Actor
കാമുകിയെ പരിചയപ്പെടുത്തി കാളിദാസ്, കല്യാണി പ്രിയദർശന്റെ മറുപടി കണ്ടോ
കാമുകിയെ പരിചയപ്പെടുത്തി കാളിദാസ്, കല്യാണി പ്രിയദർശന്റെ മറുപടി കണ്ടോ
താരപുത്രൻ എന്നതിലുപരി തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് കാളിദാസ് ജയറാം. നായകനായി വളരെയധികം ചിത്രങ്ങള്‍ കാളിദാസ് ജയറാമിന്റെ ക്രഡിറ്റിലില്ലെങ്കിലും ചെയ്യുന്നതൊക്കെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിക്കാൻ കാളിദാസ് ജയറാമിന് ആകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നടൻ സജീവമാണ്
ഇപ്പോഴിതാ കാളിദാസ് ജയറാം പങ്കുവെച്ച പുതിയൊരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാകുന്നത്.
മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായർക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം പങ്കുവച്ചത്.പ്രണയാതുരരായി ഒരു ബോട്ടിന്റെ മുകളില്‍ ഇരിക്കുകയാണ് കാളിദാസും തരിണിയും. തരിണിയെ ചേർത്തുപിടിച്ചിരിക്കുന്ന കാളിദാസിനെ ചിത്രത്തിൽ കാണാം. ദുബായിയില്‍ നിന്നുള്ള മറ്റൊരു ചിത്രം തരിണിയും തന്‍റെ ഇന്‍സ്റ്റഗ്രാമിൽ ഷെയര്‍ ചെയ്തിട്ടുണ്ട്. കാളിദാസ് ജയറാമും തരിണിയും പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. ഹൃദയ ചിഹ്‍നം ക്യാപ്ഷനില്‍ ചേര്‍ത്താണ് കാളിദാസ് ജയറാം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
കാളിദാസിന്റെ പ്രണയചിത്രത്തിന് സഹോദരി മാളവിക ജയറാം, കല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, ഗായത്രി ശങ്കർ, നൈല ഉഷ, നമിത, സഞ്ജന, മിഥുൻ രമേശ് തുടങ്ങി നിരവധിപേർ കമന്റുകളുമായി എത്തി. ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. . ഇതിന് താഴെ ചേട്ടത്തിയമ്മയല്ലേ, ചെക്കന്‍ കൈവിട്ട് പോയോ എന്ന് തുടങ്ങി മാളവികയോട് ചോദ്യവുമായി നിരവധി പേരാണ് എത്തുന്നത്.
ഒടുവിൽ നിന്റെ തങ്കത്തെ കണ്ടെത്തി എന്നാണ് നടി ഗായത്രിയുടെ പ്രതികരണം. ക്യൂട്ട് എന്നാണ് കല്യാണി പ്രിയ ദർശൻ കമന്റ് ചെയിതത്. ക്യൂട്ട് റൊമാന്റിക് കപ്പിള്‍ തുടങ്ങിയ കമന്റുകളും ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാളിദാസനൊപ്പമുള്ള തരിണിയുടെ പുതിയ ചിത്രത്തില്‍ പാർവതി ജയറാമും കമന്റ് ചെയ്തിട്ടുണ്ട്. ‘എന്റേത്’ എന്നായിരുന്നു പാർവതിയുടെ പ്രതികരണം.
അതേ സമയം ഇത്രയും മലയാളികള്‍ ഉണ്ടായിട്ടും ചെക്കനെ തമിഴ്‌നാട്ടുകാര്‍ കൊണ്ട് പോയില്ലേ, ഇവിടെ ഒരുപാട് പേരുടെ ഹൃദയം ഉടയും, ഞങ്ങളുടെ ഒക്കെ ഹൃദയം തകര്‍ക്കുന്ന കാര്യമാണിത്, എപ്പോഴാണ് കല്യാണം എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് കമന്റിലൂടെ കാളിദാസിന് ലഭിക്കുന്നത്. ഇതേ ചിത്രം തരിണിയും ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. രണ്ടാളും ഹോളിഡേ ആഘോഷിക്കാന്‍ പോയതാണെന്ന് ചിത്രത്തിന്റെ ക്യാപ്ഷനില്‍ നിന്നും വ്യക്തമാണ്. എന്തായാലും താരങ്ങള്‍ പ്രണയത്തിലാണെന്നാണ് പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
തിരുവോണദിനത്തില്‍ കാളിദാസ് തരുണിയുടെ ഫോട്ടോ പങ്കുവെച്ചിരുന്നു. ജയറാം, പാര്‍വതി, മാളവിക എന്നിവര്‍ക്കൊപ്പം തരിണിയുമുള്ള കുടുംബചിത്രമായിരുന്നു കാളിദാസ് ജയറാം അന്ന് പങ്കുവെച്ചത്. ഇതോടെയാണ് കാളിദാസ് ജയറാമും തരുണിയും പ്രണയത്തിലാണ് എന്ന വാര്‍ത്ത പരന്നത്. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരുണി.
2003 ല്‍ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. 2018ല്‍ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്.