Connect with us

പൗരത്വ ഭേദഗതി നടപ്പിലാക്കലല്ല; മത ധ്രുവീകരണം ഉണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം; രൺജി പണിക്കർ

Malayalam Breaking News

പൗരത്വ ഭേദഗതി നടപ്പിലാക്കലല്ല; മത ധ്രുവീകരണം ഉണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം; രൺജി പണിക്കർ

പൗരത്വ ഭേദഗതി നടപ്പിലാക്കലല്ല; മത ധ്രുവീകരണം ഉണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം; രൺജി പണിക്കർ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കെട്ട ടങ്ങുന്നില്ല. നിയമത്തിനെതിരെ തുറന്നടിച്ച് നടൻ രഞ്ജി പണിക്കർ പൗരത്വ ഭേദഗതി നിയമത്തിലൂടെ നിയമം നടപ്പിലാക്കാനല്ല മറിച്ച് കൃത്യമായ ധ്രുവീകരണം ഈ രാജ്യത്ത് ഉണ്ടാവുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും തുറന്നടിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

. “ഈ നിയമം നടപ്പിലാക്കലല്ല മോദിയുടെയും ബിജെപിയെയും ലക്ഷ്യം. ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത് മോദി ഇതിനകം സാധിച്ചുകഴിഞ്ഞു. കൃത്യമായ ധ്രുവീകരണം ഈ രാജ്യത്ത് ഉണ്ടാവുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഈ രാജ്യത്തെ ഹിന്ദുവിനെയും മുസ്ലിമിനെയും രണ്ട് ചേരികളിലായി അണിനിരത്തുക, പരസ്പരം ആയുധമെടുക്കുവാന്‍ പ്രേരിപ്പിക്കുക എന്ന നിഗൂഢമായ ലക്ഷ്യത്തിനപ്പുറം ഈ നിയമത്തില്‍ എന്തെങ്കിലുമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതാണ് സാധിച്ചെടുക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനെയാണ് ചെറുക്കേണ്ടതും”, രണ്‍ജി പണിക്കര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രഖ്യാപനത്തിലൂടെ ഇവിടുത്തെ മതേതര സംസ്‌കാരം നശിച്ചാല്‍ ഇന്ത്യയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയാവും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. “എത്ര സൈനികവ്യൂഹങ്ങളെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിരത്തിയാലും രാജ്യത്തിനകത്ത് ജനങ്ങള്‍ രണ്ടായി വിഭജിച്ചുപോയാല്‍ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. ഇന്ത്യയ്ക്കകത്ത് വീണ്ടുമൊരു ഛിദ്രമുണ്ടായാല്‍ എങ്ങനെയാണ് നരേന്ദ്രമോദി ഇന്ത്യയുടെ അഖണ്ഡത നിലനിര്‍ത്തുക? അപ്പോള്‍ രാജ്യത്തിന്റെ അഖണ്ഡതയല്ല പ്രശ്‌നം. ഹിന്ദുവിന്റെ സംരക്ഷണവുമല്ല പ്രശ്‌നം. മതാധിപത്യം കൊണ്ട് ഇന്ത്യയുടെ ജനാധിപത്യത്തെ പുനസ്ഥാപിക്കുക എന്നതാണ് ലക്ഷ്യം”, രണ്‍ജി പണിക്കര്‍ പറഞ്ഞു.

അതെ സമയം പൗരത്വ ഭേദഗതിബില്ലി നെതിരെയുള്ള പ്രമേയം നിയമസഭയിൽ പാസ്സാക്കിയത് മുതൽ കേരളത്തിലെയും ദേശീയ തലത്തിലെയും ഒരു പ്രധാന ചർച്ച വിഷയമായിരുന്നു അത്. മുഖ്യധാര മാധ്യമങ്ങളടക്കം കേരളം മുഖ്യ മന്ത്രിയുടെ ഈ നടപടിയെ പ്രശംസിച്ചു മുന്നോട്ടു വന്നിരുന്നു.എന്ത് തന്നെ സംഭവിച്ചാലും കേരളത്തിൽ പൗരത്വ ബില് നടപ്പിലാക്കില്ലെന്നു ബിജെപി ഒഴികെയുള്ള ഭരണ പ്രതിപക്ഷങ്ങൾ ഒറ്റക്കെട്ടായാണ് നിലപാട് സ്വീകരിച്ചത്.

കേരളവും കെന്ദ്രവും ശക്തമായ നിലപാടുകളും വാവാക് പോരുകളുമായി മുന്നോട്ടുപോകുമ്പോൾ എന്താവും ഇനിയുള്ള ക്ലൈമാക്സ് എന്ന ആകാംക്ഷയിലാണ് പൊതുജനം.മതാടിസ്ഥാനത്തിലുള്ള അവേർതിരിവിൻറെ അംഗീകരിക്കില്ലെന്ന വാശിയിൽ കേരളമടക്കമുള്ള കുറച്ചു സംസ്ഥാനങ്ങൾ. പൗരത്വ ബില് നടപ്പാക്കിയേ തീരു എന്ന വാശിയിൽ കേന്ദ്രവും.

actor renji panikkar

More in Malayalam Breaking News

Trending

Recent

To Top