Connect with us

മമ്മുക്കയുടെ ഒപ്പം നിൽക്കുന്ന ഈ കുട്ടിയെ മനസിലായോ!

Social Media

മമ്മുക്കയുടെ ഒപ്പം നിൽക്കുന്ന ഈ കുട്ടിയെ മനസിലായോ!

മമ്മുക്കയുടെ ഒപ്പം നിൽക്കുന്ന ഈ കുട്ടിയെ മനസിലായോ!

മലയാളത്തിന്റെ മെഗാ സ്റ്റാർൻറെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷമായിരുന്നു ഇന്നലെ . ലോകമെമ്പാടുമുള്ള സിനിമ പ്രേമികളും മമ്മൂട്ടി ആരാധകരും പിറന്നാൾ ഗംഭീരമാക്കിയിരിക്കുകയാണ് . മോഹൻലാൽ അടക്കമുള്ള താര പ്രമുഖർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസ അറിയിച്ചു . അതിൽ ഒരു പിറന്നാൾ ആശംസ അല്പം സ്പെഷ്യൽ ആണ്.മെഗസ്റ്റാറിന് പിറന്നാൾ ആശംസ നേർന്ന് ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു. വൻ സർപ്രൈസുകളാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തിനായി ഇവർ ഒരുക്കിയത്. താരങ്ങൾ മമ്മൂക്കയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് ആശംസ നേർന്നത്.ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടനും മോഡലുമായ ശ്രീനീഷിന്റെ ആശംസയാണ്.

മമ്മൂട്ടിയ്ക്കൊപ്പം നിൽക്കുന്ന ബാല്യകാല ചിത്രം പങ്കുവെച്ചു കൊണ്ടാണ് ശ്രീനീഷ് ആശംസ പങ്കുവെച്ചത്. ശ്രീനീഷിന്റെ ചിത്രം കണ്ട് പ്രേക്ഷകർ ഞെട്ടി നിൽക്കുകയാണ്. ചിത്രത്തിനോടൊപ്പം ഹാപ്പി ബെർത്ത് ഡേ മമ്മൂക്ക എന്നും കുറിച്ചിട്ടുണ്ട്. പച്ച ഷർട്ടുകാരാൻ കുട്ടി പേളിയുടെ ശ്രീനിയാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ശ്രീനീഷ്. ബിഗ് ബോസ് റിയാലിറ്റി ഷോ ഇദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കി. നടിയും അവതാരകയുമായ പേളിമാണിയാണ് ഭാര്യ. ബിഗ് ബോസ് റിയാലിറ്റി ഷോയാണ് ഇരുവരേയും ഒന്നിപ്പിച്ചത്. മെയ്യിലായിരുന്നു ഇരുവരുടേയും വിവാഹം നടക്കുന്നത്. ഹിന്ദു,കൃസ്തീയ ആചാര പ്രകാരമായിരുന്നു കല്യാണം. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ചിത്രങ്ങളും സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബിഗ് ബോസ്സില്‍ വെച്ചാണ് ഇരുവരും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞത്. ഇതിനു ശേഷം ഇരുവരും വിവാഹിതരാകുകയും ചെയ്യുകയായിരുന്നു. ഇരുവരുടെയും വിവാഹഫോട്ടോകളും വീഡിയോകളും സോഷ്യൽമീഡിയയിലുള്‍പ്പെടെ ഏറെ വൈറലായിരുന്നു. അതിനുശേഷം ശ്രീനിഷിന്‍റെ പാലക്കാട്ടെ വീട്ടിൽ വാക്കത്തിയുമായൊക്കെ തനിനാടനായി നടക്കുന്ന പേളിയുടെ വീഡിയോകളും വൈറലായിരുന്നു.

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള പേളിയ്ക്കും ശ്രീനിഷിനും ആരാധകർ നൽകിയ പേരാണ് പേളിഷ് എന്നത്. അതേ പേരിൽ ഇരുവരും ഒന്നിച്ച് ഒരു വെബ് സീരീസും ആരംഭിച്ചു. സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒന്നാം സീസണു പിന്നാലെ വെബ് സീരിസിന്റെ രണ്ടാം സീസണും അവതരിപ്പിച്ചിരിക്കുകയാണ് പേളി- ശ്രീനിഷ് ദമ്പതികൾ.

അടുത്തിടെ വിവാഹിതരായവരാണ് പേളി മാണി യും ശ്രിനിഷ് അരവിന്ദും. മലയാളം ബിഗ് ബോസ് തുടങ്ങിയതോടെയാണ് ഇവര്‍ ഇരുവരും ടെലിവിഷന്‍ ക്ഷ്രേകര്‍ക്ക് സുപരിചിതരായി മാറിയത്. ശക്തമായ പിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. പ്രണയത്തിലൂടെ പ്രണയനായകനായി എത്തിയ ശ്രീനിയെ കൂടുതല്‍ ആളുകള്‍ അറിഞ്ഞ് തുടങ്ങിയതും ഇതിന് പിന്നാലെയായാണ്.

നടിയായും അവതാരകയായും മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പേളി മാണി. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയായിരുന്നു നടി എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്. പേളി അവതാരകയായി എത്തിയ ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളെല്ലാം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്ത ശേഷമുളള പ്രണയവും വിവാഹവുമെല്ലാം നടിയുടെതായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ശ്രീനിഷ് അരവിന്ദുമൊത്തുളള പുതിയ ചിത്രങ്ങളെല്ലാം നടി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെ ഇരുവരും നടത്തിയ ഹണിമൂണ്‍ യാത്രകളും ചിത്രങ്ങളുമെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. വിവാഹ ശേഷം കൊച്ചിയിലെ ഫ്‌ളാറ്റിലാണ് ഇരുവരും താമസമാക്കിയത്. ബിഗ് ബോസ് സമയത്ത് ലഭിച്ച ആരാധക പിന്തുണ ഇപ്പോഴും ഇരുവര്‍ക്കും ലഭിക്കുന്നുണ്ട്. പേര്‍ളി ആര്‍മി ഗ്രൂപ്പുകളെല്ലാം ഇപ്പോഴും സജീവമായി രംഗത്തുണ്ട്.

വിവാഹ ശേഷവും അവതാരകയായി നടി എത്തിയിരുന്നു. അടുത്തിടെ നടന്ന സൈമ അവാര്‍ഡ്‌സിലാണ് പേളി വീണ്ടും അവതാരകയായി തിളങ്ങിയിരുന്നത്.ഡാര്‍ക്ക് കോമഡി ആയിട്ടാണ് പേളി മാണിയുടെ ആദ്യ ബോളിവുഡ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. രണ്‍ബീര്‍ കപൂറിനെ നായകനാക്കിയുളള ബര്‍ഫി പോലുളള ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് അനുരാഗ്.

പേളിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിനായി ആരാധകരും വലിയ ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. അടുത്തിടെ പേളിയുടെയും ശ്രിനിഷിന്റെതുമായി പുറത്തുവന്ന പേളിഷ് വെബ് സീരിസ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. വിവാഹത്തോടനുബന്ധിച്ച് എടുത്ത വെബ് സീരിസ് യൂടുബിലാണ് റിലീസ് ചെയ്തിരുന്നത്.

about sreenish and mammootty

More in Social Media

Trending

Recent

To Top