Connect with us

നായകന്മാർക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് എന്നെ സിനിമകളിൽ നിന്നും മാറ്റി; വെളിപ്പെടുത്തലുമായി തപ്‌സി പന്നു!

Bollywood

നായകന്മാർക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് എന്നെ സിനിമകളിൽ നിന്നും മാറ്റി; വെളിപ്പെടുത്തലുമായി തപ്‌സി പന്നു!

നായകന്മാർക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് എന്നെ സിനിമകളിൽ നിന്നും മാറ്റി; വെളിപ്പെടുത്തലുമായി തപ്‌സി പന്നു!

എല്ലാ ഭാഷകളിനും സാന്നിധ്യമറിയിച്ച താരമാണ് തപ്സി പന്നു.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ ഏറെ ആരാധക പിന്തുണയാണ് ലഭിക്കുന്നതും.ചെറിയ വേഷങ്ങളിലൂടെ ആണ് താരം എത്തുന്നത്.താരത്തിന്റെ സ്വഭാവ സംവിശേഷതയും കഥാപാത്രങ്ങളുടെ വ്യത്യസ്തതയും തപ്‌സി എന്നും ബോളിവുഡിൻറെ മറ്റൊരു മുഖമാണ്.എന്നാൽ താരം ചില വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണിപ്പോൾ.ഒരു സമയത്ത് തനിക്കു സിനിമയിൽ തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ ഉണ്ടായിട്ടില്ലെന്നും നായകന്മാർക്ക് ഇഷ്ട്ടപ്പെടാത്തത് കൊണ്ട് പല സിനിമകളിൽ നിന്നും താരത്തെ മാറ്റി നിർത്തിയെന്നും തപ്സി പറയുന്നു.

എന്നാൽ ഇന്ന് താരം ഒത്തിരി വളർന്നിരിക്കുകയാണ്.“കഴിഞ്ഞ 5-6 വർഷത്തിനുള്ളിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റം കൺമുന്നിൽ കണ്ടു. മുൻപ് ഒരു സിനിമയിൽ അഭിനയിക്കണമെങ്കിൽ എനിക്ക് നായകന്മാരുടെ കരുണ ആവശ്യമായിരുന്നു. അവർ അംഗീകരിച്ചാലെ എന്നെ സിനിമയുടെ ഭാഗമാക്കൂ. എന്നാൽ ഇപ്പോൾ ഞാൻ കൂടി ഭാഗമായ സിനിമകൾ ആദ്യം എത്തുന്നത് എന്റെ അടുത്തേക്കാണ്. പിന്നീട് മാത്രമാണ് മറ്റു കഥാപാത്രങ്ങളാകാനുള്ള അഭിനേതാക്കളെ കണ്ടെത്തുന്നത്.”

“നായകന്മാർ എന്നെ അംഗീകരിക്കാത്തതുകൊണ്ടോ അല്ലെങ്കിൽ ജോലിയുമായി ബന്ധമില്ലാത്ത എന്റെ എന്തെങ്കിലും പ്രശ്നം കൊണ്ടോ എന്നെ സിനിമകളിൽനിന്നു മാറ്റിയിട്ടുണ്ട്. നിങ്ങളുടെ സിനിമകൾ വിജയിക്കുമ്പോൾ ലഭിക്കുന്ന പ്രതിഫലം കൂടും എന്നത് സത്യമാണ്. നായകന്മാരിൽനിന്നു വളരെ വ്യത്യാസമുണ്ടെങ്കിലും അത് കൂടുന്നുണ്ട്. ഞാൻ അതിന്റെ പോസിറ്റീവ് വശം കാണാൻ ആഗ്രഹിക്കുന്നു. എന്റെ സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷൻ നായകന്മാരുടേതിന് തുല്യമാകുമ്പോൾ, എന്റെ പ്രതിഫലവും അവരുടേതിന് തുല്യമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശരിയായ ദിശയിൽ തന്നെയാണ് കാര്യങ്ങളുടെ പോക്ക്,” തപ്‌സി പറഞ്ഞു.

തപ്‌സിയുടെ ഏറ്റവും പുതിയ ചിത്രം ‘സാന്ദ് കി ആംഖ്’ ഇന്ന് തിയേറ്ററുകളിൽ എത്തി. ഇന്ത്യയുടെ ഷാർപ്പ്ഷൂട്ടർമാരായ ചന്ദ്രോയുടെയും പ്രകാശി തോമാറിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭൂമി പട്നേക്കറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

‘സാന്ദ് കി ആംഖ്’ എന്ന ചിത്രത്തിന്റെ കരാറിൽ​ ഒപ്പിട്ടപ്പോൾ പലരും അതിനെ ഒരു മണ്ടൻ തീരുമാനം എന്നാണ് വിശേഷിപ്പിച്ചതെന്ന് താപ്‌‌സി പറയുന്നു. ഒരു വശത്ത്, എന്തിനാണ് രണ്ട് നായികമാരുള്ള സിനിമ ചെയ്യുന്നതെന്ന് ആളുകൾ ചോദിച്ചപ്പോൾ, മറുവശത്ത് എന്തിനാണ് 60 വയസായ ഒരാളായി അഭിനയിക്കുന്നത് എന്ന ചോദ്യമായിരുന്നു. എന്നാൽ​ഈ സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നാണ് തപ്‌സി പറയുന്നത്.താരത്തിന് ഇപ്പോൾ എങ്ങും ഏറെ ആരാധകരാണ് ഉള്ളത്.താരത്തിന്റെ ശൈലികൊണ്ട് എന്നും താരം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി തന്നെ നിൽക്കുകയാണ്.

about taapsee pannu

More in Bollywood

Trending

Recent

To Top