Actor
ഒരുപാട് റിയാലിറ്റി കണ്ടവനാണ് ഞാനെന്ന് ദിലീപ്, ഭാവനയ്‌ക്കൊപ്പം അഭിനയിച്ച പാട്ടിന് ചുവട് വെച്ചു, പ്രമോ വീഡിയോ പുറത്ത്
ഒരുപാട് റിയാലിറ്റി കണ്ടവനാണ് ഞാനെന്ന് ദിലീപ്, ഭാവനയ്‌ക്കൊപ്പം അഭിനയിച്ച പാട്ടിന് ചുവട് വെച്ചു, പ്രമോ വീഡിയോ പുറത്ത്
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സിനിമയിൽ ആരൊക്കെ വന്നുപോയാലും അതിലൊരു മാറ്റവും കാണില്ല. ചാനലുകളിൽ ഗാസ്റ്റായി ദിലീപ് പലപ്പോഴും എത്താറുണ്ട്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സീ കേരളത്തില്‍ സെലിബ്രിറ്റി താര ജോഡികളെ വച്ച് ഞാനും എന്റെ ആളും എന്ന പുതിയ റിയാലിറ്റി ഷോയുടെ ആദ്യ എപ്പിസോഡിൽ ദിലീപ് മുഖ്യാതിഥിയായി എത്തുകയാണ്. ഷോയില്‍ നിത്യ ദാസും ജോണി ആന്റണിയും പങ്കെടുക്കുന്നുണ്ട്. ഷോയുടെ പുതിയ പ്രമോ വീഡിയോ പുറത്തുവിട്ടതോടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്
ഷോയില്‍ നിറഞ്ഞ സന്തോഷത്തോടെ, പഴയ ജനപ്രിയ നാകന്റെ പ്രൗഢിയോടെയാണ് ദിലീപ് എത്തുന്നത്. ‘ഹൃദയമുള്ളവര്‍ക്ക് ഫീല്‍ ചെയ്യും, ഇത് നെഞ്ചിലേറ്റുന്ന ഒരു ഷോ തന്നെയാണ്’ എന്ന് ദിലീപ് പറയുന്നു. അതിനിടയില്‍ ഭാവനയും ദിലീപും ജോഡി ചേര്‍ന്ന് അഭിനയിച്ച സിഐഡി മൂസ എന്ന ചിത്രത്തിലെ ‘മേനെ പ്യാര്‍ കിയ’ എന്ന പാട്ടിന് നിത്യ ദാസും ജോണി ആന്റണിയും ചുവട് വയ്ക്കുന്നുണ്ട്. പ്രമോയില്‍ അതിന് തൊട്ടുമുന്‍പ് ദിലീപ്, ‘ഒരുപാട് റിയാലിറ്റി കണ്ടവനാണ് ഞാന്‍’ എന്ന് പറയുന്നതും ശ്രദ്ധേയമാണ്.
ദിലീപും നിത്യ ദാസും ഒരുമിച്ച് വേദിയില്‍ നൃത്തം അവതരിപ്പിച്ചിരുന്നു. ഡാന്‍സിനൊടുവില്‍ പടക്കം പൊട്ടിയത് പോലെ കേട്ടതോടെ ദിലീപ് ഞെട്ടിയിരുന്നു. ‘എന്റെ ഡാന്‍സ് കണ്ട് ആരോ വെടി വെച്ചതാണെന്ന് വിചാരിച്ചെന്ന്’ ദിലീപ് പറയുന്നു.
സെലിബ്രിറ്റി ദമ്പതികള്‍ അവരുടെ പ്രണയത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും തുറന്ന് പറയുന്ന ഷോ ആണ് ഞാനും എന്റാളും. അശ്വതി ശ്രീകാന്ത് ആണ് ഷോ ഹോസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ 8 മുതല്‍, ശനി ഞായര്‍ ദിവസങ്ങളില്‍ രാത്രി ഒന്‍പത് മണിക്ക് ആയിരിയ്ക്കും ഞാനും എന്റാളും സംപ്രേക്ഷണം ചെയ്യുന്നത്. സ്റ്റെബിന്‍ ഭാര്യ വിനീഷ, ഹരി പത്തനാപുരം ഭാര്യ സബിത, യമുന ഭര്‍ത്താവ് ദേവന്‍, പാഷാണം ഷാജി ഭാര്യ രശ്മി, ജോബി ഭാര്യ സൂസന്‍, വിജയ് ഭാര്യ ശ്രുതി, ദര്‍ശന ഭര്‍ത്താവ് അനൂപ്, അര്‍ജ്ജുന്‍ ഗോപാല്‍ ഭാര്യ മാധവി തുടങ്ങിയവരാണ് ഷോയില്‍ പങ്കെടുക്കുന്നത്.
സംവിധായകന്‍ ജോണി ആന്റണിയാണ് ഈ പരിപാടിയുടെ വിധികര്‍ത്താവായി എത്തുന്നത്. ആദ്യമായിട്ടാണ് ജോണി ആന്റണി ഒരു ടെലിവിഷന്‍ പരിപാടിയില്‍ വിധികര്‍ത്താവിന്റെ റോളിലേക്ക് എത്തുന്നത്. ഒപ്പം നടി നിത്യ ദാസും പരിപാടിയിലേക്ക് വിധികര്‍ത്താവായി എത്തുന്നുണ്ടെന്നുള്ള പ്രത്യേകതയുമുണ്ട്.
വളരെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണങ്ങിയ പരിപാടിയ്ക്ക് വലിയ സ്വീകരണം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ഇതിനൊപ്പം മിസിസ് ഹിറ്റ്‌ലര്‍ ടീമായ അരുണ്‍ രാഘവും മേഘ്‌ന വിന്‍സെന്റും, നീയും ഞാനും സീരിയലിലെ ഷിജുവും സുസ്തമിതയും അടക്കം സീ കേരളത്തിലെ പരമ്പരകളില്‍ അഭിനയിക്കുന്ന താരജോഡികളും എത്തുന്നുണ്ട്. മത്സരാര്‍ഥികളായി എത്തുന്ന സെലിബ്രിറ്റി ദമ്പതിമാര്‍ അവരുടെ പ്രണയത്തെയും വിവാഹത്തെ കുറിച്ചുമൊക്കെ പറയുന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് മനസിലാവുന്നത്. എന്തായാലും മലയാളത്തില്‍ മുന്‍പൊന്നും കാണാത്ത വിധത്തിലുള്ള റിയാലിറ്റി ഷോ ആവാനുള്ള സാധ്യതകളാണ് പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്
കഴിഞ്ഞ ദിവസം നിത്യ മേനോന്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ദിലീപുമൊന്നിച്ച് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഷോയുടെ ഭാഗമായപ്പോൾ ഇരുവരും ഒന്നിച്ചെപ്പോൾ എടുത്ത ചിത്രമായിരുന്നു പങ്കുവെച്ചത്.
’21 വര്‍ഷങ്ങള്‍ക്കു ശേഷം ബാസന്തി ഉണ്ണിയേട്ടനും കണ്ടുമുട്ടുന്നു’ എന്നായിരുന്നു ആരാധകരുടെ ഭാഗത്തു നിന്നു വരുന്ന കമന്റുകള്‍. വി ആര്‍ ഗോപാലകൃഷ്ണന്റെ തിരക്കഥയില്‍ താഹ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് കോമഡി ചലച്ചിത്രമാണ് ‘ ഈ പറക്കും തളിക’. മലയാളികള്‍ക്കു എത്ര കണ്ടാലും മതി വരാത്ത ഈ ചിത്രത്തില്‍ ദിലീപ്, നിത്യ ദാസ്, ഹരിശ്രീ അശോകന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിത്യ ഷെയര്‍ ചെയ്യുന്ന റീല്‍സുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതുപോലെ തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും ആരാധകർ ഏറ്റെടുക്കുകയായിരുന്നു
റാഫിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ വോയിസ് ഓഫ് സത്യനാഥന്‍’, അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ഡി147’ എന്നു താത്കാലിതമായി പേരു നല്‍കിയിരിക്കുന്ന ചിത്രം എന്നിവയുടെ തിരക്കിലാണിപ്പോള്‍ ദിലീപ്
