Connect with us

‘മകളെ കെട്ടിച്ച് വിടുമ്പോള്‍ അച്ഛന്‍ മാറി നിന്ന് കരയില്ലേ? അതുപോലുള്ള സങ്കടമാണ് എനിക്ക് അതുകൊണ്ട് ഞാന്‍ വാങ്ങിയ വാഹനങ്ങള്‍ വില്‍ക്കാറില്ല; ആസിഫ് അലി

general

ആസിഫ് അലിയും മംമ്‍തയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘മഹേഷും മാരുതിയും’. ‘മഹേഷും മാരുതി’യും എന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതുവാണ്. സേതു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ ഈ ചിത്രത്തിലെ ഗാനങ്ങള്‍ വൈറലായിക്കഴിഞ്ഞു. . 1984 മോഡല്‍ മാരുതി 800 കാറും ഈ ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വണ്ടിഭ്രാന്തിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആസിഫ് അലി.

മംമ്തയോട് എനിക്ക് റെസ്‌പെക്ടുള്ള ഒരു കാര്യമുണ്ട്. പോര്‍ഷെ 911 മംമ്തയ്ക്കുണ്ട്. അത് വാങ്ങിയിട്ട് നിരന്തരം ഉപയോഗിക്കുന്ന സെലിബ്രിറ്റിയാണ് മംമ്ത. എന്റെ കൈയ്യിലുള്ള എല്ലാ കാറുകളും എനിക്ക് ഭയങ്കര ഇഷ്ടമാണ്. അത്യാവശ്യം സ്പീഡില്‍ വാഹനം ഓടിക്കുന്നയാളാണ് ഞാന്‍. പതിനെട്ട് വയസില്‍ ഞാന്‍ ലൈസെന്‍സ് എടുത്തു.’
‘മകളെ കെട്ടിച്ച് വിടുമ്പോള്‍ അച്ഛന്‍ മാറി നിന്ന് കരയില്ലേ? അതുപോലുള്ള സങ്കടമാണ് എനിക്ക് എന്റെ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍. അതുകൊണ്ട് തന്നെ ഞാന്‍ വാങ്ങിയ വാഹനങ്ങള്‍ വില്‍ക്കാറില്ല. അദ്ദേഹം പറഞ്ഞു.

സേതുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റേയും വിഎസ്എല്‍ ഫിലിം ഹൗസിന്റേയും ബാനറില്‍ എത്തിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മണിയന്‍പിള്ള രാജുവാണ്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹന്‍ദാസും ആസിഫ് അലിയും ഒന്നിച്ചുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

More in general

Trending

Recent

To Top