മെസേജ് അയച്ചും ആശങ്കയറിയിച്ചവർക്ക് നന്ദി; രചന നാരായണൻകുട്ടി

general

താൻ ആശുപത്രിയിൽ ആണെന്ന വിവരം പങ്കുവെച്ച് നടി രചന നാരായണൻകുട്ടി. രോ​ഗം ബാധിച്ചിട്ട് പതിനൊന്ന് ദിവസം ആയെന്നും അസുഖം 90% കുറഞ്ഞു എങ്കിലും ഇതുവരെ പൂർണമായി മാറിയിട്ടില്ലെന്നും രചന നാരായണൻകുട്ടി കുറിക്കുന്നു. ആശുപത്രിയിൽ‌ നിന്നുള്ള ഫോട്ടോ സഹിതം ആണ് രചന പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

‘എനിക്ക് അസുഖമായിട്ട് ഇന്ന് 11-ാമത്തെ ദിവസമാണ്. 90% ശതമാനം രോ​ഗം ഭേദമായെങ്കിലും ഇപ്പോഴും റിക്കവറി മോഡിലാണെന്ന് വേണം പറയാൻ. അതെ… ഡെങ്കു ഒരു വില്ലനാണ്. നമ്മുടെ എല്ലാ ഊർജവും ചോർത്തിയെടുക്കുന്ന വില്ലൻ. അതുകൊണ്ട് എല്ലാവരും സ്വയം ശ്രദ്ധിക്കൂ. രക്തത്തിന്റെ കൗണ്ട് കുറയാൻ അനുവദിക്കരുത്. ധാരാളം വെള്ളം കുടിക്കണം… നല്ല ഭക്ഷണം കഴിക്കൂ… അങ്ങനെ രക്തത്തിന്‍റെ അളവ് ഉയർത്താം. അത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. എന്റെ കഥ വളരെ ദീർഘമേറിയതാണ് അതുകൊണ്ട് വിവരിക്കുന്നില്ല. പക്ഷെ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഡെങ്കു ഒരുപാടുപേരുടെ ജീവനെടുക്കുന്നുണ്ട്. ദയവായി സൂക്ഷിക്കൂ. ഫോൺ വിളിച്ചും മെസേജ് അയച്ചും ആശങ്കയറിയിച്ചവർക്ക് നന്ദി. എന്നെ ഇത്രമാത്രം സ്നേഹിക്കുന്നതിന് ലോകത്തുള്ള എല്ലാ ആളുകളോടും കടപ്പെട്ടിരിക്കുന്നു’, എന്നാണ് രചന കുറിച്ചത്.

പങ്കുവച്ചിരിക്കുന്ന ഫോട്ടോ ഈ മാസം ഒമ്പതാം തിയതി എടുത്തതാണ്. എനിക്ക് അസുഖമാണെന്ന് മനസിലായ ആദ്യ ദിവസങ്ങളിൽ…. അപ്പോഴത്തെ ഒരു കൗതുകത്തിൽ പകർത്തിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിൽ കാണുന്ന സന്തോഷവും ചിരിക്കുന്ന മുഖവും ഫോട്ടോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞതല്ലെന്നും രചന അറിയിച്ചു. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് നടിയുടെ ആ​രോ​ഗ്യവുമായി ബന്ധപ്പെട്ട് കമന്റ് ചെയ്തിരിക്കുന്നത്.

More in general

Trending

Recent

To Top