Connect with us

‘ഞാനിപ്പോൾ ഒരു വിവാഹിതയാണ്, അറിഞ്ഞു പെരുമാറുക! ആരാധികയുടെ കമന്റിന് ദീപിക നൽകിയ മറുപടി കണ്ടോ?

Bollywood

‘ഞാനിപ്പോൾ ഒരു വിവാഹിതയാണ്, അറിഞ്ഞു പെരുമാറുക! ആരാധികയുടെ കമന്റിന് ദീപിക നൽകിയ മറുപടി കണ്ടോ?

‘ഞാനിപ്പോൾ ഒരു വിവാഹിതയാണ്, അറിഞ്ഞു പെരുമാറുക! ആരാധികയുടെ കമന്റിന് ദീപിക നൽകിയ മറുപടി കണ്ടോ?

ആരാധികയുടെ കമന്റിനു ചിരി പടർത്തുന്ന മറുപടിയുമായി ദീപിക പദുക്കോൺ. അമേരിക്കയിൽ നടക്കുന്ന കൊങ്കണി സമ്മേളനത്തിൽ മുഖ്യ അതിഥിയായെത്തിയ ദീപികയെ കണ്ടതും ‘വി ലവ് യു ദീപിക’ എന്ന് ആരാധിക ഉറക്കെ വിളിച്ചപ്പോളായിരുന്നു നർമത്തിൽ കലർന്ന താരത്തിന്റെ മറുപടി. ‘ഞാനിപ്പോൾ ഒരു വിവാഹിതയാണ്, അറിഞ്ഞു പെരുമാറുക!’ എന്നാണ് ദീപിക പറഞ്ഞത്.

ദീപകയുടെ മാതൃഭാഷയാണ് കൊങ്കണി.

ദീപികയോടൊപ്പം വേദിയിലെത്തിയ രൺവീർ സിങ് കൊങ്കണിയിൽ സംസാരിക്കുന്ന വിഡിയോ ഇതിനോടൊകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘‘എനിക്ക് ഇപ്പോൾ കൊങ്കണി ഭാഷ കേട്ടാൽ മനസ്സിലാകും. ഞാൻ ഈ ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്നതിനു പിന്നിൽ ഒരു കാരണമുണ്ട്. ഭാവിയിൽ ഞങ്ങൾക്കു കുട്ടികളുണ്ടാകുമ്പോൾ അവരുടെ അമ്മ അവരോട് കൊങ്കണിയിലായിരിക്കും സംസാരിക്കുക. അപ്പോൾ എന്നെക്കുറിച്ച് സംസാരിക്കുമ്പോൾ അത് മനസ്സിലാക്കാതെ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.’’–രൺവീർ വേദിയിൽ പറഞ്ഞു. വിവാഹത്തിന്റെ ആദ്യ നാളുകളിൽ സസ്യാഹാരങ്ങൾ കഴിക്കാൻ വിമുഖതയുണ്ടായിരുന്ന രൺവീർ ഇപ്പോൾ കൊങ്കണി വിഭവങ്ങൾ ആസ്വദിച്ചു കഴിക്കാൻ തുടങ്ങിയെന്ന് ദീപിക പറഞ്ഞു.

കൊങ്കണിയും കന്നഡയും ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിൽ പ്രാവീണ്യമുള്ള ദീപികയോടുള്ള ആദരസൂചകമായായിരുന്നു ചടങ്ങിലേക്കുള്ള ക്ഷണം. ശങ്കർ മഹാദേവന്റെ സംഗീത കച്ചേരിയിൽ പങ്കെടുക്കാൻ അമേരിക്കയില്‍ എത്തിയ താര ജോഡിയെ എൻആർഐ കൺവൻഷന്റെ ഭാഗമായി നടന്ന കൊങ്കണി സമ്മേളനത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ദീപകയോടൊപ്പം മാതാപിതാക്കളും സഹോദരിമാരും യുഎസിൽ ഉണ്ട്.

More in Bollywood

Trending

Recent

To Top