Connect with us

മഞ്ജു അനുഭവിച്ചു, നക്ഷത്രത്തിൽ എന്തോ സംഭവിച്ചു, പക്ഷെ ആ കുട്ടിയെ കണ്ട് പഠിക്കണം, ലൊക്കേഷനിൽ വന്നാൽ കഴിഞ്ഞാൽ നടക്കുന്നത് ഇതാണ്; ജീജ സുരേന്ദ്രന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

general

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. ഉണ്ണിമായ, ഭാനുമതി, പ്രഭ, മീനാക്ഷി, അഞ്ജലി, ഭദ്ര, രാധ തുടങ്ങി ഒരുപിടി മനോഹര കഥാപാത്രങ്ങളിലൂടെ 1995 മുതൽ 99 വരെയുള്ള കാലഘട്ടങ്ങളിൽ മലയാളത്തിൽ നിറഞ്ഞുനിൽക്കുകയായിരുന്നു മഞ്ജു.

നടൻ ദിലീപുമായുള്ള വിവാഹവും വിവാഹ മോചനവുമെല്ലാം സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ദിലീപുമായുള്ള വിവാഹ ശേഷം കുടുംബ ജീവിതത്തിനായി അഭിനയം ഉപേക്ഷിച്ച മഞ്ജു പിന്നീട് വേർപിരിയലിന് ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. 2015 ലാണ് മഞ്ജു വാര്യരും ദിലീപും വിവാഹ മോചിതരാവുന്നത്. വിവാഹ മോചനത്തിന്റെ കാരണമെന്തെന്ന് ഇരുവരും പരസ്യമായി വ്യക്തമാക്കിയിട്ടില്ല.

ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ച് നടി ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു യൂട്യൂബ്
ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇതേപറ്റി സംസാരിക്കുന്നത്.

മഞ്ജു അനുഭവിച്ചു. ആ കുട്ടിയുടെ നക്ഷത്രത്തിൽ എന്തോ സംഭവിച്ചു. പക്ഷെ ആ കുട്ടിയെ കണ്ട് പഠിക്കണം. ലൊക്കേഷനിൽ മഞ്ജു വന്നാൽ വളരെ ചെറിയ ആൾ മുതൽ വലിയ ആളോട് വരെ എന്തൊരു സ്നേഹമാണ്. മഞ്ജുവിനെ കണ്ട് കഴി‍ഞ്ഞാൽ‌ നമ്മളാ സംഭവം ചിന്തിക്കുക പോലുമില്ല’

‘അതൊക്കെ പഴയ കഥ. പക്ഷെ ഇന്ന് വരുന്ന മഞ്ജുവാണ് പെണ്ണ്. അങ്ങനെ സംഭവിച്ച ആ കുട്ടിയുടെ നാക്കിൽ നിന്ന് എന്തെങ്കിലും യൂട്യൂബുകാർക്ക് കലക്കാൻ കിട്ടിയോ’

‘അവളാണ് ഭാര്യ, അവളാണ് പെണ്ണ്. അങ്ങനെയുള്ള ഭാര്യമാരെ കിട്ടാൻ പുണ്യം ചെയ്യണം. അവരെ കൈകാര്യം ചെയ്ത് മരണം വരെ സൂക്ഷിക്കാൻ പറ്റാത്തവർ ഹതഭാഗ്യരാണ്. അവരെ സൂക്ഷിക്കാൻ പറ്റാഞ്ഞവർ ഭാഗ്യമില്ലാത്ത ജൻമമായി പോയി എന്നേ ഞാൻ പറയുള്ളൂ,’ ജീജ സുരേന്ദ്രൻ പറഞ്ഞു.

Continue Reading
You may also like...

More in general

Trending

Recent

To Top