Connect with us

പണത്തേക്കാളും പ്രശസ്തിയെക്കാളും വലുത് റിലേഷൻഷിപ്പാണ്, പോയാൽ പോയി തിരിച്ച് കിട്ടില്ല. എല്ലാവരും മനസിൽ വെക്കുക; ബാലയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

Actor

പണത്തേക്കാളും പ്രശസ്തിയെക്കാളും വലുത് റിലേഷൻഷിപ്പാണ്, പോയാൽ പോയി തിരിച്ച് കിട്ടില്ല. എല്ലാവരും മനസിൽ വെക്കുക; ബാലയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

പണത്തേക്കാളും പ്രശസ്തിയെക്കാളും വലുത് റിലേഷൻഷിപ്പാണ്, പോയാൽ പോയി തിരിച്ച് കിട്ടില്ല. എല്ലാവരും മനസിൽ വെക്കുക; ബാലയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

മലയാളികളുടെ പ്രിയ നടനാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയതെങ്കിലും കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേക്ക് എത്തിയത്. കൂടുതലായും വില്ലന്‍ റോളിലാണ് തിളങ്ങിയിട്ടുള്ളത്.

ബാലയുമായി ബന്ധപ്പെട്ട ഒരു ഓര്‍മ പങ്കുവെച്ച ടിനി ടോമിന്റേയും രമേഷ് പിഷാരടിയുടേയും വീഡിയോ വൈറലായിരുന്നു. ബാല സംവിധാനം ചെയ്ത ഹിറ്റ്ലിസ്റ്റ് സിനിമയിലേക്ക് ടിനിയെ അഭിനയിക്കാന്‍ വിളിച്ചതുമായി ബന്ധപ്പെട്ട ഒരു സംഭവമായിരുന്നു അത്. ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടായിരുന്നു ടിനി സംഭവം വിവരിച്ചത്.

പിന്തുണയുമായി രമേഷ് പിഷാരടിയും ടിനിക്കൊപ്പമുണ്ടായിരുന്നു. ഇത് വൈറലായതിന് തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളില്‍ നിറഞ്ഞു. ബാലയും പ്രതികരിച്ച് ടിനിയോട് ദേഷ്യം തോന്നിയെന്നെല്ലാം പറഞ്ഞിരുന്നു. ഇപ്പോഴിത ഹിറ്റ്ലിസ്റ്റുമായി ബന്ധപ്പെട്ട ഓർമകൾ ഒരു അഭിമുഖത്തിൽ ബാല പങ്കുവെച്ചിരിക്കുകയാണ്

‘ടിനി ടോം-രമേഷ് പിഷാരടി വീഡിയോ ഞാൻ കണ്ടിരുന്നു. വൈറലായ ശേഷം ടിനി എന്നെ വിളിച്ച് എന്താണ് അഭി‌പ്രായമെന്ന് ചോദിച്ചിരുന്നു. എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നാണ് മറുപടി കൊടുത്തത്. നേരിട്ട് ഒന്ന് കാണണമെന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.’

‘വിഷമമായെങ്കിൽ സോറി പറയാമെന്നും ടിനി പറഞ്ഞിരുന്നു. പിന്നെ ഞാൻ അതൊരു തമാശയായി എടുത്തു. പൃഥ്വിരാജ് അടക്കം ഹിറ്റ്ലിസ്റ്റ് സിനിമയെ കുറിച്ച് സംസാരിച്ചിരുന്നു അടുത്തിടെ. അദ്ദേഹം എന്നെ സപ്പോർട്ട് ചെയ്തിരുന്നു. പൃഥ്വിരാജിനെ ആ സിനിമയിലേക്ക് ഞാൻ വിളിച്ചിരുന്നതാണ്.’

‘അന്ന് പൃഥ്വിക്ക് വളരെ സീരിയസ് ആയിരുന്നു. സുപ്രിയയാണ് പൃഥ്വിക്ക് വേണ്ടി മെസേജ് ചെയ്തത്. അന്ന് വേറെ സംസ്ഥാനത്തായിരുന്നു പൃഥ്വി. അത് കഴിഞ്ഞ് നേരിട്ട് ഹിറ്റ് ലിസ്റ്റിന്റെ സെറ്റിൽ വരാൻ തീരുമാനിച്ച് ഇരിക്കുകയായിരുന്നു. അനൂപ് മേനോനെയും പോയി കണ്ടിരുന്നു.’ ‘ട്രോൾസ് ഞാൻ എഞ്ചോയ് ചെയ്യാറുണ്ട്. ഞാൻ പറഞ്ഞ ഡയലോ​ഗുകളൊക്കെ വെച്ച് അടുത്തിടെ ഒരു റീമിക്സ് ഇറങ്ങിയിരുന്നു. ഞാൻ അത് കണ്ട് വളരെ എഞ്ചോയ് ചെയ്തതു. ഞാനിപ്പോൾ ടിനിയുടേയും രമേഷിന്റേയും ശബ്ദം പഠിച്ചുകൊണ്ടിരിക്കുകയാണ് അവരെ അനുകരിക്കാൻ വേണ്ടി

‘ഹിറ്റ്ലിസ്റ്റ് പാർട്ട് 2 തീരുമാനിച്ചിട്ടില്ല. അന്ന് ആ പടം ഇറക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. ഞാൻ തന്നെ ക്രിയേറ്റിവിറ്റിയെ പൊക്കി പറയു​കയല്ല. ആ പടം വളരെ അഡ്വാൻസ്ഡായ ഒന്നായിരുന്നു. ടെക്നീഷ്യന്മാർ അടക്കം എല്ലാവരും നല്ല ടോപ്പ് മോസ്റ്റ് ആളുകളായിരുന്നു.’ ‘പക്ഷെ എല്ലാത്തിനും ഒരു ടൈമുണ്ടല്ലോ. ഞാൻ ഹിറ്റ്ലിസ്റ്റിന് വേണ്ടി ഫുൾ ഫ്ലക്സ് അടിച്ച് വെച്ചു. പക്ഷെ റിലീസിന് മുമ്പ് സിനിമാ മേഖലയിൽ തന്നെ സ്ട്രൈക്ക് വന്നു മൂന്ന് മാസത്തോളം. അന്നെ അതിന്റെ വിധി തീരുമാനമായി.’

‘സിനിമ ഇറക്കുന്നതിന് വേണ്ടി പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പോയി സംസാരിച്ചിരുന്നു. അവർ പെർമിഷൻ തന്നു. പക്ഷെ പിന്നേയും ഡിസ്ട്രിബ്യൂട്ടേഴ്സ് സ്ട്രൈക്ക് വന്നു. പക്ഷെ പിന്നീട് സിനിമ നല്ല രീതിയിൽ ബിസിനസായി. ഇപ്പോൾ‌ എല്ലാവരും ആ സിനിമയെ കുറിച്ച് ചോദിക്കുന്നുണ്ട്.’ ‘ചിലരൊക്കെ പാർട്ട് ടു എടുത്താലോയെന്ന് ചോദിച്ചിരുന്നു. നല്ല ആർട്ടിസ്റ്റുകളെ കിട്ടിയാൽ തീർച്ചയായും ചെയ്യും. അനൂപ് മേനോൻ ലാസ്റ്റ് മിനിറ്റ് അഭിനയിക്കാൻ വരുമോയെന്ന് ചോദിച്ച് വിളിച്ചപ്പോൾ കൂടുതലൊന്നും ചോദിക്കാതെ തിരുവനന്തപുരത്ത് വന്ന് നിന്ന് ആറ് ദിവസം ഷൂട്ടിങുമായി സഹകരിച്ചിരുന്നു.’

‘പൃഥ്വിരാജും അതുപോലെ പെട്ടന്ന് വിളിച്ചതാണ് ലൂസിഫറിലേക്ക്. ലാലേട്ടനെ ഇടിക്കണം ചിലയിടത്ത് ഇടികൊള്ളണം അത്രയെ ഞങ്ങൾ സംസാരിച്ചിരുന്നുള്ളൂ. അതുവെച്ചാണ് ആ പടം ഞാൻ ചെയ്യാൻ പോയത്. ഇനി ഷെഫീക്കിന്റെ സന്തോഷം അടക്കമുള്ള സിനിമകൾ റിലീസ് ചെയ്യാനുണ്ട്.’ ‘പണത്തേക്കാളും പ്രശസ്തിയെക്കാളും വലുത് റിലേഷൻഷിപ്പാണ്. പോയാൽ പോയി തിരിച്ച് കിട്ടില്ല. എല്ലാവരും മനസിൽ വെക്കുക’ ബാല പറഞ്ഞു.

More in Actor

Trending

Recent

To Top