Connect with us

ആ ഒഡിഷനിൽ ഞാൻ തോറ്റിരുന്നു… അന്ന് എന്റെ ഹൃദയം വല്ലാതെ തകർന്നു, ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്തു; ഉണ്ണി മുകുന്ദൻ

Actor

ആ ഒഡിഷനിൽ ഞാൻ തോറ്റിരുന്നു… അന്ന് എന്റെ ഹൃദയം വല്ലാതെ തകർന്നു, ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്തു; ഉണ്ണി മുകുന്ദൻ

ആ ഒഡിഷനിൽ ഞാൻ തോറ്റിരുന്നു… അന്ന് എന്റെ ഹൃദയം വല്ലാതെ തകർന്നു, ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്തു; ഉണ്ണി മുകുന്ദൻ

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍.

ഇപ്പോഴിതാ തന്റെ ആദ്യ ഒഡിഷൻ വീഡിയോ പങ്കുവയ്ക്കുക ആണ് ഉണ്ണി മുകുന്ദൻ.

ഒരു ദശാബ്ദത്തിലേറെ ആയി സിനിമയിൽ ഉണ്ടെന്നും കൗമാരപ്രായത്തിൽ സ്വപ്നം കണ്ട മിക്കവാറും എല്ലാം നേടിയെടുക്കുകയും, കണ്ടെത്തിയ പുതിയ അഭിലാഷങ്ങളും ലക്ഷ്യങ്ങളുമായി മുന്നേറുകയാണെന്നും ഉണ്ണി മുകുന്ദൻ കുറിക്കുന്നു.

“തങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുന്ന എല്ലാവർക്കുമായി, എന്റെ സ്വപ്നങ്ങളിലേക്കുന്ന യാത്രയിലെ ഈ പഴയ വീഡിയോ പങ്കുവയ്ക്കുക ആണ്. വീഡിയോയിലെ ആ ഒഡിഷനിൽ ഞാൻ തോറ്റിരുന്നു. അന്ന് എന്റെ ഹൃദയം വല്ലാതെ തകർന്നു. പക്ഷേ ആ റിജക്ഷൻ ഞാൻ മനസിലേക്കല്ല തലയിലേക്ക് ആണ് എടുത്തത്. ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്തു. എന്റെ സ്വപ്നങ്ങളുടെ സൗന്ദര്യത്തിൽ വിശ്വസിച്ച് എന്റെ ആന്തരികതയെ പരിപോഷിപ്പിച്ചതിന്റെ വിജയമാണ് ഇന്ന്. കഠിനാധ്വാനം ചെയ്യുന്ന ആൺകുട്ടിയോട്/പെൺകുട്ടിയോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്, നിങ്ങൾ ഒരിക്കലും സ്വയം കൈവിടരുത്”, എന്നാണ് വീഡിയോയ്ക്ക് ഒപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്.

മാളികപ്പുറം എന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ആദ്യദിനം മുതൽ പ്രേക്ഷക പ്രശംസകൾക്ക് ഒപ്പം തന്നെ ബോക്സ് ഓഫീസിലും ചിത്രം നേട്ടം കൊയ്തിരുന്നു. 100 കോടി ക്ലബ്ബിലും ചിത്രം ഇടം നേടി. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

More in Actor

Trending

Recent

To Top