Actress
ഹണി റോസ് മുന്നില്‍കൂടി പോയാല്‍ എന്തു തോന്നും! ഇത് ചോദിച്ച് അവതാരകയായ പെണ്‍കുട്ടി പൊട്ടിച്ചിരിക്കുകയാണ്..അത് ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കി; ബോഡിഷേമിംഗിനെ കുറിച്ച് ഹണി റോസ്
ഹണി റോസ് മുന്നില്‍കൂടി പോയാല്‍ എന്തു തോന്നും! ഇത് ചോദിച്ച് അവതാരകയായ പെണ്‍കുട്ടി പൊട്ടിച്ചിരിക്കുകയാണ്..അത് ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കി; ബോഡിഷേമിംഗിനെ കുറിച്ച് ഹണി റോസ്
ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്‌ഘാടനങ്ങളിൽ പങ്കെടുക്കുന്ന താരമാണ് ഹണി റോസ്. ഇതിന്റെ പേരിൽ മാത്രം നിരവധി ട്രോളുകളും ബോഡി ഷേമിങ് കമന്റുകൾക്കും താരം ഇരയായിട്ടുണ്ട്. അടുത്തിടെ ഇതിന്റെ പരിധി വിടുന്ന ചില സാഹചര്യങ്ങളുമുണ്ടായി. അഭിമുഖങ്ങളിലും ചാനൽ പരിപാടികളിലും അനാവശ്യമായി താരത്തിന്റെ പേര് വലിച്ചിട്ട് പരിഹസിച്ചത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
കടുത്ത ബോഡിഷേമിംഗിന് താൻ ഇരയാകുന്നുവെന്ന് ഹണി റോസ് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. സ്ത്രീകള്‍ തന്റെ ശരീരത്തെ പരിഹസിക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും നടി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അതിഭീകരമായ വിധത്തില്‍ താന്‍ ബോഡി ഷേമിങ്ങിന് ഇരയായിട്ടുണ്ട്. ശരീരത്തെക്കുറിച്ചു കളിയാക്കുന്നത് കേള്‍ക്കാന്‍ അത്ര സുഖമുള്ള കാര്യമല്ല. തുടക്കത്തിലൊക്കെ എന്തുകൊണ്ടായിരിക്കും ഇങ്ങനെ പറയുന്നതെന്ന് വിചാരിച്ചിട്ടുണ്ട്., കുറച്ചു കഴിഞ്ഞപ്പോള്‍ അതിനു ചെവികൊടുക്കാതെയായി.
അതേസമയം സ്ത്രീകള്‍ തന്റെ ശരീരത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്നും താന്‍ മാത്രമല്ല ഇത് അഭിമുഖീകരിക്കുന്നതെന്നും ഹണി പറഞ്ഞു. അടുത്തിടെ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായ സംഭവങ്ങളെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഈയിടെ ഒരു ചാനല്‍ പ്രോഗ്രാമില്‍ അതിഥിയായി വന്ന നടനോട് അവതാരകയായ പെണ്‍കുട്ടി ചോദിക്കുന്നു, ‘ഹണി റോസ് മുന്നില്‍കൂടി പോയാല്‍ എന്തു തോന്നുമെന്ന്’ ഇതു ചോദിച്ച് ആ കുട്ടി തന്നെ പൊട്ടിച്ചിരിക്കുകയാണ്. ‘എന്ത് തോന്നാന്‍? ഒന്നും തോന്നില്ലല്ലോ’ എന്ന് പറഞ്ഞ് ആ നടന്‍ അത് മാന്യമായി കൈകാര്യം ചെയ്തു.
പക്ഷേ, ആ കുട്ടി ചോദ്യം ചോദിച്ച് ആസ്വദിച്ചു ചിരിക്കുകയാണ്. അത് ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കി. എന്തോ ഒരു കുഴപ്പമുണ്ട് എന്ന് അവര് തന്നെ സ്ഥാപിച്ചു വയ്ക്കുകയാണ്. ഇനി അവര്‍ എന്നെ അഭിമുഖത്തിനായി വിളിച്ചു കഴിഞ്ഞാല്‍ ആദ്യം ചോദിക്കുന്നത് ‘ബോഡി ഷേമിങ് കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ടോ, വിഷമം ഉണ്ടാകാറുണ്ടോ?’ എന്നായിരിക്കുമെന്നും ഹണി പറയുന്നു.
