Social Media
മഹീന്ദ്ര ജീപ്പ് സ്വന്തമാക്കി ഷൈൻ ടോം ചാക്കോ
മഹീന്ദ്ര ജീപ്പ് സ്വന്തമാക്കി ഷൈൻ ടോം ചാക്കോ
ഇഷ്‌ട വാഹനം സ്വന്തമാക്കി ഷൈൻ ടോം ചാക്കോ. പുതിയ വാഹനം സ്വന്തമാക്കിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽശ്രദ്ധ നേടുകയാണ്.
മഹീന്ദ്ര ജീപ്പ് ആണ് ഷൈനിന്റെ പുതിയ വാഹനം. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഷൈൻ ഷോറൂമിലെത്തിയത്. കേക്ക് മുറിച്ച് പ്രിയപ്പെട്ടവർക്ക് നൽകുന്ന ഷൈനിന്റെ അച്ഛനെയും അമ്മയെയും വീഡിയോയിൽ കാണാം. വാഹനത്തിനടുത്ത് നിന്ന് പകർത്തിയ ചിത്രങ്ങളും വീഡിയോയിലുണ്ട്. അനവധി പേരാണ് ഷൈനിന്റെ ഈ പുതിയ നേട്ടത്തിന് അഭിനന്ദനങ്ങളുമായി എത്തിയത്. ഷൈനിന്റെ സ്റ്റൈലിസ്റ്റായ സാബ് ക്രിസ്റ്റിയാണ് വീഡിയോ ഷെയർ ചെയ്തത്.
ആദ്യ കാലങ്ങളിൽ കമലിന്റെ സഹസംവിധായകനായി പ്രവർത്തിച്ച് സിനിമാലോകത്ത് എത്തിയ താരമാണ് ഷൈൻ. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും ഗംഭീരമായ മുന്നേറ്റങ്ങൾ നടത്തുകയാണ് ഷൈൻ ടോം. തെലുങ്ക് ചിത്രം ‘രംഗബാലി’ ആണ് ഷൈനിന്റെ ഇനി റിലീസിനെത്തുന്നത്. ലൈവ്, അടി എന്നിവയാണ് ഷൈനിന്റേതായി റിലീസിനെത്തിയ അവസാന മലയാള ചിത്രങ്ങൾ. കമൽ സംവിധാനം ചെയ്യുന്ന ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ താരം.
